സമയം കാർത്തി ഗൗരിക്കടുത്തേക്ക് നടക്കാനൊരുങ്ങി. പക്ഷെ അപ്പോഴേക്കും മനോജ് അവനെ പിടിച്ച് വച്ചു. അവൾ തുമ്പിയുടെ തലയിൽ വീണ്ടും തോക്ക് ചൂണ്ടി.
ഹരി: ആആആആആആ
പെട്ടന്ന് ഹരിയുടെ അലർച്ച അവിടമാകെ കേട്ടു. എന്താ സംഭവിച്ചതെന്ന് ആർക്കും പിടി കിട്ടീല്ല. നെറ്റിയിൽ നിന്ന് ചോരയും ഒലിച്ച് മറ്റേ കൈക്കൊണ്ട് മുഖം പൊത്തി പിടിച്ച് നിക്കുന്ന ഹരിയേയാണ് അവര് കണ്ടത്. എന്താ സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും ചുറ്റിനും നോക്കി. അപ്പോഴാണ് ഗൗരി താഴെ കിടക്കുന്ന ഒരു പാറകഷ്ണം കണ്ടത്. അവൾ പുറത്തേക്ക് കണ്ണോടിച്ചു. പക്ഷെ അവിടെ ആരും തന്നെയില്ലായിരുന്നു. മറ്റൊന്നും ശ്രദ്ധിക്കാതെ അവൾ വീണ്ടും തുമ്പിക്ക് നേരെ തോക്ക് ചൂണ്ടി. പെട്ടന്ന് വീണ്ടും ഒരാലർച്ച കേട്ടു. പക്ഷെ ഇത്തവണ നെറ്റിയിൽ നിന്നും ചോര ഒലിപ്പിച്ചോണ്ട് നിന്നത് മനോജ് ആണ്.
ഗൗരി: ഏത് നായിന്റ മോനാടാ അത്?? ധൈര്യം ഉണ്ടെങ്കിൽ മറഞ്ഞിരികാതെ വെട്ടത്തേക്ക് വാടാ നായെ.
പെട്ടന്ന് പുറത്ത് നിന്നും ഒരാൾ കൈയടിക്കുന്ന ശബ്‌ദം അവർ കേട്ടു. അവര് പുറത്തേക്ക് നോക്കി. അവിടെ നിക്കുന്ന ആളെ കണ്ട് കാർത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മനുവായിരുന്നു അത്. മറ്റുള്ളവരുടെ മുഖത്ത് അവനോടുള്ള ദേഷ്യം വ്യക്തമായി കാണാം. അവൻ അവർക്കരികിലേക്ക് നടന്നു വന്നു.
മനു: നിയൊക്കെ പറഞ്ഞത് ഞാൻ കേട്ടു. തുമ്പിയെ തൊടണമെങ്കിൽ അതിന് നിയൊക്കെ അവൾടെ ഏട്ടന്മാരെ ആദ്യം കൊല്ലണം. നിയൊക്കെ അറിയാത്തൊരു കാര്യം കൂടെയുണ്ട്. രക്തബന്ധം കൊണ്ട് ഇവൾട ഏട്ടൻ കാർത്തിയാ. പക്ഷെ സ്നേഹബന്ധം കൊണ്ട് ഞാനും ഇവൾടെ ഏട്ടൻ തന്നെയാ.
മനു പറയുന്നത് കേട്ട് അവൾ വീണ്ടും വീണ്ടും പൊട്ടി കരഞ്ഞു.
മനു: അയ്യേ ഇനി എന്തിനാ എന്റെ കാന്താരി കരയണേ?? ഞാനും കാർത്തി ഏട്ടനും ഉള്ളപ്പോ മോൾക്ക് ഒന്നും സംഭവിക്കില്ലടാ.
ഗൗരി: എന്ത് ധൈര്യത്തിലാടാ നീ ഇങ്ങോട്ട് വന്നത്?? ഇനിയിപ്പോ ഇവരോടൊപ്പം നിന്നേം പറഞ്ഞയച്ചേക്കാം.
അതും പറഞ്ഞ് അവൾ തോക്ക് മനുവിന്റെ നേരെ ചൂണ്ടി.
മനു: നീയൊരു പെണ്ണായത് കൊണ്ട ഇത്രയും നേരം നിന്റെ അഴിഞ്ഞാട്ടം ഞങ്ങള് കണ്ടോണ്ട് ഇരുന്നേ. അല്ലായിരുന്നേ എപ്പളെ നിന്നെ കൊന്നേനെ.
ഗൗരി: ഓഹോ. എന്നാ എന്നെയൊരു പെണ്ണായിട്ട് കാണണ്ട നീ. ആണായിട്ട് കണ്ടോ. നീ എന്ത് ചെയ്യൂട പന്നി??
അവൾ അതും പറഞ്ഞ് പുച്ഛിച്ച് ചിരിച്ചു.
മനു: എന്നാ പിന്നെ നീ പറഞ്ഞത് പോലെ നിന്നെയൊരു ആണായിട്ട് കാണാൻ പോവാ.
അത് പറഞ്ഞ് തീർന്നതും ഒന്നിനും സമയം കൊടുക്കാതെ ഒരു വിരലനക്കുന്ന സമയം കൊണ്ട് മനു അവളുടെ കൈയിലുള്ള തോക്ക് അടിച്ച് തെറിപ്പിച്ചു കളഞ്ഞു. ആ തോക്ക് നേരെ ചെന്ന് വീണത് കാർത്തിയുടെ അടുത്താണ്. അപ്പോഴേക്കും മനോജും ഹരിയും ചോര വാർന്നോഴുകുന്ന നെറ്റിയുമായി എഴുന്നേറ്റു.
മനു: എന്റെ പെങ്ങളെ തൊടുന്നത് എത്ര വല്യ കൊലകൊമ്പനായാലും അവന് കൊടുക്കാനുള്ളത് ഞാൻ കൊടുക്കും.
അതും പറഞ്ഞ് അവൻ അവളുടെ കവിളിൾ ആഞ്ഞടിച്ചു. ആ അടിയുടെ ആഘതത്തിൽ അവൾ നിലത്തേക്ക് വീണു. ഇതേ സമയം കാർത്തിയുടെ അടുത്ത് കിടന്ന ആ തോക്ക് എടുക്കാനായി ഹരിയും മനോജും ഒരുമിച്ച് പാഞ്ഞു. പക്ഷെ അവരുടെ നീക്കം കണ്ട കാർത്തി കൈ നിലത്തേക്കൂന്നി പൊങ്ങി അവരുടെ രണ്ടുപേരുടേം വയറ്റിന്നിട്ട് ചവിട്ടി. അവര് രണ്ടുപേരും ഒരുമിച്ച് നിലത്തേക്ക് വീണു. അവര് വീണതും കാർത്തി ആ തോക്ക് കൈയിലെടുത്തു.