അനു: ഇന്നലെ എന്താ എന്നെ കാണാൻ വരാഞ്ഞെ??
കാർത്തി: ഏയ് ഞാൻ അത് നല്ല ക്ഷിണായിരുന്നു.
അവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. അന്ന് ചേച്ചിയോട് എല്ലാം പറഞ്ഞതിന് ശേഷം അനുവുമായി മിണ്ടാൻ ഒരു മടിപ്പോലെ. ഒരുപാട് സ്നേഹിക്കുന്നവരെ നഷ്ടമാവുമ്പോളുള്ള വേദന മറ്റാരെക്കാൾ നന്നായി അവനറിയാം. അതുകൊണ്ടുതന്നെ അവൻ പലപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു. ആ ദിവസം അങ്ങനെ കടന്നു പോയി. അതിനെ തുടർന്ന് എല്ലാ ദിവസവും അനു കാർത്തിയെ തേടി വരും. ഒന്ന് മിണ്ടുവാൻ വേണ്ടി. പക്ഷെ
അവൻ ഒഴിഞ്ഞു മറിക്കൊണ്ടിരുന്നു. അത് അനുവിൽ എത്രയോ മടങ്ങ് വേദനയുണ്ടാക്കി. അവൻ ഒരു നിമിഷം പോലും തന്നോട് മിണ്ടാത്തത്തിൽ അവൾ കരയാത്ത ഒരു ദിവസം പോലുമില്ല. അവൾക്കുമാത്രം അല്ല ഈ സങ്കടം. അതിലും എത്രയോ മടങ്ങ് ഓരോ നിമിഷവും നീറി നീറി ആണ് അവൻ കഴിഞ്ഞിരുന്നത്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ പാറു എന്ന കഥാപാത്രം അവൻ ചെറുതായി എങ്കിലും മറന്നിരുന്നു ആ നിമിഷങ്ങളിൽ. അവരുടെ രണ്ടുപേരുടേം സങ്കടം അവരറിയാതെ മറ്റൊരാൾ കാണുന്നുണ്ടായിരുന്നു. അനുവിന്റെ ചേച്ചി. അവരുടെ സങ്കടം എത്രയും പെട്ടന്ന് തിർക്കണമെന്ന് ചേച്ചി തീരുമാനിച്ചു. അങ്ങനെ ദിവസങ്ങൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകാൻ തുടങ്ങിയ കാർത്തിയെ ചേച്ചി വിളിച്ചു.
അശ്വതി: കാർത്തി
കാർത്തി: എന്താ ചേച്ചി??
അശ്വതി: നിനക്കൊരു സർപ്രൈസ് ഉണ്ട്.
കാർത്തി: എനിക്കൊക്കെ എന്ത് സർപ്രൈസ് അഹ്??
അശ്വതി: നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സർപ്രൈസ്.
കാർത്തി: എന്നാ പെട്ടന്ന് തന്നേക്ക്.
അശ്വതി: ഇപ്പളല്ല ചെക്കാ. നാളെ രാവിലെ നേരത്തെ കുളിച്ചൊരുങ്ങി ആത്രയിലേക്ക് വായോ. അപ്പൊ good night.
കാർത്തി: അഹ് good night ചേച്ചി.
അവൻ അവന് കൊടുത്തിട്ടുള്ള മുറിയിലേക്ക് പോയി. രാവിലെ നിർത്താതെയുള്ള അലാറം അടി കെട്ടിട്ടാണ് കാർത്തി തന്റെ കണ്ണുകൾ തുറക്കുന്നത്. നേരത്തെ എഴുന്നേൽക്കാൻ വേണ്ടി ഇന്നലെ തന്നെ അലാറം വച്ചതായിരുന്നു അവൻ. അലാറം ഓഫ് ചെയ്ത് അവൻ എണിച്ചു. പെട്ടന്ന് അവന്റെ കണ്ണ് മേശമെലിരിക്കുന്ന ഒരു വെള്ള മുണ്ടിയിലും ഷർട്ടിലും ഉടക്കി. അവൻ അങ്ങോട്ടേക്ക് ചെന്നു. മുണ്ടും ഷർട്ടും ഇസ്തിരി ഇട്ട് മടക്കി വച്ചിരിക്കുന്നു. അതിന്റെ മുകളിലായി ഒരു കത്തും. അവൻ അത് തുറന്ന് വായിച്ചു.
“വേഗം കുളിച്ച് ഒന്പത് മണിക്ക് മുൻപേ ആത്രയിലേക്ക് വയോ. പിന്നെ മുണ്ടും ഷർട്ടും പകമാണോന്ന് അറിയില്ല. എന്തായാലും അത് ഇട്ടെ വരവു.”
ഇതായിരുന്നു ആ കത്തിൽ. അവൻ അതും എടുത്ത് പുറത്തെ ബാത്‌റൂമിൽ കേറി. പത്ത് മിനിറ്റിനുള്ളിൽ അവൻ കുളിച്ച് വേഷം മാറി വന്നു. മുണ്ട് പാകം തന്നെ. ഷർട്ട് കുറച്ച് ലൂസാ. അവൻ മുറിയിൽ ചെന്നു. കണ്ണാടിയിൽ നോക്കി മുടി ഒന്ന് ചീകി. അതിനുശേഷം ഫോണിൽ സമയം നോക്കി. 8.50 ആയിരിക്കുന്നു. അവൻ പുറത്തിറങ്ങി. ആളനക്കം ഒന്നും ഇല്ല. എല്ലാരും ആത്രയിൽ ആയിരിക്കും എന്ന് അവന് തോന്നി. അവൻ നേരെ ആത്രയിലേക്ക് നടന്നു. വീടിന്റെ വലതുസൈഡിലായി ഒരു കൊച്ചു ആൽത്തറ. എന്നിരുന്നാലും അഞ്ചുപേർക്ക് നിൽക്കാൻ കഴിയും. അവിടെ എത്തിയ അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ആത്ര മുഴുവൻ വിളക്ക് തെളിയിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ചുറ്റിനും ചന്ദനത്തിന്റെ സുഗന്ധം മാത്രം. അതുപോലെ അവന്റെ കണ്ണിന് കുളിർമയെകുന്ന പലതരം കാഴ്ചകൾ. അവൻ അതിൽ ലയിച്ചു നിന്നു.
മനു: ആളിയോ ഇങ്ങ് പോര് ഇങ്ങ് പോര്.
മനുവിന്റെ ശബ്‌ദം കേട്ട് അവൻ ആത്രയിലേക്ക് നോക്കി. അവിടെ മനുവും കൂടെ ഒരു പെണ്ണും. അവളോട് തുമ്പി എന്തെക്കെയോ സംസാരിക്കുന്നുണ്ട്.