അവൾ നിലത്ത് കിടന്ന് ഞരങ്ങി.
അപ്പോഴാണ് കാർത്തി അവളുടെ മുഖം ശെരിക്ക് കാണുന്നത്. അതുവരെ കാർത്തിയിലുണ്ടായിരുന്ന ദേഷ്യം ആ ഒരു കാഴ്ച കണ്ട് ഇല്ലാണ്ടായി. കാർത്തിയുടെ കണ്ണിൽ നിന്നും കണ്ണീര് ധാരയായി പുറത്തേക്ക് വന്നു. അവന്റെ ബലം താനെ കുറഞ്ഞു. അതറിഞ്ഞിട്ടെന്നോണം അവനിൽ നിന്നും ഗിരിയും മനോജും പിടുത്തം വിട്ടു. അവൻ തന്റെ വിറയാർന്ന കാലുകളുമായി നിലത്ത് വീണു കിടന്ന പെണ്ണിന്റെ അരികിലേക്ക് നടന്നു. അവളുടെ അടുത്തെത്തിയതും അവൻ കാല് തെറ്റി നിലത്തേക്ക് ഇരുന്നുപ്പോയി.
കാർത്തി: തു…..,തുമ്പി മോളെ……..
ഏതോ സ്വപ്നത്തിൽ എന്നപ്പോലെ ആ വിളി കെട്ട് അവൾ കണ്ണ് തുറന്നു. അവൾ കണ്ണ് തുറക്കുന്നത് കണ്ട് കാർത്തി അവളുടെ തലയെടുത്ത് അവന്റെ മടിയിൽ വച്ചു. അവൾ അവനെ തന്നെ നോക്കികൊണ്ടിരുന്നു കണ്ണിമ വെട്ടാതെ.
കാർത്തി: മോളെ തുമ്പി ഇത് ഞാനാ.
: യേ…, യേട്ടൻ
അവളുടെ ശബ്‌ദം മുറിഞ്ഞുപ്പോയി. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനിര് അവളുടെ കവിളിൽ വീണു. അത് വരെ ഉണ്ടായിരുന്ന തന്റെ അനിയത്തിയോടുള്ള ദേഷ്യവും വെറുപ്പും പകയും എല്ലാം അവളുടെ യേട്ടാ എന്നുള്ള ആ വിളിയിലൂടെ ഇല്ലാണ്ടയി. യേട്ടാ എന്നുള്ള ആ വിളി അവൻ ഒരുപാട് തവണ കെട്ടിട്ടുള്ളതാ. സങ്കടം വന്നാലും സന്തോഷം വന്നാലും ഏട്ടന്ന് വിളിച്ച് ഓടി അടുത്തേക്ക് വരുന്നൊരു കുറുമ്പി. അവളുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്ന അവൻ മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ
മറക്കാൻ പറ്റാത്ത തന്റെ ഓർമകളിലേക്ക് പോയി.
” excuse me teacher”
“Yes”
“ഞാൻ കാർത്തിക്കിന്റെ അച്ഛനാണ്. അത്യാവശ്യമായി ഒന്ന് hospital വരെ പോണമായിരുന്നു. കാർത്തിക്കിനെ ഒന്ന് വിടാമോ??”
“Ok headmaster റോട് ചോദിച്ചിട്ട് കൊണ്ട് പൊക്കോളൂ. കാർത്തിക് പൊക്കോ.”
“എന്താ അച്ഛാ??”
“മോൻ എപ്പളും പറയില്ലേ ഒരു കുഞ്ഞനിയത്തിയെ വേണമെന്ന്??”
“അഹ്”
“ആ കുഞ്ഞനിയത്തിയെ കാണാൻ പോവാ.”
“സത്യം.”
“സത്യാടാ.”
“നമ്മള് എപ്പളാ അച്ഛാ അങ്ങ് എത്തുവാ??”
“എന്താ അനിയത്തിയെ കാണാൻ കൊതിയായോ??”
“Mm”
“നമ്മള് കാറിലല്ലേ പോണേ പെട്ടന്ന് എത്തുട്ടോ.”
” headmaster റോട് സംസാരിക്കണ്ടേ??”
“സംസാരിക്കാം. നീ വാ.”
“നിന്റെ headmaster ആള് ചൂടൻ ആണല്ലോ ടാ.”