💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

നോക്കിയോള്ളൂ. അതാ ഇങ്ങനെയൊക്കെ സംഭവിച്ചേ.

കാർത്തി: എനിക്ക് മനസിലായി അളിയാ. എന്റെ തുമ്പി ഒരു തെറ്റും ചെയ്തിട്ടില്ല. അവളെ ഞാൻ മനസ്സിലാക്കിയില്ല. അവൾക്ക് പറയാനുള്ളത് ഞാൻ കേട്ടില്ല. എന്റെ തെറ്റാ. ഞാൻ കാരണാ എന്റെ തുമ്പിക്ക് ഈ അവസ്ഥ വന്നേ.

മനു: എല്ലാം വിധിയാ അളിയാ. നമ്മടെക്കെ ജീവിതത്തിൽ എന്താ നടക്കേണ്ടത് എന്ന് എഴുതി വച്ചിട്ടുണ്ട്. അത് പടിയെ എല്ലാം നടക്കൂ.

കാർത്തി: വിധി. ഒരിക്കൽ ഇതേ വിധിയെ ഇല്ലാന്ന് പറഞ്ഞവനാ ഞാൻ. ഇപ്പൊ അതേ വിധിയെ വിശ്വസിക്കുന്നു.

മനു: അളിയാ ഇനി ഒരു പുതിയ കാർത്തിയായി നീ മാറണം. ഒരു പുതിയ ജീവിതത്തിലേക്ക് കടക്കണം. അവിടെ നിന്റെ അനുവും തുമ്പിയും ഒക്കെയായി നീ സങ്കടം എന്താന്ന് അറിയാതെ സന്തോഷത്തോടെ ജീവിക്കണം. ഇതെല്ലാം ഒരു ദിവസം നിനക്ക് ഉണ്ടാവും അളിയാ.

കാർത്തി: ഇപ്പൊ എനിക്കും ഉണ്ടെടാ അങ്ങനെ ജീവിക്കാൻ ഒരാഗ്രഹം. Wait ചെയ്യുവാടാ ആ ഒരു ദിവസത്തിന് വേണ്ടി……………

2 ദിവസങ്ങൾക്ക് ശേഷം……

കാർത്തി: മോളെ തുമ്പി ഇതുടെ കഴിക്ക്.

തുമ്പി: വേണ്ട ഏട്ടാ ഇപ്പൊ തന്നെ വയർ ഫുൾ ആയി.

കാർത്തി: മരുന്ന് കഴിക്കാൻ ഉള്ളതല്ലേ മോളെ.

തുമ്പി: ഈ ഏട്ടൻ!!!

മനു: ആളിയോ…….

കാർത്തി: നീ എപ്പോ പോയതടാ കോപ്പേ??

മനു: അവിടെയിരിക്കുന്നത് എന്റെ മാമൻ ഒന്നുമല്ല, പെട്ടന്ന് കിട്ടാൻ. മുടിഞ്ഞ തിരക്കായിരുന്നു.

തുമ്പി: ഓഹ് ഒരു ചായ വാങ്ങാൻ പോയതിന് ഇത്രയും താമസം.
അപ്പോ ഉച്ചക്ക് ചോറ് വാങ്ങാൻ മനുവേട്ടനെ പറഞ്ഞ് വിട്ടാൽ രാത്രി ബ്രേക്ക്ഫാസ്റ്റും കൊണ്ടാവും വരുവാ.

മനു: ടി ടി കാന്താരി നിന്റെ തലയൊന്ന് പൊങ്ങിയപ്പോ നീയെന്നെ കളിയാക്കുവാ??

തുമ്പി: ഞാൻ ചുമ്മാ പറഞ്ഞതല്ലേ മനുവേട്ടാ??

മനു: mm. എടാ അളിയാ ചായയും വാങ്ങി വന്നപ്പോ അനുവിനെ കാണാനൊന്ന് കേറി.

തുമ്പി: എന്നിട്ട്??

മനു: അവൾക്ക് നിന്നെ ഒന്ന് കാണാണോന്ന്.

കാർത്തി: എടാ ഇപ്പൊ ഞാൻ പോയാ??

മനു: നീ പോയാ ഇപ്പൊ എന്താ. ഒന്ന് പോയിട്ട് വാടാ.

കാർത്തി: എടാ തുമ്പി ഒറ്റക്കല്ലേ ഉള്ളൂ??

തുമ്പി: ഓഹ് അതോർത്ത് മോന് വിഷമിക്കണ്ട. എനിക്കിപ്പോ ഒരു കുഴപ്പോം ഇല്ലാട്ടോ.

കാർത്തി: അത് നിയാണോ പൊട്ടി തിരുമാനിക്കണേ മനു ഇവളെ ഒന്ന് നോക്കിക്കോ. ഞാൻ പോയി അനുനേ കണ്ടിട്ട് വരാം.

Leave a Reply

Your email address will not be published. Required fields are marked *