അവൻ നിലത്തേക്ക് വീണു കിടക്കുന്നവരുടെ നേരെ തോക്ക് ചൂണ്ടി. എന്നിട്ട് അവൻ തുമ്പിയെ നോക്കി. അവൾ അപ്പോളും കരയുവായിരുന്നു. അവൻ അവരെ വിട്ട് തുമ്പിക്ക് അരികിലേക്ക് പോയി.
കാർത്തി: മോളെ, മോളെ തൊട്ടാവന്മാരാരും ഇന്നിവിടെന്ന് ജീവനോടെ പോവില്ല. മോള് കരയാതിരിക്ക്.
അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അവന്റെ കണ്ണിൽ ആരെയും ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ള അഗ്നിയുണ്ടായിരുന്നു.
തുമ്പി: ന.., നമ്മക്ക് പോവാം ഏട്ടാ.
അവളുടെ വാക്കുകൾ മുറിഞ്ഞുപ്പോയി. അവൾ അത്രക്ക് അവശയായിരുന്നു.
കാർത്തി: mm പോവാം മോളെ.
KRISHNA HOSPITHAL
ഹോസ്പിറ്റലിന് മുൻപിൽ ഒരു ആംബുലേൻസ് വന്ന് നിന്നു. അതിനുള്ളിൽ കാർത്തിയും തുമ്പിയുമായിരുന്നു. അവളുടെ മൂക്കിൽ നിന്നും ചെറുതായി ചോര വരുന്നുണ്ട്. ആ വണ്ടിക്ക് പിന്നാലെ തന്നെ മനു ബൈക്കിൽ വന്നിരുന്നു. അവൻ ബൈക്ക് ഒതുക്കി നേരെ ഹോസ്പിറ്റലിന് ഉള്ളിലേക്ക് പോയി. പോയ വേഗത്തിൽ തന്നെ അവൻ തിരിച്ച് വന്നു. അവന് പിന്നിൽ നിന്നും മൂന്ന് കംബോണ്ടർമാർ സ്‌റച്ചേരും ആയി വന്നു. കാർത്തിയും മനുവും ചേർന്ന് തുമ്പിയെ അതിലേക്ക് കിടത്തി.
അവർ നേരെ അകത്തേക്ക് ചെന്നു.
തുമ്പി: ഏട്ടാ ന്നോ, ന്നോട് ഷെമിക്കണം. തെ, തെറ്റ് പറ്റിപ്പോയി.
പാതി വന്ന ബോധത്തിൽ അവൾ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവൻ കണ്ണിരിലൂടെ അവൾക്ക് മറുപടി കൊടുത്തു. ഓപ്പറേഷൻ
തീയേറ്ററിനുള്ളിലേക്ക് ആ സ്‌റച്ചേർ കേറി. കാർത്തിയും മനുവും പുറത്തും നിന്നു. അവന്റെ കണ്ണ് അപ്പോഴും ഉള്ളിലേക്ക് തന്നെ നോക്കി നിന്നു. ആ കണ്ണുകളിൽ നിന്നും തന്റെ അനിയത്തിയോടുള്ള സ്നേഹം ധാരകളായി പുറത്തേക്ക് വന്നു.
മനു: അളിയാ എന്താടാ ഇത്?? നമ്മട തുമ്പിക്ക് ഒന്നുമുണ്ടാവാത്തില്ല. അവള് ദേ നമ്മടെയൊക്കെ പഴേ കാന്തരിയായിട്ട് തിരിച്ച് വരും.
മനുവിന്റെ വാക്കുകൾ അവന് ആശ്വാസം ഏകിയെങ്കിലും അവന്റെ കണ്ണിൽ നിന്നും അപ്പോഴും ഓരോ തുള്ളി കണ്ണുനീര് പുറത്തേക്ക് വന്നു കൊണ്ടേയിരുന്നു.
മനു: അളിയാ നീ ഇങ്ങനെ കരഞ്ഞലോ??
കാർത്തി: അളിയാ ഇപ്പളടാ മനസ്സിലാവാണെ ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന്. അന്ന് അവള് ചെയ്ത ആ തെറ്റിന് ഞാൻ എന്റെ തുമ്പിയെ ഒരുപാട് ശിക്ഷിച്ചതടാ. ഞാൻ നിന്നോട് തന്നെ ഒരുപാട് തവണ പറഞ്ഞിട്ടില്ലേ അവള് എവിടെ യാണെന്ന് അറിയില്ല. ചത്താലും ഞാൻ തിരിഞ്ഞ് നോക്കത്തില്ല എന്നൊക്കെ. പക്ഷെ അവൾക്ക് ഈയൊരു അവസ്ഥ വന്നപ്പോ സഹിക്കാൻ പറ്റണില്ലടാ എനിക്ക്. എന്റെ തുമ്പി മോൾക്ക് ഒന്നും വരുത്തല്ലേ ഈശ്വരാ.
അവൻ അതും പറഞ്ഞ് വീണ്ടും കരഞ്ഞു. പക്ഷെ ഇപ്രാവശ്യം മനു അവനെ ചേർത്ത് പിടിച്ചു.
മനു: അളിയാ തുമ്പിക്ക് ഒന്നുല്ലെടാ. പാറു പോയെന്ന് ശേഷം ആദ്യയാ നീ ഈശ്വരനെ വിളിക്കുന്നെ. അതും നിന്റെ തുമ്പിക്ക് വേണ്ടി. ഈശ്വരൻ വിളി കേൾക്കോടാ.
കാർത്തി അവനിൽ നിന്നും അകന്ന് മാറി.
മനു: നീ പറഞ്ഞതുപോലെ തുമ്പിയെ നീ വെറുത്തിരുന്നു. ഞാൻ നിന്നെ കുറ്റം പറയുവാണെന്ന് നി വിചാരിക്കരുത്. അന്ന് നിന്റെ അച്ഛനും അമ്മയും ചെയ്ത എല്ലാ കാര്യങ്ങൾക്കും അവൾ കൂട്ടു നിന്നു എന്ന് നീ വിചാരിച്ചു. പക്ഷെ അവൾക്ക് പറയാനുള്ളത് നീ കേട്ടോ?? അവൾക്ക് പറയാനുള്ളത് നീ കേട്ടിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ?? അളിയാ എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങൾ ഉണ്ട്. ആ രണ്ട് വശങ്ങളും നോക്കിയാൽ മാത്രമേ ആ കാര്യം ശെരിയാണോ തെറ്റാണോ എന്ന് മനസ്സിലാവൂ. നീ പക്ഷെ ഒരു വശം മാത്രേ