💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. വൈകാതെ തന്നെ അവൻ കോളേജിൽ എത്തി. ബൈക്ക് വെളിയിൽ പാർക്ക്‌ ചെയ്തു. അവധി ആയത് കൊണ്ടുതന്നെ ആരും കോളേജിൽ ഇല്ലായിരുന്നു. അവൻ ഇപ്പോഴത്തെ കാന്റീനിലേക്ക് നടന്നു. അവിടെന്ന് കുറച്ച് മറിയാണ് ഈ പറഞ്ഞ പഴയ കാന്റീൻ. അതിപ്പോ ഇടിഞ്ഞു പൊളിഞ്ഞൊരു കെട്ടിടം മാത്രമാണ്. അവൻ ആ കാന്റീനിന് ഉള്ളിലേക്ക് പ്രവേശിച്ചു.

ഗൗരി: WELCOME MR.കാർത്തി

അവൻ തിരിഞ്ഞ് നോക്കി. അവന്റെ പിന്നിൽ അവനെ തന്നെ നോക്കി നിക്കുന്ന ഗൗരി.

ഗൗരി: നീ ധൈര്യശാലിയാണെന്ന് എനിക്കറിയാം. പക്ഷെ ഇത്രത്തോളം ധൈര്യം നിനക്കുണ്ടാവുമെന്ന് ഞാൻ പ്രതിഷിച്ചില്ല.

കാർത്തി: അഞ്ജലി എവിടെ??

അവൻ ശബ്‌ദം ഉയർത്തി.

ഗൗരി: അഹ് ചൂടാവാതെ കാർത്തി. ദേഷ്യം വരുമ്പോ നിന്നെ കാണാൻ ഭയങ്കര മൊഞ്ചാ.

കാർത്തി: അഞ്ജലി എവിടെടി??

അവൻ ഇത്തവണ ദേഷ്യം വന്നലറി. പക്ഷെ അവൾക്കൊരു ഭാവമാറ്റവും ഇല്ലായിരുന്നു.

ഗൗരി: ടാ അവളെ ഇങ്ങ് കൊണ്ടുവാ.

അവൾ സൈഡിലേക്ക് നോക്കി പറഞ്ഞു. അതൊരു മുറിയായിരുന്നു. കാന്റീൻ ഉണ്ടായിരുന്ന സമയത്ത് അതായിരുന്നു അവിടുത്തെ അടുക്കള. അപ്പൊ അവിടെ നിന്ന് മനോജും ഗിരിയും അഞ്ജലിയെ കൊണ്ട് വന്നു. അഞ്ജലിയുടെ കൈ രണ്ടും കെട്ടിയിരുന്നു. വായിൽ ടെപ്പ് പോലെന്തോ ഒട്ടിച്ചിരുന്നു.

ഗൗരി: അവൾടെ കെട്ട് അഴിച്ച് വിടടാ.

അവൻ അവന്മാരെ നോക്കി പറഞ്ഞു. മനോജ്‌ വന്ന് അവൾടെ കൈയിലെ കെട്ടും വായിലെ ടെപ്പും എടുത്ത് മാറ്റി. കാർത്തിയെ കണ്ട അവളുടെ മുഖത്ത് ആശ്വാസത്തിന്റെ നിഴൽ കണ്ടു.

അഞ്ജലി: കാർത്തി…..

കാർത്തി: പേടിക്കണ്ട അഞ്ജലി.

ഗൗരി: അഞ്ജലി നിന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. ഇനി നിനക്ക് പോകാം.

ഗൗരി അഞ്ജലിയോടായി പറഞ്ഞു.

കാർത്തി: അഞ്ജലി നിന്നെ ഇവര് എന്തെങ്കിലും ചെയ്തോ??

ഗൗരി: അഹ് അതെന്ത് ചോദ്യാ കാർത്തി ഞാൻ പറഞ്ഞതല്ലേ ഇവളെ ഒന്നും ചെയ്യില്ലാന്ന്. ഞാൻ എന്റെ വാക്ക് പാലിച്ചു. അവളെ ഒന്നും ചെയ്തിട്ടില്ല. ചെയ്തോ ടി??

അവൾ അഞ്ജലിയുടെ നേരെ ചീറി. അഞ്ജലി ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.

കാർത്തി: നീ പൊക്കോ.

അഞ്ജലി: അപ്പൊ നീ??

ഗൗരി: അഹ് മോളെ അഞ്ജലി, കാർത്തിയെ ഞങ്ങള് വിടാം. പക്ഷെ ഇപ്പളല്ല. കാർത്തിക്ക് ഞാനൊരു surprise ഒരുക്കി വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചിട്ട് പതുക്കെ വിടാം. ഇപ്പോ മോള് ചെല്ല്.അഞ്ജലി കാർത്തിയെ നോക്കി. അവൻ പോവാൻ എന്നർഥത്തിൽ തലയാട്ടി. അവൾ പുറത്തേക്ക് നടന്നു.

ഇപ്പോ അവിടെ കാർത്തിയും ഗൗരിയും മനോജും ഗിരിയും മാത്രേ ഉള്ളൂ. കാർത്തി ഹരിയെ തിരഞ്ഞു കൊണ്ടിരുന്നു.

ഗൗരി: ആരെയാ കാർത്തി നോക്കുന്നെ?? ഹരിയേയാ??

കാർത്തി: എനിക്ക് വേണ്ടത് നിങ്ങളെയൊന്നുമല്ല അവനെയാ.

ഗൗരി: ആണോ അവനിപ്പോ വരും സമാധാനപെട്.

Leave a Reply

Your email address will not be published. Required fields are marked *