💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

നിങ്ങളോട് പറയാതിരിക്കാൻ ശ്രമിച്ചതാ ഞാൻ. പക്ഷെ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കണ്ടപ്പോ ചതിക്കാൻ തോന്നില്ല.

അവളൊന്നും മറുപടി പറഞ്ഞില്ല. അവന്റെ മുടിയിൽ തലോടി. ഒഴികിവന്ന കണ്ണുനീര് തുടച്ചുകൊണ്ട് അവളൊന്ന് ചിരിച്ചു. പിന്നെ അകത്തേക്ക് കേറി പോയി. അവനും അവിടെ പിന്നെ നിന്നില്ല. മുഖമൊക്കെ തുടച്ച് അവനും അവിടുന്ന് എണിച്ചു. അടുത്തുള്ള ലിഫ്റ്റിൽ കേറി.

“അവന്മാർക്ക് അങ്ങനെ തന്നെ വേണം. ആ പെണ്ണ് കാണിച്ചത് തന്നെയാ ശെരി. കാമപ്രാന്തന്മാര്.”

“അച്ഛാ ഒന്ന് മിണ്ടാണ്ട് ഇരിക്ക്. ആള്ക്കാര് ശ്രദ്ധിക്കും. ഇത് നമ്മടെ വീടല്ല.”

“ആള്ക്കാര് ശ്രദ്ധിക്കട്ടെ ടി, ഞാൻ ചുമ്മാ തള്ളുന്നത് അല്ലല്ലോ. പത്രത്തിൽ കിടന്ന കാര്യം പറഞ്ഞു. ന്യൂസ് കണ്ടപ്പോ എനിക്ക് എന്തോ പോലെയായി. അവളാണ് ആണ്കുട്ടി. എല്ലാവരും അവളെ പോലെയായൽ പീഡനം എന്നതെ ഉണ്ടാവില്ല.

“ഏയ് കാർത്തി”

കാർത്തി തിരിഞ്ഞ് നോക്കി.

കാർത്തി: ഹായ് ആതിര.

“സുഖാണോടാ??”

കാർത്തി: അഹ് സുഖം നിനക്കോ??

“Mm സുഖം. അഹ് ഇതെന്റെ അച്ഛൻ.”

കാർത്തി: hi അങ്കിൾ.

“Hi. മോൻ വാർത്ത കണ്ടായിരുന്നോ??”

“ഓഹ് ഈ അച്ഛൻ. ഒന്ന് മിണ്ടാണ്ട് ഇരിക്ക് അച്ഛാ.”

“എന്താടി??”

കാർത്തി: അല്ല എന്താ ഇവിടെ??

“അമ്മക്ക് ബിപി കൂടി. അഡ്മിറ്റ്‌ ചെയ്തേക്കുവാ.”

“നീ എന്താ ഇവിടെ??”

കാർത്തി: അനിയത്തിക്ക് ചെറിയൊരു അക്‌സിഡന്റ്.

“ഓഹ് ഇപ്പൊ എങ്ങനെയുണ്ട്??”

കാർത്തി: ഇപ്പൊ കുഴപ്പൊന്നും ഇല്ല. അല്ല +2 കഴിഞ്ഞിട്ട് പിന്നെ ഒരു വിവരോം ഇല്ലായിരുന്നല്ലോ. എവിടെയായിരുന്നു??

“എന്റെ പഴയ സിം കട്ടായി. പുതിയതൊരെണ്ണം എടുത്തപ്പോ എല്ലാ നമ്പറും പോയി. നിന്റെ ഫോണിങ് തന്നെ.”

കാർത്തി: ദാ

“ഇതാ എന്റെ നമ്പർ. അഹ് പിന്നെ അടുത്ത മാസം 4ആം തീയതി എന്റെ കല്യാണം ആണ്. വരണോട്ടോ.”

കാർത്തി: ഓഹ് ഇതിനിടയ്ക്ക് അങ്ങനെയൊരു സംഭവും ഉണ്ടായോ

“Mm. അഹ് പിന്നെ ആ മനുവിനെ കൂടെ വിളിച്ചോ. അവന്റെ നമ്പറും എന്റെന്ന് പോയി. ഒന്ന് അയച്ചേക്കാണെ.”

“അഹ്.”

അപ്പോഴേക്കും അവനു ഇറങ്ങാനുള്ള ഫ്ലോർ എത്തിയിരുന്നു.

കാർത്തി: അപ്പൊ ആതിര കാണാം.

” mm ശെരിടാ.”

“ഹലോ ചേട്ടാ, ചേട്ടൻ കണ്ടായിരുന്നോ വാർത്ത. എന്നാലും ആ പെണ്ണിന്റെ ധൈര്യയെ. സമ്മതിക്കണം. അവളാണ് ചുണക്കുട്ടീ.”

“ഓഹ് ഈ അച്ഛനെ കൊണ്ട് തോറ്റു.”

Leave a Reply

Your email address will not be published. Required fields are marked *