💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

അളിയൻ എന്ന് കണ്ടപ്പോ മുഖത്ത് ഒരു ചിരി വന്നുപോയി. ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു.

“ഹലോ എന്താടാ അളിയാ ഉറങ്ങാൻ സമ്മതിക്കില്ലേ??”

“അളിയാ ഒരു പ്രശ്നം ഉണ്ട്.”

“Mm എന്താടാ??”

“അതൊക്കെ നേരിട്ട് പറയാം നീ വേഗം കളിസ്ഥലത്തേക്ക് വാ.”

അത്രയും പറഞ്ഞ് അവൻ ഫോൺ cut ചെയ്തു. അവന്റെ സംസാരത്തിലുള്ള വെപ്രാളം കണ്ടിട്ട് കാര്യം പന്തിയല്ലെന്ന് എനിക്കും തോന്നി. നേരെ എണീറ്റ് കുളിച്ച് കളിസ്ഥലത്തേക്ക് ചെന്നു. അവിടെ ഗോൾ പോസ്റ്റിൽ ചാരി നിൽപ്പുണ്ടായിരുന്നു അവൻ.

” അളിയാ എന്താടാ എന്താ കാണാണോന്ന് പറഞ്ഞേ??”

എന്റെ ശബ്‌ദം കേട്ട് അവൻ എന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവന്റെ കവിളിൽ ആരോ കൈ വച്ച പാട് ഞാൻ കാണുന്നത്. എന്താ കാരണോന്ന് പോലും ചോദിക്കാതെ ഞാൻ അവനോട് ചൂടായി.

“ഏത് പന്ന മോനാട നിന്നെ കൈ വച്ചേ??”

“അളിയാ അത് പറയാനാ ഞാൻ വിളിച്ചേ.”

“നീ ഒന്നും പറയണ്ട. അടിച്ചത് ആരാണെന്ന് മാത്രം പറയ്യ്‌.”

“അളിയാ ഞാനൊന്ന് മുഴുവൻ പറയട്ടെ.”

ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും അവൻ പറയാൻ പോവുന്നത് കേൾക്കാൻ ഞാൻ നിന്നു.

ലക്ഷ്മി: എന്താ ഏട്ടാ മനുവേട്ടൻ പറഞ്ഞേ??

കർത്തിയൊന്ന് ചിരിച്ചു.

കാർത്തി: അവൻ പറഞ്ഞത്……….

“എടാ +2 വിന് നമ്മളോടെ പഠിച്ച അപർണ ഇല്ലേ??”

“അഹ്”

“പഠിച്ചോണ്ടിരുന്ന സമയം തൊട്ടേ അവൾക്കെന്റെ ഇഷ്ടമെന്ന് നിനക്കറിയില്ലേ??”

“അഹ് അറിയാം.”

ഞാൻ വീണ്ടും അവനോട് ചൂടായി.

” ചൂടാവല്ലേ അളിയാ പറയാം. അന്നേ അവളോട് ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാ. കുറേനാള് പ്രശ്നവും ഇല്ലായിരുന്നു. എവിടുന്നോ എന്റെ നമ്പറും കുത്തിപൊക്കി ഞാൻ ഗൾഫിലേക്ക് പോവാൻ പോവാ.
നിന്നെ ഒന്ന് അവസാനമായി കാണണം എന്നും പറഞ്ഞ് ഇന്നലെ എന്നെ വിളിച്ചിരുന്നു. എന്തോ എന്റെ മനസ്സ് അന്നേരം പോവാൻ തന്നെ പറഞ്ഞു. കോഫി ഷോപ്പ്., അവിടെ ചെന്നപ്പോ പഴയത് പോലെ തന്നെ ഇഷ്ട്ടം ആണെന്ന് അവള് പറഞ്ഞു. ഞാനന്ന് പറഞ്ഞ അതേ അഭിപ്രായം തന്നെ അവളോട് പറഞ്ഞു. പിന്നെ അവളൊരു phycho നെ പോലെയാ പെരുമാറിയെ. ചുറ്റിനും ഇരിക്കുന്ന ആളുകളെ പോലും വകവെക്കാതെ അവള് പൊട്ടിത്തെറിച്ചു. ഗതി കേട്ട് ഞാനാവിടിന്ന് ഇറങ്ങി വന്നു. അന്ന് വൈകുന്നേരം ക്ലബ്ബിൽ ഇരിക്കുമ്പോ അവൾടെ ഏട്ടനും കൂട്ടുകാരും വന്നു. “എന്റെ അനിയത്തി നിന്നെ ഇഷ്ട്ടപ്പെട്ടു. നീയും അവളെ ഇഷ്ടപ്പെടണം. നിനക്ക് വേണ്ടി അവള് ഒരുപാട് കരഞ്ഞതാ. അവളെ ഇഷ്ടപ്പെട്ടേക്ക്. അതാ നിനക്ക് നല്ലത്.” അത്രയും പറഞ്ഞ് അവര് പോയി. അപ്പൊ ഞാൻ അത് കാര്യാക്കി എടുത്തില്ല. രാത്രി അവള് വിളിച്ചിരുന്നു. എന്റെ നിലപാടിനോട് ഞാൻ അപ്പോഴും ഉറച്ചു നിന്നു. “കാണിച്ച് താരാടാ” എന്നും പറഞ്ഞ് അവള് ഫോൺ cut ചെയ്തു. രാവിലെ കാര്യങ്ങൾ എല്ലാം നിന്നോട് പറയാന്ന് വിചാരിച്ചു. നേരം എങ്ങനെയൊക്കെയോ ഞാൻ വെളുപ്പിച്ചു. നിന്നെ കാണാൻ ഇറങ്ങിയപ്പോഴാ അവൻ പിന്നും വന്നത്. അവൻ വന്ന ബൈക്കിന്ന് ചാടി ഇറങ്ങി എന്നെ അടിച്ചു. തിരിച്ച് ഞാനൊന്നും ചെയ്തില്ല. കണ്ടം വഴിയോടി. ഇവിടെ എത്തി നിന്നെ വിളിച്ചു. അവരെപ്പൊ വേണോ ഇങ്ങോട്ടേക്ക് വരാം. ഏതായാലും നീ വന്നാല്ലോ. ഇനി കൊള്ളാനായാലും കൊടുക്കാനായാലും നീയുമുണ്ടല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *