💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

അശ്വതി: എന്താടാ എന്താ കാര്യം??

അവനെ കണ്ട പാടെ അവൾ തിരക്കി.

കാർത്തി: നിങ്ങൾ ഇവിടെ വന്നെന് ശേഷം എന്നെ കാണാണോന്ന് പറഞ്ഞപ്പോ എനിക്ക് ആദ്യം പേടിയായിരുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടുമോ എന്ന പേടി. പക്ഷെ നിങ്ങളെ കണ്ട് അടുത്തറിഞ്ഞപ്പോ എനിക്ക് കിട്ടിയത് ഒരു അമ്മയേം ചേച്ചിയേം അഹ്. എന്റെ എല്ലാ കാര്യവും അനു പറഞ്ഞിട്ടുണ്ട്. ഞാൻ സ്നേഹിച്ച പെണ്ണിനെ എന്റെ അമ്മയും അച്ഛനും ചേർന്ന് ഇല്ലാണ്ടാക്കിയതും അവരിപ്പോ ജയിലിലാണെന്നും ഒക്കേ.

അശ്വതി: അതെല്ലാം ഞങ്ങൾക്ക് അറിയാവുന്ന കാര്യം അല്ലെടാ?? എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞങ്ങളും നിന്നെ ഇഷ്ടപ്പെട്ടെ.

കാർത്തി: അറിയാം ചേച്ചി. അനു എന്റെ best ഫ്രണ്ട് ആയിരുന്നു.
എന്റെ കഥയെല്ലാം അറിഞ്ഞപ്പോ അവൾക്ക് എന്നോട് തോന്നിയൊരു ഇഷ്ട്ടം. ആ ഇഷ്ട്ടം അവൾ എന്നോട് വന്ന് പറഞ്ഞു. ആ ഒരു സംഭവത്തിന് ശേഷം എനിക്ക് അനുവിനെ കാണുന്നതെ വെറുപ്പായി. അവളെന്നെ എപ്പളും വിളിക്കും. അവളുടെ ഓരോ തവണയുള്ള വിളിയും എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. എന്നാൽ ഇന്ന് ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

അശ്വതി: അറിയാം ടാ. നിനക്കറിയോ ഞങ്ങള് ഈ ദൈവത്തിലും ജ്യോത്സ്യത്തിലും അമിതമായി വിശ്വസിക്കുന്നവരാ. ഞങ്ങള് മാസത്തിൽ ഒരിക്കലെങ്കിലും എല്ലാവരുടേം ജാതകം നോക്കും. ഇല്ലെങ്കിൽ പിന്നെ ഒരു സമാധാനോം ഉണ്ടാവില്ല. അങ്ങനെ ഒരു ദിവസം ഒരു കണിയാരെ വിളിച്ച് ഞങ്ങടെ എല്ലാരുടേം ജാതകം നോക്കി. അനുവിന്റെ ജാതകത്തിൽ 25 വയസ്സ് വരെ ആയുസ്സ് ഉണ്ടാവുള്ളൂന്ന് ആ കണിയര് പറഞ്ഞു. അന്ന് ഞങ്ങൾ ഒരുപാട് ഭയന്നു. പക്ഷെ അനുവിന് ഇതിലൊന്നും വല്യ പേടിയില്ല. ജാതകത്തിൽ ഉള്ളത് എല്ലാം അതേ പടി നടക്കണമെന്നില്ല. എന്നായിരുന്നു അവളുടെ വാദം. ഒരു വിധത്തിൽ ഞാനും അമ്മയും അത് വിശ്വസിച്ചു. എന്നാൽ അതിപ്പോ ഉണ്ടായി. പക്ഷെ ജീവൻ തിരിച്ച്‌ കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അവളുടെ ആ മുഖവും കൈയും കാണുമ്പോ ഇപ്പളും മനസിനൊരു നീറ്റലാ.

കാർത്തി: ഏയ് ചേച്ചി എല്ലാം കഴിഞ്ഞില്ലേ.

അശ്വതി: mm ഇപ്പൊ എനിക്കും അമ്മക്കും ഒരേ പോലെ ആശ്വാസമാ അവൾക്ക് വേണ്ടി ജീവിക്കാൻ നിയുണ്ടല്ലോ. ഞങ്ങൾക്ക് ഇനി ഒന്നും വേണ്ട. നിന്റെ എല്ലാ കാര്യവും ഞങ്ങൾക്ക് അറിയാം. എന്റെ അമ്മ നിന്നെ ഒരു മകനെ പോലെ കാണുന്നുണ്ട്. ഞാൻ നിന്നെ എന്റെ അനിയനെ പോലെയും. നിന്റെ അനിയത്തി കുട്ടിയെ കാണാണോന്ന് ഉണ്ട്. പക്ഷെ ഈ വയറും കൊണ്ട് ഞാൻ എങ്ങനാ നാലാം നിലയിലേക്ക് വരുവാ?? ലിഫ്റ്റിൽ കേറാൻ ആണെങ്കിൽ പേടിയും. എന്തായാലും തുമ്പി മോളും എനിക്കെന്റെ അനുവിനെ പോലെ തന്നെയാ. ഇപ്പൊ എനിക്ക് രണ്ട് അനിയത്തിമാരും ഒരു അനിയനും ഉണ്ട്.

കാർത്തി: ചേച്ചി അമ്മയും അച്ഛനും പോയെന്ന് ശേഷം എനിക്ക് ഇത്രക്ക് സ്നേഹം കിട്ടിട്ടില്ല. ഈ സ്നേഹത്തിന് പകരം തരാൻ എന്റെ ഒന്നുമില്ല.

അശ്വതി: ഒന്നും വേണ്ട ടാ ചെക്കാ. നിന്നെ മാത്രം മതി.

കാർത്തി: എന്നെ ഇത്രയും സ്നേഹിക്കുന്ന നിങ്ങളോട് ഒരു കാര്യം ഞാൻ മറച്ചു വച്ചു. അത് എല്ലാവരോടും കൂടി പറയാന്നാ വിചാരിച്ചേ. പക്ഷെ പറ്റുന്നില്ല എനിക്ക്. ചേച്ചി എങ്കിലും അത് അറിയണം.

അശ്വതി: എന്താടാ??

കാർത്തി: ഒരു സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന എന്റെ അനു. അവളെ ഞാൻ ഇന്ന് എത്രയോ മടങ്ങ് സ്നേഹിക്കുന്നു. ആ അവൾക്ക് ഇങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായപ്പോ ഞാനേറെ വിഷമിച്ചു. പോലീസ് വന്ന് മൊഴി എടുത്തപ്പോ പോലും ആരാണെന്ന് അറിയാങ്ങി കൂടി ഞാൻ നുണ പറഞ്ഞു. കാരണം എനിക്ക് അവരുമായി നേരിട്ട് മുട്ടണമായിരുന്നു. എന്റെ അനുവിന് ഇങ്ങനെയൊരു ഗതി വരുത്തിയവന്മാര് ജീവിക്കണം. പക്ഷെ ഓരോ നിമിഷവും നരകിച്ച്‌ നരകിച്ച്‌ വേണം അവര് ജീവിക്കാൻ. അതായിരുന്നു അവർക്ക് ഞാൻ കൊടുക്കാൻ വച്ചിരുന്ന ശിക്ഷ. ചേച്ചി ഇനി ഞാൻ പറയാൻ പോവുന്നത് കേട്ടിട്ട് ചേച്ചിക്ക് തീരുമാനിക്കാം ഞാൻ ആ അമ്മയുടെ മകനാവാൻ ചേച്ചിയുടെ അനിയനാവാൻ അനുവിന്റെ എല്ലാമെല്ലാം ആവാൻ യോഗ്യനാണോ എന്ന്.

അവൻ രണ്ട് ദിവസം മുൻപ് നടന്നതെല്ലാം അവളോട് പറഞ്ഞു. പറഞ്ഞ് തിർന്നതും ഇരുവരുടേം മുഖത്ത് കണ്ണുനീര് ബാക്കിയായി. അവൻ കണ്ണുനീര് തുടച്ചു കൊണ്ട് വീണ്ടും അവളോട് ചോദിച്ചു.

കാർത്തി: ഇനി പറ. പറ ചേച്ചി ഞാൻ യോഗ്യനാണോ. ആ അമ്മയുടെ മകനാവാൻ ചേച്ചിയുടെ അനിയനാവാൻ അനുവിന്റെ എല്ലാം ആവാൻ?? പറ്റോ. ഇതെല്ലാം

Leave a Reply

Your email address will not be published. Required fields are marked *