💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

” അളിയാ ഒരെണ്ണം തന്ന രണ്ടെണ്ണം തിരിച്ചു കൊടുക്കണം. അല്ലാതെ നീ ചെയ്തപ്പോലെ കണ്ടം വഴി ഓടല്ലും. നീ ഇപ്പൊ ഇവിടെ ഒളിച്ചു. ചിലപ്പോ അവര് എനിക്ക് മുന്നേ വന്നിരുന്നെലോ??”

അതിനാവന് ഉത്തരം ഇല്ലായിരുന്നു. പക്ഷെ എന്നെ കണ്ട ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.

” ഏയ് പോട്ടെടാ, ആരാന്ന് വച്ച വരട്ടെ ഞാനുള്ളപ്പോ ഒരുത്തനും നിന്റെ നേരെ കൈ പൊക്കില്ല.”

ഞങ്ങള് അങ്ങനെ സംസാരിച്ചോണ്ട് നിൽക്കുമ്പോളാണ് ഒരലർച്ച കേട്ടത്. അത് അവന്മാരായിരുന്നു.

ലക്ഷ്മി: ഓഹ് അപ്പൊ അങ്ങനെയാണ് സംഭവം. ബാക്കി എന്താ ഉണ്ടായെന്ന് എനിക്കറിയാം.

കാർത്തി: അപ്പൊ ഇനി വല്ലതും അറിയാനുണ്ടോ??

ലക്ഷ്മി: ഇല്ലെട്ടാ, പിന്നെ താങ്ക്സ് ഉണ്ട്ട്ടോ.

കാർത്തി: Mm എന്തിന്??

ലക്ഷ്മി: എന്റെ മനുവേട്ടനെ രക്ഷിച്ചതിന്.

കാർത്തി: ഓഹ് അതിനായിരുന്നോ?? എടി പെണ്ണേ അവനെന്റെ best ഫ്രണ്ട് അഹ്. അവന് വേണ്ടി ഞാനെന്തും ചെയ്യും. വേണോങ്ങി കൊല്ലും, വേണോങ്ങി ചാവും. അതിനൊക്കെ ഇങ്ങനെ താങ്ക്സ് പറയാന്ന് വച്ച മ്ലേച്ഛം. എന്തായാലും എന്റെ അനിയത്തി കുട്ടി പറഞ്ഞതല്ലേ വരവ് വെച്ചേക്കുന്നു.

ലക്ഷ്മി: എന്ന ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ ഏട്ടാ??

കാർത്തി: mm മോള് ചെല്ല്. പിന്നെ ഞാനിത് പറഞ്ഞത് മോള് ചോദിച്ചത് കൊണ്ടാ. അത് മോളുടെ മനസ്സിൽ തന്നെ ഇരുന്ന മതി.

മനുവിനോട് പോയി ചോദിക്കണ്ട.

ലക്ഷ്‌മി: ഇല്ലെട്ടാ.

അവളതും പറഞ്ഞ് എഴുന്നേറ്റു. കാർത്തിക്കെന്തോ അവിടെ തന്നെ ഇരിക്കാനാ തോന്നിയേ. തന്നെ തേടി ആരോ വരുന്നുണ്ടെന്ന് അവന്റെ മനസ്സ്‌ പറഞ്ഞു. പിന്നിൽ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്.

കാർത്തി: ഏയ് അനു നിന്റെ നാണം ഇതുവരെയും പോയില്ലെടി??

അനു: നിക്കൊരു നാണോം ഇല്ല.

കാർത്തി: എന്നിട്ടാണോ പതുങ്ങി പതുങ്ങി വരുന്നേ കള്ളന്മാരെപ്പോലെ??

അനു: അത് നിന്നെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി വന്നതാ!!

കാർത്തി: അതായിരുന്നോ?? അതിന് നീ പതുങ്ങി വരണ്ട ആവശ്യം ഇല്ല. നീ ചുമ്മ മുമ്പിൽ വന്ന് ചിരിച്ചാ ആരായാലും പേടിക്കും.

അനു: അതെന്താ എന്റെ മുഖം ഇങ്ങനെയായത് കൊണ്ടാണോ??

കാർത്തി: ഓഹ് ഈ പെണ്ണ്!

അവൻ അവളുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്തു.

കാർത്തി: അതേ ഞാൻ ഒരു കാര്യം പറഞ്ഞാൽ വിശ്വസിക്കോ??

അനു: അഹ്

അവളൊരു ഉഴക്കൻ മട്ടിൽ മൂളി.

കാർത്തി: ആ മൂളലിന്‌ എന്താടോ ഒരു ഉന്മേഷം ഇല്ലാത്തെ??

അനു: അഹ് ഇത്രയൊക്കെ ഉന്മേഷേ വരൂ.

കാർത്തി: ഓഹോ അങ്ങനെ. എന്നാ ഉന്മേഷം ഞാൻ മാറ്റി താരം.

അത് പറഞ്ഞ് തീർന്നതും കാർത്തി തന്റെ അധരങ്ങൾ അവളുടെ കവിളുകളിൽ പതിപ്പിച്ചു. പെട്ടെന്നുണ്ടായ കാർത്തിയുടെ നീക്കത്തിൽ അനു ഒന്ന് ഞെട്ടി. ആ ഞെട്ടല് മറിയപ്പോ പിന്നൊരു നാണമായി. മുഖമൊക്കെ ചുവന്നു തുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *