മനു: കോപ്പ്. ഇതിനുമുൻപ് നിനക്ക് അനുവിന്റെ പേര് കേക്കുന്നത്തെ ഇഷ്ട്ടമല്ലായിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി?? അവൾക്ക് ഇങ്ങനെയൊക്കെ ഉണ്ടായപ്പോ നിനക്ക് അവളോട് പ്രേമം തോന്നിയോ??
കാർത്തി: mm. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നൊരാൾക്ക് ഒരു വാക്ക് കൊടുത്തു. അനുവിനെ സ്നേഹിക്കാമെന്ന്, പൊന്ന് പോലെ നോക്കാമെന്ന്. ഇനിയവള് കരയില്ല. ഇനിയവൾക്കെന്നും സന്തോഷം മാത്രായിരിക്കും.
മനു: അളിയാ??
കാർത്തി: അറിയാം, വിശ്വാസം വരുന്നില്ലെന്ന്. നിനക്കെന്നല്ല ആർക്കും വിശ്വാസം വരില്ല. ഇന്നലെ വരെ ഞാൻ എങ്ങനെയായിരുന്നെന്ന് അറിയില്ല. പക്ഷെ ഇന്ന് മുതൽ ഞാൻ ജീവിക്കുന്നത് അവൾക്ക് വേണ്ടി മാത്രമായിരിക്കും ഒരു പുതിയ കാർത്തിയായി.
അവൻ അത് പറഞ്ഞ് തീർന്നതും മനു അവനെ കെട്ടിപ്പിടിച്ചു.
മനു: ഇപ്പോഴടാ നീ ശെരിക്കും ഒരു മനുഷ്യൻ ആയത്.
കാർത്തി: അപ്പൊ നേരത്തെയൊക്കെ ഞാൻ മൃഗം ആയിരുന്നോ??
മനു: അഹ് അങ്ങനേം പറയാം. ഒരു ജാതി വെട്ടുപോത്ത്.
കാർത്തി: ഞാൻ മനുഷ്യൻ ആകാൻ സമയം ആയിട്ടില്ല അളിയാ. എന്റെ ഉള്ളിലെ നീ പറഞ്ഞ വെട്ടുപോത്തിന് ഒരാളെ കൂടെ കൊമ്പ് കൊണ്ട്
കുടയണം.
മനു: എന്താ അളിയാ നീ പറയണേ??
കാർത്തി: ഹരി.
മനു: അവന്റെ കാര്യം പോലീസ് നോക്കികോളും. നീ ഒന്നും ചെയ്യാൻ നിക്കണ്ട.
അതിന് അവൻ ഒന്ന് ചിരിച്ചു.
കാർത്തി: പോലീസ് വന്നു മൊഴിയെടുത്തു.
മനു: എന്നിട്ട്??
കാർത്തി: ചെയ്ത ആളെ അറിയില്ലെന്ന് അവള് പറഞ്ഞു, എന്നോടും ചോദിച്ചു. എനിക്കും അറിയില്ലെന്ന് പറഞ്ഞു.
മനു: എടാ മലരേ നിനക്ക് അപ്പളേ പറഞ്ഞുടായിരുന്നോ ഹരിയാണെന്ന്.
കാർത്തി: പറയാൻ തോന്നില്ല. അപ്പൊ മനസില് ഒന്നേ ഉണ്ടായിരുന്നോളൂ. അവനെ എനിക്ക് തന്നെ വേണം. പക്ഷെ എന്റെ കൈക്കൊണ്ട് അവൻ ചാവില്ല.
മനു: കാർത്തി എടാ ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ??
കാർത്തി: ആലോചിക്കാൻ ഇനിയൊന്നുമില്ലടാ. അനുവിന് ഡിസ്സ്ചാർജ് ആവുമ്പോ ഹരി മരിച്ചൂ എന്നാ വാർത്ത അവൾ കേൾക്കും.
മനു: നീയെന്തെങ്കിലും plan ചെയ്തിട്ടുണ്ടോ കാർത്തി??
കാർത്തി: ഇതുവരെ ഇല്ല. പക്ഷെ രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ അവന്റെ മരണ വാർത്ത അനു അറിയും.
മനു: കാർത്തി അവനെ മാത്രമായി നിനക്കൊന്നും ചെയ്യാൻ കഴിയില്ല. അവന്റെ കൂടെ എപ്പളും കാണുലോ വാല് പോലെ രണ്ടെണ്ണം. പിന്നെ ഈ മൂന്നിന്റെം തല ആ ഡാഷ്മോള് ഗൗരി.
കാർത്തി: അളിയാ എനിക്ക് വേണ്ടത് ഹരിയേയാ. അതിനിടയില് ആര് വന്നാലും അത് തലയായാലും വാലായാലും മുറിക്കും ഞാൻ.
മനു: mm നിന്നെ ഇനി പിന്തിരിപ്പിക്കാൻ പറ്റില്ലെന്ന് അറിയാം. ഇങ്ങനെ ഒരു കാർത്തിയെ ഞാൻ ഇതിനു മുൻപും കണ്ടിട്ടുണ്ട്. എന്ത് വന്നാലും ഞാനുണ്ട് കൂടെ.
കാർത്തി മനുവിന്റെ തോളിൽ തട്ടി. തിരിച്ച് വാർഡിലേക്ക് ചെന്നു. മനു അവിടെ തന്നെ നിന്നു അവന്റെ മനസിലേക്ക് പഴയ ഒരു ഓർമ കടന്നു വന്നു.