💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

കാർത്തി: അതെ അഞ്ജലി. എല്ലാം നേരെയായി അവൾക്ക് ഡിസ്സ്ചാർജ് ആവുമ്പോ നിന്റെയും മനുവിന്റെയും മുന്നിൽ വച്ച് അവളെ ഞാൻ propose ചെയ്യും. എന്റെ ജീവിതത്തിലേക്ക്
ക്ഷണിക്കും.അവൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ??

അഞ്ജലി: സന്തോഷമായി കാർത്തി എനിക്ക്. അവളുടെ സങ്കടമെല്ലാം മാറും നീ നോക്കിക്കോ.

കാർത്തി: mm ഇനി അവളൊരിക്കലും സങ്കടപ്പെടില്ല. സങ്കടപ്പെടാൻ ഞാൻ സമ്മതിക്കില്ല.

അഞ്ജലി: കാർത്തി……

കാർത്തി: എന്താടി??

അഞ്‌ജലി: എടാ എനിക്ക്…….

കാർത്തി: മനസിലായി. ചേച്ചിയില്ലാണ്ട് അനിയത്തിയുടെ നിച്ഛയം നടന്നതല്ലേ. നീ അങ്ങോട്ടേക്ക് ചെല്ല്. അവരെ കാര്യങ്ങള് പറഞ്ഞ് സമാധാനിപ്പിക്ക്.

അഞ്ജലി: ഞാൻ ഇല്ലാത്തോണ്ട് അവളെന്നോട് പിണങ്ങി ഇരിക്ക്യ. കാര്യങ്ങളൊന്നും ആർക്കും അറിയില്ലല്ലോ.

കാർത്തി: അതാ ഞാൻ പറഞ്ഞെ എനിക്കൊരു ആവശ്യം വന്നപ്പോ നീ പറഞ്ഞു, നീ പൊക്കോ ഞാനിവിടെ ഉണ്ടാവൂന്ന്. അത് തന്നെ ഞാൻ നിന്നോടും പറയുന്നു. നീ പൊക്കോ ഞാനിവിടെ ഉണ്ടാവും.

അഞ്ജലി: mm

അങ്ങനെ അഞ്ജലി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവൻ അവിടെയൊരു ചെയറിൽ ഇരുന്നു. കണ്ണുകൾ അടച്ചു. പതിയെ ഓർമകളിലേക്ക്.

“I LOVE YOU കാർത്തി…….”

“LOVE YOU TO പാറൂട്ടി. പിന്നെ ഇന്ന് ക്ലാസ്സ്‌ വിടുമ്പോ കഞ്ഞിപ്പുരയിൽ വരണേ……”

“Mm എന്തിനാ??”

“അതപ്പോ പറയാം.”

“Mm എന്തോ ദുരിദേശം ഉണ്ടല്ലോ മോനെ”

“അഹ് ചെറുതായിട്ട്.”

ടർർർർർർ…………

“അഹ് ബെല്ലടിച്ചല്ലോ!”

“പാറു ഞാൻ പറഞ്ഞത് മറക്കണ്ട. ഇത് last period അഹ്. ഇത് കഴിഞ്ഞ് കഞ്ഞിപ്പുരയിലോട്ട് വന്നോണം.”

“അഹ് ശെരി ശെരി.”

CLASS ROOM……

“അളിയാ ഇന്ന് എന്താ പരിപാടി??”

“എന്ത് പരിപാടിയ അളിയാ??”

Leave a Reply

Your email address will not be published. Required fields are marked *