ടർർർർർർ…………
“ഹാവൂ, അങ്ങനെ ഇന്റർവെൽ ആയി. അളിയോ എന്നാ പുറത്തേക്ക് ഇറങ്ങിയാലോ??
“ഞാൻ പറയാൻ ഇരുക്കുവായിരുന്നു വാടാ ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാം.”
“അളിയാ ഉച്ചക്ക് ശേഷം ഞാൻ തല വേദനായ വീട്ടിൽ പോണം എന്നും പറഞ്ഞ് ലീവ് എടുക്കുമെ.”
“അതെന്താടാ??”
“ഇന്ന് സൂര്യടെ സിനിമ റിലീസ് അഹ്. First show ക്ക് പോവാൻ പറ്റില്ല. മാറ്റിനിക്ക് എങ്കിലും പോവാം.”
“എന്താടാ കാർത്തി ഇത്?? ഉച്ചക്ക് ശേഷം നീ ഇല്ലേ മൊണ്ടി ആവുടാ.”
“എന്നാ നീയും ചാട്.”
“നീ ഒത്തി പോയെ. നമ്മക്ക് രണ്ടാൾക്കും നാളെ മോർണിംഗ് show ക്ക് പോവാം.”
“അതൊന്നും പറ്റില്ല. എനിക്ക് ഇന്ന് തന്നെ പോണം.”
“അളിയാ ടിക്കറ്റ് ഞാനെടുക്കാം. നമ്മക്ക് നാളെ പോവാം.”
“എന്നാ ഓക്കേ.”
“കാർത്തിയേട്ടാ……….”
“അഹ് എന്താടാ അപ്പു?? മുട്ടായി വാങ്ങാൻ പൈസ വേണോ?? അത് വേണോങ്കി ഈ മനുവേട്ടനോട് ചോദിച്ചാ പോരെ?? ഞാൻ തരില്ലേ??”
“അതിനല്ല മനുവേട്ടാ ഞാൻ വിളിച്ചേ??”
“പിന്നെ??”
“കാർത്തിയേട്ടാ……”
“പറ കുട്ടാ എന്താ??”
“അത് യേട്ടാ പാർവതി ചേച്ചിയെ +2 വിന് പഠിക്കാണ സീനിയർ ചേട്ടന്മാര് കളിയാക്കുണു. ചേച്ചി അവിടിരുന്നു കരയുവാ.”
“ഏഹ് എന്താടാ കുട്ടാ പറയണേ??”
“സത്യാ ഏട്ടാ ഗൗരി ചേച്ചിയാ പറഞ്ഞെ ചേട്ടനെ വിളിച്ചോണ്ട് വരാൻ.”
“എവിടെയാ മോനെ??”
“ആ അസ്ഥികൂടം ഉള്ള ലാബ് ഇല്ലേ അവിടെയാ.”
“മനു വാടാ.”
ലാബിന് മുന്നിൽ മൊത്തം ആൾകൂട്ടം ആയിരുന്നു. കൂട്ടത്തിൽ സാറുമാരും.
ഈ പറഞ്ഞ സീനിയർ ചേട്ടന്മാരിൽ തലപ്പത്ത് ഉള്ളവനാണ് അനന്ദ്. പണമുള്ളതിന്റെ അഹങ്കാരം തലക്ക് പിടിച്ചവൻ. ഇതേ പണം ഉപയോഗിച്ച് സാറുമാരെ വിലക്കെടുത്ത് പരീക്ഷകൾ ജയിക്കുന്നവൻ. കാർത്തിയും മനുവും ഓടി അവരുടെ അടുത്തെത്തി. കൂട്ടം കൂടി നിന്നവരുടെ ഇടയിലൂടെ അവര് തള്ളി കേറി. അവിടെ പാറുവിന്റെ കൈയിൽ ബലമായി പിടിച്ചിരിക്കുന്ന അനന്ദ്. അവൾ പരമാവധി കുതറി മാറാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവന്റെ ബലത്തിനുള്ളിൽ അവൾക്ക് ഒന്നും ചെയ്യാനുവുന്നില്ല. അവൾ ചുറ്റും കൂടിനിക്കുന്നവരെ നോക്കുന്നുണ്ട്. പെട്ടന്ന് അവളുടെ കണ്ണുകൾ കാർത്തിയിൽ ഉടക്കി. അവനെ കണ്ടതും അവൾ കരയാൻ തുടങ്ങി.
അവളുടെ ആ കരച്ചിലും അവന്റെ ആ പ്രവർത്തിയും എല്ലാം കൂടെ ആയപ്പോ കാർത്തിയിക്ക് ദേഷ്യം ഇരച്ചു കേറി. അവൻ രണ്ടും കല്പ്പിച്ച് അവന് നേരെ നടക്കാനൊരുങ്ങി.