💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

“അപ്പൊ നീ എല്ലാം മറന്നോ മലരേ??”

“നീ ഒന്ന് തെളിച്ച് പറയടാ.”

“എടാ പൊട്ടാ ഇന്നല്ലേ അരുവികരയുമായുള്ള ഫുട്ബോൾ മാച്ച്, മറന്നോ നീ??”

“എന്റെ അളിയാ അത് ഞാനങ്ങ് മറന്നു പോയി.”

“Mm. അപ്പൊ എങ്ങനാ ജയിക്കുവല്ലേ??”

“ജയിക്കും പക്ഷെ ഒരു പ്രശ്നം ഉണ്ട്.”

“എന്ത് പ്രശ്നം??”

“ഇന്ന് കളിക്കാൻ ഞാനുണ്ടാവില്ല.”

“അഹ് എന്നാ പിന്ന കളി ജയിച്ചത് തന്നാ.”

“അതൊക്കെ നിങ്ങട കൈയിലാ. ഞാനില്ലാന്ന് വച്ച് ഒഴപ്പരുത്.”

“എന്നാലും നീ എന്താ ഇറങ്ങാത്തെ??”

“എടാ അത് class കഴിയുമ്പോ ഞാൻ പാറുനോട്‌ കഞ്ഞിപ്പുരയിലോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. എനിക്കവളോട് കുറെ സംസാരിക്കാനുണ്ട്. ഇന്നും കൂടെ അല്ലേടാ സമയം ഉള്ളൂ.”

“Mm മനസിലായി. പക്ഷെ ആ PT സാറിനോട് എന്ത് പറയും. ബെസ്റ്റ് അറ്റാക്കർ അല്ലെ ഇന്ന് വരില്ലെന്ന് പറയണേ.”

“ആ മലരിനോട് പോയി ചവാൻ പറയടാ. അഥവാ എന്നെ അന്വേഷിച്ചാൽ ഞാൻ തലവേദന വന്ന് വിട്ടിൽ പോയെന്ന് പറഞ്ഞാൽ മതി.”

“Mm അല്ലെങ്കിൽ തന്ന അയാൾക്ക് വട്ടാണോ ഇന്ന് മാച്ച് എടുക്കാൻ. നാളെ study leave ആണ്. അത് കഴിഞ്ഞ് പരീക്ഷയും. ഇതിനിടയിൽ ഇന്ന് എന്തിനാണാവോ അങ്ങേർക്ക് മാച്ച് വക്കാൻ തോന്നിയത്.”

“ഞാൻ പറഞ്ഞിട്ടില്ലെടാ അയാള് കഞ്ചാവാ. അല്ലെങ്കിൽ തന്നെ ഏതെങ്കിലും സാറുമാര് ഇങ്ങനെ കാണിക്കോ?? സാറുമാര വില കളയാനായിട്ട്.”

“കാർത്തി AND മനു STAND UP. GET OUT OF MY CLASS.”

“Thanku miss വാടാ.”

“നീയൊരുത്തൻ കാരണ മലരേ വെളിയിലായത്.”

“ഞാൻ കാരണോ?? നീ കൊള്ളാലോ അളിയാ. നീ അല്ലെ മാച്ചിന്റെ കാര്യം പറഞ്ഞെ??”

” ഇനി അങ്ങനെ പറയാലോ. അഹ് ഏതായാലും സാരമില്ല. Bour class ആയിരുന്നു.”

ടർർർർർർ…………

“ഹാവൂ ബെല്ലടിച്ചു. അപ്പൊ ഞാൻ തെറിക്കട്ടെ അളിയാ. ഇന്ന് നിന്റെ അഭാവത്തിൽ ഞാനാണല്ലോ പുതിയ അറ്റാക്കർ.”

“Mm ചെല്ല് പോയി ജയിച്ച് വാ മലരേ. ഞാൻ കഞ്ഞിപ്പുരയിലേക്ക് തെറിക്കട്ടെ.”
……💞💞💞💞……

“എത്ര നേരമായി പാറു നിന്നെ നോക്കി നിക്കുന്നു. എന്താ ഇത്ര താമസിച്ചേ??”

Leave a Reply

Your email address will not be published. Required fields are marked *