💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് കാർത്തി ഇറങ്ങി. അവർക്ക് അറിയില്ലല്ലോ അവള് ചുണക്കുട്ടീ ആവനുള്ള കാരണം അവനാണെന്ന്. അവൻ വാർഡിലേക്ക് കേറി. ബെണ്ടിൽ തുമ്പി നല്ല ഉറക്കം. മനുവിനെ നോക്കിയപ്പോ അവൻ അടുത്ത് കിടന്ന ചെയറിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാർത്തി: എന്താ ഇത്ര വായിക്കാൻ??

മനു: ഏയ് ഒന്നുല്ല അളിയാ. നമ്മള് കാരണം ഒരുത്തി ധൈര്യശാലിയും, ആണ്കുട്ടിയും, ചുണകുട്ടിയും ഒക്കെയായല്ലോ. അത് വായിക്കായിരുന്നു. അപ്പൊ നമ്മള് വിചാരിച്ചത് പോലെ എല്ലാം നടന്നു അല്ലെ അളിയാ??

കാർത്തി: mm ഏറെക്കുറെ. ഇനി സ്വസ്ഥയിട്ട് ജീവിക്കണം അതിനാരെങ്കിലും തടസ്സം വന്ന തീർക്കണം.

മനു: അതിന് ഇനി ആര് തടസ്സം വരാന??

കാർത്തി: mm അത് വിട്. ഇവള് എപ്പള ഉറങ്ങിയെ??

മനു: കുറേനേരം നിന്നേം അനുനേം പറ്റി പറഞ്ഞോണ്ട് ഇരുന്നു. കുറെ നേരം അത് തന്നെയായിരുന്നു ചർച്ച. ഇടക്കെപ്പോഴോ ഡോക്ടർ വന്നു മരുന്ന് കൊടുത്തു. അതിന്റെ പവറില് ഉറങ്ങി പോയി പാവം.

കാർത്തി: ആ ബന്ധം നടക്കൂന്ന് തോന്നുന്നില്ല ടാ.

മനു: എന്താടാ എന്ത്‌ പറ്റി??

കാർത്തി: അനുവിന്റെ ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞേട. എല്ലാം.

മനു: അതിനിപ്പോ എന്താടാ എന്നയാലും എല്ലാരും അറിയേണ്ടത് അല്ലെ ഇതെല്ലാം.

കാർത്തി: mm. ഏതായാലും ഞാൻ എല്ലാ കാര്യവും പറഞ്ഞു. ചേച്ചിയും അമ്മയും ഓക്കേ തിരുമാനിക്കട്ടെടാ അവരുടെ മോൾക്ക് ഞാൻ യോഗ്യനാണോ എന്ന്.

മനു: ആ കാര്യത്തിൽ നി പേടിക്കണ്ട. അനു നിയെന്ന് പറഞ്ഞാൽ ചാവും. അവൾടെ സന്തോഷാ അവൾടെ വിട്ടുകരുടേം സന്തോഷം. നീ നോക്കിക്കോ, അനു നിനക്കുള്ളത് തന്നെയാ.

അവൻ പുഞ്ചിരിച്ചു.
ചേച്ചിയുടെ പുഞ്ചിരിയുടെ അർദ്ധം അപ്പോഴും അവന് മനസ്സിലായിരുന്നില്ല. ഇതിനിടെ അങ്ങനെ രണ്ട് ആഴ്ചക്ക് ശേഷം തുമ്പിയും അനുവും ഡിസ്ചാർജ് ആയി. തുമ്പിയെ അനുവിന്റെ വീട്ടുകാർ അവരുടെ വീട്ടിലേക്ക് കൊണ്ട്പ്പോയി. ഏട്ടനെ വിട്ടുനിൽക്കാനുള്ള സങ്കടം ഉണ്ടെങ്കിലും ഡെയിലി വീഡിയോ കാൾ ചെയ്യാം എന്ന ഒറ്റ കരാറിൽ തുമ്പി അവരോടൊപ്പം പോയി. അനുവിന് പരീക്ഷ എഴുതാൻ പറ്റാത്തതിനാൽ ആ വർഷത്തെ പരീക്ഷ അനുവിന് മിസ്സ് ആയി. അതേ സമയം പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞെങ്കിലും കാർത്തിയുടെ ആഗ്രഹം അവര് മുളയിലേ നുള്ളി. അങ്ങനെ കാർത്തിയും മനുവും പരീക്ഷ എഴുതി. ഇതിനിടക്ക് കാർത്തി വാക്കും പാലിച്ചു. എന്നും തന്റെ അനിയത്തിയുമായി ഒരര മണിക്കൂർ വീഡിയോ കാൾ വഴി അവൻ സമയം ചിലവഴിച്ചു. പരീക്ഷ റിസൾട്ട് വന്ന് രണ്ടുപേരും നല്ല രീതിയിൽ തന്നെ പാസ്സായി. പരീക്ഷയൊക്കെ കഴിഞ്ഞപ്പോ ഹോസ്റ്റൽ ജീവിതവും അവസാനിപ്പിച്ച് മനു അവന്റെ വീട്ടിലേക്ക് പോയി. പോവും മുൻപ് കൂടെ വരാൻ കാർത്തിയെ അവൻ നിർബന്ധിച്ചു. പക്ഷെ കാർത്തി അതിനെ ഒരു പുഞ്ചിരിയിൽ തള്ളി. പക്ഷെ മനു കാര്യം അനുവിനെ അറിയിച്ചു. അനു വിട്ടുകാരേം. കേൾക്കേണ്ട താമസം അവൻ താമസിച്ചിരുന്ന ഹോട്ടലിൽ കേറി അവനേം പൊക്കി എടുത്ത് അനുവിന്റെ വീട്ടിലേക്ക് കൊണ്ട്പ്പോയി തുമ്പിയും,അനുവിന്റെ അമ്മയും. മനസില്ലാമനസോടെ അവൻ അവരോടൊപ്പം ഇറങ്ങി. അനുവിനായിരുന്നു മറ്റാരേക്കാളും സന്തോഷം കാർത്തി വന്നതിൽ. വന്ന ദിവസം അനുവിന് കാര്യമായി കാർത്തിയെ കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതൽ അവനെ ഒറ്റക്ക് കിട്ടാൻ അവള് കാത്തിരുന്നു. ആ കാത്തിരിപ്പിന് ഒരു അവസാനം ഉണ്ടായി

അനു: കാർത്തി

കാർത്തി: അഹ്

Leave a Reply

Your email address will not be published. Required fields are marked *