കാർത്തി: ഏയ് അതൊന്നും സാരമില്ലടോ. ഞാനിങ്ങനെയാ ചെറിയ വല്ലോ കാര്യവും മതി കരയാൻ. അത്രക്ക് ലോലഹൃദയന ഞാൻ.
അശ്വതി: mm അത് പിന്നെ ഞങ്ങൾക്ക് അറിയില്ലേ.
അനു: കാർത്തി ചേച്ചിക്കൊരു സംശയം.
കാർത്തി: ആഹാ എന്താ സംശയം??
അനു: ഇന്നലെ പത്രത്തിൽ വന്ന വാർത്ത ഇല്ലേ ഹരിയും കൂട്ടരും മരിച്ചൂന്നും പറഞ്ഞ്.
കാർത്തി: അഹ്
അനു: ചേച്ചി പറയുവാണെ അവര് മരിച്ചതിൽ കാർത്തിക്കും എന്തോ കൈയുണ്ടെന്ന്.
അത് കേട്ടപ്പോ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു.
കാർത്തി: ആണോ ചേച്ചി??
അശ്വതി: എടാ അത്…..പിന്നെ ഞാൻ
കാർത്തി: mm മതി മതി. എന്നാലും എന്റെ ചേച്ചി അവര് മരിച്ചതിന് കാരണം വെണ്ടക്ക പോലെ എഴുതിട്ടില്ലേ?? ഗൗരി വെടിവെച്ചു കൊന്നു. അതിന് ഈ പാവം എന്നെ സംശയിക്കുന്നത് എന്തിനാ??
അനു: അല്ല എന്തിനായിരിക്കും അവൾ അവരെ കൊന്നേ??
കാർത്തി: അതിന്റെ ഉത്തരോം ഉണ്ടല്ലോ. അവര് അവളെ കേറി പിടിച്ചു. അവള് വെടി വച്ചു അത്ര തന്നെ.
അശ്വതി: mm അത്രയേയുള്ളൂ. ഈ അനുവിന് എന്തൊരു സംശയാ
അനു: എന്റെ ദേവി ഇപ്പൊ എനിക്കയോ സംശയം??
അശ്വതി: അഹ് അതൊക്കെ പോട്ടെ. ഞാനും അമ്മയും പറയുവായിരുന്നു എത്രയും പെട്ടന്ന് നിങ്ങടെ കല്യാണം നടത്തണമെന്ന്.
കാർത്തി അനുവിന്റെ മുഖത്തേക്ക് നോക്കി.അവൾ നാണം കൊണ്ട് തല താഴ്ത്തി.
അശ്വതി: ഓഹ് പെണ്ണിന്റെ നാണം കണ്ടില്ലേ?? ഇവളുടെ സന്തോഷമാ ഞങ്ങടേം സന്തോഷം. ഇവൾക്ക് ആക്‌സിഡന്റ് പറ്റിന്ന് ഇവളുടെ ഫ്രണ്ട് മനു വിളിച്ച് പറഞ്ഞപ്പോ ഞാനാകെ വല്ലാണ്ട് ആയി. ഒരുപാട് ഇരുന്ന് കരഞ്ഞു. അമ്മ അത് കണ്ടു, കാര്യം തിരക്കി. അമ്മയോട് എനിക്ക് പറയാൻ പറ്റില്ല. “അമ്മ പെട്ടന്ന് ഇറങ്ങിയെ നമ്മുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോണം.”അത്രേ പറയാൻ പറ്റിള്ളു. ഇവിടെ വന്നെന് ശേഷം പിന്നെ എന്താ നടന്നത് എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ. കരച്ചില്, പിഴിച്ചില്, വഴക്ക്. ഇവള് ഞങ്ങളെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്.
പക്ഷേ ഞങ്ങടെ കരച്ചില് കണ്ടിട്ട് ഇവൾക്കും ഒന്നും പറയാൻ പറ്റുന്നില്ല. അങ്ങനെ കരച്ചിലോക്കെ കഴിഞ്ഞ് എന്താ ഉണ്ടായതെന്നൊക്കെ ഇവള് തന്നെ പറഞ്ഞു. അതിന്റെ കൂട്ടത്തില് നിന്റെ കാര്യവും. ഇത് ചെയ്തത് ആരെന്ന് മാത്രം ഇവള് ഞങ്ങളോട് പറഞ്ഞില്ല. പക്ഷെ സമയം കിട്ടിയപ്പോ ഇവള് എന്നോട് അത് പറഞ്ഞു. ചേച്ചിയായിട്ടല്ല ഒരു കൂട്ടുകാരിയായിട്ട്. കോളേജിൽ നടന്ന സംഭവം തൊട്ട് എല്ലാം. എല്ലാം കൂടെ എന്റെ പൊട്ട ബുദ്ധിയിൽ കണക്ക് കൂട്ടിയപ്പോ ഞാൻ വിചാരിച്ചു അത് നിയായിരിക്കും എന്ന്.
അതിനും അവനൊന്ന് ചിരിച്ചു.
കാർത്തി: ചേച്ചി ചേച്ചിക്കിപ്പോ എന്റെ കൂടെ പുറത്തേക്ക് ഒന്ന്
വരാൻ പറ്റ്വോ??
അശ്വതി: mm എന്തിനാ ടാ??
കാർത്തി: അത് പറയാം. ചേച്ചി ഒന്ന് വാ.
അശ്വതി: എന്തോ ഉടായിപ്പ് ഉണ്ടല്ലോ മോനെ.
അവൾ അവിടുന്ന് എണീറ്റു., പുറത്തേക്ക് നടന്നു.
അനു: എന്താ കാർത്തി?? എന്താ പറയാൻ പോണേ??
കാർത്തി: നമ്മടെ കാര്യം തന്നെയാ പെണ്ണേ!!
അവൾ നാണിച്ച് ചിരിച്ചു. അവൻ പുറത്തേക്ക് ഇറങ്ങി. പുറത്ത് ഇട്ടിരുന്നൊരു ചെയറിൽ ഇരിക്കുവായിരുന്നു അശ്വതി.