അല്പസമയത്തേക്ക് അവരിരുവരും ഒന്നും മിണ്ടിലാ. അവിടെ നിശ്ശബ്ദത തളം കെട്ടി. കുറച്ചു സമയത്തിന് ശേഷം അനു തന്നെ സംസാരിച്ചു തുടങ്ങി.
അനു: അതേ…..
കാർത്തി: എന്താ??
അനു: നേരത്തെ എന്തോ പറയട്ടെ എന്നു ചോദിച്ചില്ലേ??
കാർത്തി: അഹ്.
അനു: അതെന്താ??
കാർത്തി: അതോ??
അനു: അഹ്
കാർത്തി: പറയാൻ മനസ്സില്ല.
അനു: plz കാർത്തി plz plz plz plz
കാർത്തി: നേരത്തെ കേൾക്കാൻ ഒട്ടും ഉന്മേഷം ഇല്ലായിരുന്നല്ലോ??
അനു: അഹ് അത് അപ്പൊ അല്ലെ?? അതിനുള്ള മരുന്നും അപ്പൊ തന്നെ തന്നല്ലോ നീ!!
അത് പറയുമ്പോ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.
കാർത്തി: എന്ന എനിക്കിപ്പോ അത്രക്ക് ഉന്മേഷം പോരാ. നേരത്തെ ഞാൻ തന്ന മരുന്ന് ഇങ്ങ് തിരിച്ച് തന്നെക്ക് അപ്പൊ പറയാം.
അവളാദ്യം ഒന്ന് നാണിച്ചു. പിന്നെ ചുറ്റിനും നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി, അവളുടെ അധരങ്ങൾ അവന്റെ കവിളുകളിലേക്ക് അടുപ്പിച്ചു. ഒരിളം തണുപ്പ് അവന്റെ കവിളിൽ അനുഭവപ്പെട്ടു. പക്ഷെ ആ തണുപ്പ് ചൂടിലാണ് അവസാനിച്ചത്. അവൾ അവന്റെ കവിൾ കടിച്ചെടുത്തു.
കാർത്തി: അഹ് വിടെടി………….
അവൾ പിടിവിട്ടു.
അനു: വേദനിച്ചോ??
കാർത്തി: ഇല്ല നല്ല സുഖായിരുന്നു.
അനു: അഹ് അതേ ഈ മരുന്നിന് അല്പം ഡോസ്സ് കൂടുതലാ. ഇനി പറ നേരത്തെ പറയാൻ വന്നത്.
കാർത്തി: ചിലപ്പോ നിനക്ക് വിഷമം ആവും. പറയണോ??
അനു: അതൊന്നും സാരല്ല. നീ പറയ്യ്.
കാർത്തി: പണ്ടത്തതിനെകാളും ഇപ്പള നീ കൂടുതൽ സുന്ദരിയായെ. ഇപ്പൊ നിന്നെ കണ്ട ആരായാലും മുഖം വെട്ടിക്കും. പക്ഷെ ഞാൻ, പണ്ടത്തെ നിന്റെ മുഖത്തിനെകാളും ഈ മുഖം പ്രണയിക്കുന്നു. വിഷമായോടി??
അനു: ഏയ്. ഒരു വിധത്തിൽ നീ പറഞ്ഞത് സത്യാ. എന്നെ ആര് കണ്ടാലും മുഖം വെട്ടിക്കും. ചിലർക്ക് സഹധാബം, ചിലർക്ക് കൗതുകം. ചിലരേതോ വിചിത്ര ജീവിയെ കണ്ടപ്പോലെ പെരുമാറും. ഞാൻ പോലും ഇതിന് മുന്നേ ഇതുപോലെ പെരുമാറിട്ടുണ്ട്. അന്ന് എനിക്കുണ്ടായിരുന്നത് സഹധാബം
ആണ്. അന്നൊന്നും ഞാൻ അറിഞ്ഞില്ല ഒരിക്കൽ അവരെ പോലെ ഞാനും ആവുമെന്ന്.
കാർത്തി: എന്താടോ?? എൻ്റെ പെണ്ണിനെ പോലെ എത്രയോ പേര് നമ്മുക്ക് ചുറ്റും ഇല്ലേ?? ഇങ്ങനെയൊരു അവസ്ഥ വന്നപ്പോ അവര് ജീവിതം അവസാനിപ്പിച്ചില്ലല്ലോ, ജീവിതം തുടങ്ങുവല്ലേ ചെയ്തേ. നമ്മളും ജീവിതം തുടങ്ങുവാ. ഞാനും നീയും അമ്മയും ചേച്ചിയും നമ്മടെ തുമ്പിയും ഒക്കെയായി ജീവിതം ഇനി ആസ്വദിക്കാൻ കിടക്കുന്നതെ ഉള്ളൂ.
അനു: അപ്പൊ കുട്ടികളൊന്നും വേണ്ടേ??
കാർത്തി: ഓഹ് അതിനിടക്ക് അതുവരെയൊക്കെ ആയോ?? ആട്ടെ എത്ര പേരാ വേണ്ടേ??
അനു: നിന്നെ പോലെ നാലഞ്ചു പേരെ വേണം.