സ്വപ്നം എന്ന പോലെ കാർത്തി നിന്നു.
ലളിതമ്മ: എടുക്ക് മോനെ.
ലളിതമ്മ വീണ്ടും അവനെ ഓർമിപ്പിച്ചു. ഇത്തവണ കാണുന്നത് ഒന്നും സ്വപ്നം അല്ലാന്ന് അവൻ തിരിച്ചറിഞ്ഞു. പിന്നൊന്ന് അവനും എടുത്തു.
ലളിതമ്മ: രാഹു കഴിയും മുൻപ് ഇട് മക്കളെ.
അശ്വതി: ടാ ചെക്കാ അങ്ങോട്ട് ഇട്ട് കൊടുക്കെടാ.
അവൻ ചേച്ചിയെ നോക്കി. അവളവനെ നോക്കി ചിരിക്കുന്നു. അപ്പോഴാണ് അന്ന് ഹോസ്പിറ്റലിൽ വച്ച് ചിരിച്ചതിന്റെ അർത്ഥം അവന് മനസ്സിലാവുന്നത്.
അനു നാണത്തോടെ അവന് നേരെ തന്റെ ഇടത് കൈ നീട്ടി. അവരെല്ലാവരും ഒന്ന് പകച്ചു. എല്ലാരുടേം മുഖത്ത് ആ ഒരു നിമിഷം സങ്കടം അലതല്ലി. കാരണം ആ കൈയിൽ ആകെ അവശേഷിക്കുന്നത് ഒരേയൊരു വിരളാ. അതും അവസാനമുള്ള കുഞ്ഞുവിരൽ. പെട്ടന്ന് അനുവിന്റെ കണ്ണുകളും ഈറനണിഞ്ഞു.
കാർത്തി: അനു………
അവൻ അവളെ വിളിച്ചു. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് താഴേക്ക് വീഴുമ്പോഴും അവൾ അവന്റെ മുഖത്തേക്ക് നോക്കി.
കാർത്തി: അന്ന് പറഞ്ഞില്ലേ നിനക്ക് എന്റെ വായിൽ നിന്നും ഒരു കാര്യം കേൾക്കണമെന്ന് അത്
അവൻ പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ആത്രയിലേക്ക് വേറൊരാൾ കൂടി കടന്നു വന്നു. അഞ്ജലി. എല്ലാവരും അവളെ നോക്കി. സങ്കടത്തിനിടയിലും അവരെല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.
കാർത്തി: അഹ് ആ കാര്യം ഇപ്പൊ പറയട്ടെ?? ദേ അഞ്ജലിയും വന്നു.
അവൾ കണ്ണീരിനിടയിലും കാതോർത്തു.
കാർത്തി: അവൻ കാരണം നഷ്ട്ടമായത് നിന്റെ മുഖവും കൈയുമാ. അല്ലാതെ നിന്റെ ഹൃദയവും സ്വപ്നങ്ങളും അല്ല.
അവൻ അവൾക്ക് നേരെ കൈ നീട്ടി. അവൻ നീട്ടിയ കൈയ്ക്ക് മുകളിൽ അവളും കൈ വച്ചു.
കാർത്തി: ഈ കൈയല്ല ആ കൈ.
അവള് വച്ച വലത് കൈ മാറ്റി അവൻ തന്നെ അവളുടെ ഇടത് കൈ എടുത്ത് അവന്റെ കൈകളിൽ വച്ചു.
കാർത്തി: your my life, my inspiration, my strength and my soulmate. and I LOVE YOU. LOVE YOU SO MUCH.
അവൾ അവനെ ഇറുകെ പുണർന്നു. അവനെ വലിഞ്ഞു മുറുക്കി. അവിടെ നിന്ന എല്ലാവരുടേം കണ്ണുകൾ നിറഞ്ഞു. ഇപ്രാവശ്യം സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട്.
മനു: അതേ ഇങ്ങനെ നിന്നാൽ മതിയോ?? രാഹു ഇപ്പൊ തെറ്റും.
മനു എല്ലാവരോടുമായി ഓർമപ്പെടുത്തി. അനു കാർത്തിയിൽ നിന്നും വിട്ടുമാറി.
കാർത്തി: ആ വലത് കൈ ഇങ്ങോട്ട് നീട്ടിക്കെ രാഹു തെറ്റും മുൻപ് ഈ മോതിരം അങ്ങോട്ട് ഇട്ടോട്ടെ.
അനു ചിരിച്ചുകൊണ്ട് വലത് കൈ അവന് നേരെ നീട്ടി. അവൻ അവന്റെ പേര്