💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

പിള്ളേര് എന്തെങ്കിലും സംശയം ചോദിക്കാൻ വരുന്നതാവും. അത്രയേ ഉള്ളൂ.

“നീ പേടിക്കരുത് ആനന്ദേ ഞങ്ങൾ ഉണ്ട് എന്തിനും നിന്നോടൊപ്പം.”

“പോടാ കോപ്പേ ഈ പീക്കിരികളെ പേടിക്കും ഞാനല്ല നിങ്ങൾ. എന്നെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ല. പാവം ജൂനിയർ പിള്ളേര് എന്തെങ്കിലും സംശയം ചോദിക്കാൻ വരുന്നതാവും. അത്രയേ ഉള്ളൂ.

കാർത്തിയും മനുവും വരുന്നത് കണ്ട അവര് പരസ്പരം പറഞ്ഞു. അപ്പോഴേക്കും അവര് അവിടെ എത്തിയിരുന്നു.

“അനന്ദേട്ടാ ഒരു സംശയം ഉണ്ട്.”

കാർത്തി ഭയഭക്തി ബഹുമാനത്തോടെ അവനോട് ചോദിച്ചു.

“കണ്ടോടാ പൊട്ടന്മാരെ ഈ പാവങ്ങള് സംശയം ചോദിക്കാൻ വന്നതാ. ആട്ടെ എന്താ സംശയം??”

“ചേട്ടന് ഇടത് കൈകൊണ്ട് സികരെറ്റ് വലിക്കാൻ അറിയാവോ??”

“നല്ല സംശയം. എന്റെ വലത് കൈക്ക് ഒരു കുരുവുമില്ല. വലത് കൈക്ക് എന്തെങ്കിലും പറ്റിയല്ലല്ലേ ഞാൻ ഇടത് കൈ ഉപയോഗിക്കണ്ട കാര്യമുള്ളു.”

“എന്നാ ഇനി മുതൽ ഇടത് കൈക്കൊണ്ട് വലിക്കാൻ തുടങ്ങിക്കോ”

“അതെന്താ മോനുസേ?? ഞാനെത് കൈക്കൊണ്ട് വലിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ??”

അവന്റെ മറുപടി കേട്ട് കാർത്തിയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“എനിക്കിനി പറയാനുള്ളത് അനന്ദേട്ടനോടല്ല. അനന്ദേട്ടന്റെ കൂട്ടുകാരോടാ.”

അവൻ അതും പറഞ്ഞ് അനന്ദിന്റെ കൂട്ടുകാരെ നോക്കി.

“ഞാനിപ്പോ നിങ്ങടെ കൂട്ടുകാരന്റെ കൈയോടിക്കാൻ പോവാ. ഇതില് നിന്റെയൊക്കെ ഒരു വിരൽ അനങ്ങിയാ നിന്റെയൊക്കെയും ഓടിക്കും. അതുക്കൊണ്ട് നിനക്കൊക്കെ പോണമെങ്കിൽ ഇപ്പോ പോവാം. അതല്ല അടി കാണണമെങ്കിൽ കാണാം. പക്ഷെ അനങ്ങരുത്.

“ടാ………..”

അവൻ പറഞ്ഞ് നിർത്തിയതും അനന്ദ് അവനെ ചവിട്ടി താഴെയിട്ടു. അവൻ നിലത്തൂന്ന് എഴുന്നേറ്റു. അവൻ എഴുന്നേറ്റത് കണ്ട അനന്ദിന്റെ കൂട്ടുകാർ അവന്റെ കൈ രണ്ടും കൂട്ടി പിടിച്ചുവച്ചു. കാർത്തി മനുവിനോട് കണ്ണ് കൊണ്ട് ആംഗ്യത്തിൽ എന്തോ കാണിച്ചു. അത് മനസിലാക്കിട്ടേന്നോണം അവൻ കാർത്തിയെ പിടിച്ചു വച്ചിരിക്കുന്നവരുടെ നേരെയോടി.

ഇത് കണ്ട ആനന്ദ് ഓടി വരുന്ന മനുവിനെ മുഷ്ടി ചുരുട്ടി ഇടിക്കാനൊങ്ങി. അതിൽ നിന്നും ഒഴിഞ്ഞു മാറി അവൻ അവർക്കു നേരെ കുതിച്ചു. അവർക്കടുത്ത് എത്തിയതും അതേ സ്പിഡിൽ തന്നെ അവൻ താഴെ നിന്ന് കുറച്ച് മണ്ണ് വാരി. കാർത്തി ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്. മണ്ണ് വാരിയ ഉടനെ അവൻ അവർക്കുനേരെ അത് വീശി. അത് മനസിലാക്കിയ കാർത്തി കണ്ണുകൾ അടച്ച് തല കുനിച്ചു നിന്നു. അവനെ പിടിച്ചിരുന്ന അനന്ദിന്റെ കൂട്ടുകാരുടെ കണ്ണുകളിൽ മണ്ണ് വീണു. പെട്ടന്നുള്ള മനുവിന്റെ ഇങ്ങനെയൊരു നീക്കം അവർ പ്രതീഷിച്ചിരുന്നില്ല. കാർത്തിയുടെ മേലുള്ള അവരുടെ പിടി അയഞ്ഞു. അവർ കണ്ണുകൾ തുക്കുന്നുണ്ട്.

“ടാ പന്നിടാ മക്കളെ………..”

അനന്ദ് അലറി കൊണ്ട് അവരുടെ നേരെ വന്നു.

“പറഞ്ഞത് ഓർമയുണ്ടല്ലോ., ഈ വരുന്ന തല എനിക്കാ. മറ്റേ രണ്ട് വാലും

Leave a Reply

Your email address will not be published. Required fields are marked *