“അത് പിന്നെ ഗൗരിയെ പറഞ്ഞ് വിടണ്ടേ??”ഒരു വിധത്തിലാ ആ പെണ്ണിനെ പറഞ്ഞ് വിട്ടേ. അവൾക്ക് എന്തൊക്കെയോ ഡൌട്ട് ഉണ്ട്.”
“അതിനിപ്പോ എന്താ അവൾക്ക് എല്ലാം അറിയാവുന്നത് അല്ലെ??”
“എന്നാലും……”
“ഇതാ നിന്റെ പ്രശ്നം നീ തന്നെയാ എല്ലാവർക്കും ഇങ്ങനെ സംശയം കൊടുക്കുന്നെ.”
“സോറി ടാ.”
“Mm”
“ഞാനൊരു കാര്യം ചോദിക്കാൻ മറന്നു.”
“എന്താടി??”
“ഇന്നെന്തിനാ നിന്നെയും മനുവിനെയും ടീച്ചർ പുറത്താക്കിയെ??”
“കണ്ടല്ലേ??”
“അയ്യോ എനിക്ക് കാണാൻ പറ്റുല്ലല്ലോ. ഞാൻ കുരിടിയല്ലേ??”
“എടി അത് ഞങ്ങള് മാച്ചിനെ പറ്റി സംസാരിച്ചോണ്ട് ഇരുന്നു. അതാ.”
“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലെടാ class എടുക്കുന്ന സമയത്ത് സംസാരിക്കരുതെന്ന്. എന്നിട്ടും നീ കേക്കാത്ത എന്താടാ??”
“സോറി പാറൂട്ടി.”
“Mm അല്ല നീ വിളിച്ച കാര്യം പറ. സമയം പോണു.”
“അത് പാറൂട്ടി…….”
“ദേ ഒലിച്ചിറങ്ങുന്നു.”
“എന്ത്??”
“തേൻ.”
“ഒന്ന് പോടീ. അതെ പാറൂട്ടി,”
“അഹ് പറയടാ.”
“അത് പിന്നെ എനിക്കെ,”
“അഹ് നിനക്ക് ”
“എനിക്കെ”
“നിനക്ക്. ബാക്കി പോരട്ടെ,”
“ഏയ് ഒന്നൂല്ല.”
“എന്താ കാർത്തി ഇത്. സമയം പോണെടാ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയടാ.”
“അഹ് പറയാം പെണ്ണെ.”
“കഷ്ട്ടം ഉണ്ട്ട്ടോ കാർത്തി.”
“Mm ശെരി ശെരി പറയാം. ഞാനെന്ത് ചോദിച്ചാലും തരുമോ??”
“എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ തരും.”
“ഉറപ്പല്ലേ??”
“അഹ് ഉറപ്പ്.”