അധരങ്ങൾ അമർത്തി. ഇത്തവണ അവൾക്ക് നാണമോ ചുറ്റിനും നോക്കലോ ഒന്നുമുണ്ടായില്ല.
കാർത്തി: ഇപ്പൊ എന്തിനാ ഇത്??
അനു: എനിക്കിഷ്ട്ടം ഉണ്ടായിട്ട്.
കാർത്തി: അല്ല ഇന്നത്തെ നിച്ഛയം എല്ലാവരും കൂടെ അറിഞ്ഞ് പ്ലാൻ ചെയ്തതാല്ലേ??
അനു: നിയെന്നോട് മിണ്ടാണ്ട് നടന്നപ്പോ, എന്തെങ്കിലും പറയാൻ ഞാൻ ഓടി നിന്റെടുത്ത് വരുമ്പോ നീ ഒഴിഞ്ഞു മാറുന്നതും എനിക്ക് എന്തോരം വിഷമം ആയതാണെന്ന് അറിയോ?? കരയാത്ത ഒരു ദിവസം പോലുമില്ലെടാ. ഇന്നലെ രാത്രിയും കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി. എന്റെ നെറ്റിയില് ആരോ തടവിയപ്പോള ഞാൻ കണ്ണ് തുറക്കണേ.
“ചേച്ചി….”
“മോള് ഉറങ്ങിയോ??”
“ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങി പോയി.”
“എന്താ എന്റെ മോൾക്ക് ഒരു സങ്കടം??”
“ഏയ് ഒന്നൂല്ല ചേച്ചി.”
“Mm ആരോടാ ഈ നുണ പറയണേ?? എനിക്കെല്ലാം അറിയാം മോളെ. കാർത്തി ഒരു പാവമാ. സ്നേഹിക്കാൻ മാത്രേ അവനറിയൂ.”
“എനിക്കറിയാം ചേച്ചി. പക്ഷെ ഈയിടെയായി അവനെന്നെ ഒഴിവാക്കുന്ന പോലെ തോന്നുവാ. എനിക്കറിയില്ല ചേച്ചി അവനെന്നെ പറ്റിക്കുവാണോന്ന്.”
“ഏയ് എന്താടി ഈ പറയണേ?? എന്നെക്കാളും അവനെ അറിയാവുന്നത് നിനക്കല്ലേ?? അവനൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല മോളെ.
അവന് നിന്നെ അത്രക്ക് ഇഷ്ട്ടാ. ചില കാര്യങ്ങൾ അവന്റെ മനസ്സിൽ നീറി നീറി കിടക്കാ. അത് പറഞ്ഞാൽ നമ്മളൊക്കെ അവനെ വെറുക്കുമോ എന്ന പേടിയാണ് അവന്.”
“അതെന്ത് കാര്യാ ചേച്ചി??”
“കാര്യം അവനെന്നോട് പറഞ്ഞു. ആദ്യം കേട്ടപ്പോ ഞാനൊന്നും മിണ്ടില്ല. വെറുതെ ഒന്ന് ചിരിച്ചു. പിന്നെ എനിക്ക് മനസിലായി., എന്റെ അനിയത്തി അവന്റെ കയ്യിൽ സുരക്ഷിതമായി ഇരിക്കൂന്ന്.”
“എന്നോടും കൂടെ പറയ്യ് ചേച്ചി എന്താ കാര്യോന്ന്.”
“അതവൻ തന്നെ മോളോട് പറയും.”
“അതിനി എത്ര വല്യ കാര്യം ആണെങ്കിലും എനിക്ക് പ്രശ്‌നമില്ല. അവനൊന്ന് മിണ്ടിയാ മതിയെനിക്ക്.”
“അതൊക്കെ ശരിയവും മോളെ. ഇന്നൊരു ദിവസം കൂടെ നീ ഷെമിക്ക്. നാളെ രാവിലെ പകുതി അവൻ നിന്റേതാവും.”
“പകുതിയോ??”
“ആഹ്. മനസിലായില്ലേ?? നാളെ നിങ്ങടെ നിച്ഛയം ഞങ്ങള് നടത്തും.”
“ചേച്ചി??”
“അതേ മോളെ. നിന്റെ വിഷമം ചേച്ചി കാണുന്നില്ലാന്നാ വിചാരിച്ചേ?? ഞാനമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മക്കും പൂർണ്ണ സമ്മതം. സന്തോഷയോ??”
“Mm. ചേച്ചി കാർത്തി??”
“ആ കുരങ്ങൻ ഒന്നും അറിഞ്ഞിട്ടില്ല. നാളെ രാവിലെ ആത്രയിലേക്ക് വരാൻ പറഞ്ഞു. അത്രന്നെ.”