മനു: അത് നീ പറഞ്ഞിട്ട് വേണോ?? നീ പോയി അവളെ കണ്ടിട്ട് വാ.
അതുവരെ ഈ കാന്തരിയെ ഞാൻ നോക്കിക്കോളം.
അവൻ അനുവിന്റെ അടുത്തേക്ക് പോയി.
അനു: പോ ചേച്ചി കാർത്തി അങ്ങനെയൊന്നും ചെയ്യില്ല. അവര് മരിച്ചതിന്റെ കാരണം പത്രത്തിൽ ഉണ്ടായിരുന്നല്ലോ. പിന്നെന്താ??
അശ്വതി: മോളെ ചേച്ചി ചുമ്മാ പറഞ്ഞതാ. അവന് മോളേ അത്രക്ക് ഇഷ്ട്ടാ. മോൾക്ക് ഈ ഗതി വരുത്തിയത് ആരാണെന്ന് അവനറിയാം. ദേ ഇന്നലെ പത്രത്തിൽ അവരെല്ലാം മരിച്ചൂന്നും പറഞ്ഞ് വാർത്ത വന്നു. എല്ലാം കൂടി നോക്കിയപ്പോ ചേച്ചീടെ പൊട്ട ബുദ്ധിയിൽ തോന്നി കാർത്തിയായിരിക്കും അതിന്റെ പിന്നിലെന്ന്. മോള് ഇനി അത് മനസ്സിൽ വച്ചോണ്ട് ഇരിക്കണ്ട.
അപ്പോഴേക്കും കാർത്തി അങ്ങോട്ടേക്ക് എത്തി. കാർത്തിയെ കണ്ട് അനുവിന്റെയും ചേച്ചി അശ്വതിയുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കാർത്തിയെ കണ്ട് അശ്വതി ഇരുന്ന ചെയറിൽ
നിന്നും എഴുന്നേറ്റു.
കാർത്തി: ഏയ് വേണ്ട വേണ്ട ചേച്ചി ഇരുന്നോ.
അശ്വതി: അല്ല അത് കുഴപ്പം ഇല്ലെടാ. നീ ഇരുന്നോ.
കാർത്തി: അതേ ഞാനല്ലാട്ടോ പ്രെഗ്നന്റ്.
അവൻ അതും പറഞ്ഞ് അവളെ ബലമായി പിടിച്ച് ചെയറിൽ ഇരുത്തി. എന്നിട്ട് അവൻ ബെണ്ടിൽ ഒരു സൈഡിലായി ഇരുന്നു.
കാർത്തി: അമ്മ എവിടെ പോയി അനു??
അനു: അമ്മ വീട്ടിലേക്ക് പോയി ടാ. രണ്ട് ദിവസായില്ലേ വന്നിട്ട്. ഉറക്കവും ഇല്ല, കഴിക്കലും ഇല്ല. ഇന്നിപ്പോ ഞാനും ചേച്ചിയും കൂടെ ഒരുപാട് പറഞ്ഞാ വിട്ടേ.
കാർത്തി: എന്നിട്ട് ചേച്ചിയെന്താ പോവാത്തെ??
അശ്വതി: അതെന്താ മോനെ ഞാനിവിടെ നിന്നാലൊരു കുഴപ്പം??
കാർത്തി: അയ്യോ ഒരു കുഴപ്പോം ഇല്ലേ. വെറുതെ പറഞ്ഞതാണേ. ഞാനതങ്ങു തിരിച്ചെടുത്തു. പോരെ.
അശ്വതി: അഹ്.
കാർത്തി: എന്താ അനു കാണണോന്ന് പറഞ്ഞേ??
അനു: എന്താ ബുദ്ധിമുട്ട് ആയോ??
കാർത്തി: എന്താടി എനിക്കെന്ത് ബുദ്ധിമുട്ട്??
അനു: അല്ല അനിയത്തിയെ കണ്ടപ്പോ എന്നെ മറന്നോന്ന് ഒരു സംശയം.
അശ്വതി: അനു എന്തൊക്കെയാടി ചോദിക്കണേ??
കാർത്തി: അനു., നിനക്ക് നിന്റെ ചേച്ചിയെ ഇഷ്ട്ടാണോ??
അനു: ഇഷ്ട്ടാണ്.
കാർത്തി: ചേച്ചിക്കോ??
അശ്വതി: എനിക്കിവള് ജീവനാ.
കാർത്തി: നിങ്ങളെ രണ്ടാളെയും പോലെയാ ഞാനും എന്റെ തുമ്പിയും. അവള് ജന്മം കൊണ്ട് എന്റെ അനിയത്തിയാ. പക്ഷെ കർമ്മം കൊണ്ട് അവളെനിക്ക് എന്റെ കുഞ്ഞുമോളാ. ഇപ്പൊ ഞാൻ ജീവിക്കുന്നത് അവൾക്കും കൂടെ വേണ്ടിയാ. ഒരു പക്ഷെ ഞാൻ അവളെ കണ്ടില്ലായിരുന്നുവെങ്കിൽ എനിക്ക് സ്നേഹിക്കാൻ നീ മാത്രേ കാണുവായിരുന്നുള്ളു. എന്നാ ഇപ്പൊ ഞാൻ അവളേം നിന്നേം ഒരുപോലെ സ്നേഹിക്കുന്നു.
അത്രയും പറഞ്ഞ് അവൻ കണ്ണിൽ നിന്നും ഉതിർന്ന് വീണ കണ്ണുനീർ തുടച്ചു കളഞ്ഞു.
അശ്വതി: ഓഹ് നീ എന്റെ കൊച്ചിനെ കരയിച്ചല്ലോ ടി??
അനു: കാർത്തി സോറി ടാ ഞാനറിയാതെ, എന്തൊക്കെയോ പറഞ്ഞു.