അനു: മതി അത്രയും മതി. I LOVE YOU കാർത്തി. I LOVE YOU SO MUCH.
: അതെ മതി സംസാരിച്ചത്. പുറത്തേക്ക് നിക്കു. രണ്ട് ദിവസം കഴിഞ്ഞ് വാർഡിലേക്ക് മാറ്റം.
കാർത്തി: ഞാൻ പോട്ടെ അനു. പുറത്ത് തന്നെ ഉണ്ടാവുട്ടോ.
അനു: അഞ്ജലി????
കാർത്തി: പുറത്തുണ്ട്.
അനു: കാർത്തി അമ്മയേം, ചേച്ചിയേം????
കാർത്തി: ഒന്നും അറിയിച്ചിട്ടില്ല.
അനു: വേണ്ട അവര് ഇപ്പൊ ഒന്നും അറിയണ്ട. ന്നേ വാർഡിലേക്ക് മാറ്റിട്ട് അറിയിച്ച മതി.
കാർത്തി: mm
(ഞാൻ വീണ്ടും പറയുന്നു എനിക്ക് ഇതുപോലുള്ള സിറ്റുവേഷൻ എങ്ങനെ എഴുതണം എന്നറിയില്ല. ആസിഡ് വിത്തിയൊരു പെൺകുട്ടിക്ക് എപ്പോ ബോധം വരും അവളെപ്പോ സംസാരിക്കും എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസ്സില് ഈ കഥ ആദ്യം തോട്ട് അവസാനം വരെ എങ്ങനെ പോവും എന്നറിയാമായിരുന്നു. പക്ഷെ അത് എങ്ങനെ എഴുതും എന്നറിയില്ല. ഇതുപോലുള്ള ഒരുപാട് misstake ഈ അവസാന ഭാഗത്ത് ഉണ്ടാവും. എന്നെകാലും അറിവുള്ള നിങ്ങൾ അത് ഷെമിക്കുക. തെറി പറയരുത് 🙏🙏🙏 )
അത്രയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി. പുറത്ത് അഞ്ജലി നിപ്പുണ്ടായിരുന്നു.
അഞ്ജലി: കാർത്തി അനുവിനിപ്പോ എങ്ങനെയുണ്ട്????
കാർത്തി: വേറെ കുഴപ്പം ഒന്നുമില്ല അഞ്ജു. 2 ദിവസം കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റം എന്ന് പറഞ്ഞിട്ടുണ്ട്.
അഞ്ജലി: അവളെന്താ നിന്നോട് പറഞ്ഞേ????
കാർത്തി: അവളുടെ അമ്മേം ചേച്ചിയേം ഇപ്പൊ ഒന്നും അറിയിക്കേണ്ടന്ന്.
അഞ്ജലി: വേറൊന്നും പറഞ്ഞില്ലേ????
കാർത്തി: വേറെന്ത് പറയാൻ????
അഞ്ജലി: എടാ അപ്പൊ നീ അവളോട് ഒന്നും സംസാരിച്ചില്ലേ???? ഇനി നിനക്കവളെ സ്നേഹിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം. പക്ഷെ സ്നേഹത്തോടെ ഒരു വാക്ക്, ഒരേയൊരു വാക്ക് ആ പാവത്തിനോട് പറഞ്ഞൂടെ????
അവനൊന്ന് പുഞ്ചിരിച്ചു.
കാർത്തി: അഞ്ജലി അനുവിന്റെ മുഖം മാത്രേ പോയിട്ടുള്ളു. അവളുടെ മനസ്സ് ഇപ്പോളും പഴയത് പോലെ തന്നെയുണ്ട്. നല്ലയൊരു ജീവിതം അവൾക്ക് ഇനിയും ജീവിക്കാനുണ്ട്. മുഖം കൊണ്ടല്ല, മനസ്സ് കൊണ്ട്.
അഞ്ജലി: അതിന് ആര് വരൂന്നാ നീ പറയണേ??? കാർത്തി മനസ്സ് നോക്കി ആരും അവളെ കാണാൻ വരില്ല. ആ മുഖം നോക്കിയേ എല്ലാവരും വരു. അവളുടെ മുഖം കണ്ട വരുന്നവൻ കാർക്കിച്ച് തുപ്പും.
അത്രയും പറഞ്ഞ് അവൾ പൊട്ടി കരഞ്ഞു. അപ്പഴും അവൻ ചിരിക്കുകയായിരുന്നു.
കാർത്തി: അഞ്ജലി, അഞ്ജലി എന്നെ നോക്ക്.
അവൾ മുഖം ഉയർത്തി അവളെ നോക്കി.
കാർത്തി: ഞാൻ, ഞാനുണ്ടാകും അവൾക്ക്. അവളുടെ നേർപ്പതിയായി.ഇനിയി ജീവിതവസാനം വരെയും.
കേട്ടത് വിശ്വസിക്കാനാവാതെ അഞ്ജലി കാർത്തിയെ കണ്ണിമ വെട്ടാതെ നോക്കി.
അഞ്ജലി: സത്യമാണോ, സത്യമാണോ കാർത്തി??