: ഇല്ല, ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടി ആരായാണോ കാണണമെന്ന് പറഞ്ഞത് അയാളെ മാത്രേ കണിക്കാൻ പറ്റുള്ളൂ. അയാള് വരുവാണേ പറഞ്ഞയക്കണം കേട്ടോ.
അപ്പോഴേക്കും കാർത്തി അവിടെ എത്തിയിരുന്നു.
അഞ്ജലി: അഹ് സിസ്റ്റർ ഇതാണ് കാർത്തി.
കാർത്തി: എന്താ…..എന്താ അഞ്ജലി????
: തനാണോ കാർത്തി????
കാർത്തി: അതെ സിസ്റ്റർ.
: mm പേഷ്യന്റിന് ബോധം വന്നു. തന്നെ അന്വേഷിക്കുന്നുണ്ട്. വാ.
അവർ അതും പറഞ്ഞ് ഉള്ളിലേക്ക് പോയി.അഞ്ജലിയോട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവനും അവരോടൊപ്പം ഉള്ളിലേക്ക് പോയി.
അകത്തെ ബെഡിൽ അനു കണ്ണുകൾ അടച്ച് കിടക്കുന്നു.മുഖത്തിന്റെ പകുതി ഭാഗവും,ഇടത് കൈയും കെട്ടി വച്ചിരിക്കുന്നു. വലത് കൈയിൽ ട്രിപ്പ് ഇട്ടിരിക്കുന്നു.
കാർത്തി: അനു………..
അവൻ അവളുടെ മുടിയിഴകളിലൂടെ കൈയോടിച്ച് അവളെ വിളിച്ചു. പതിയെ അവൾ കണ്ണുകൾ തുറന്നു. തന്റെ മുന്നിൽ തന്റെ പ്രാണനെക്കാൾ സ്നേഹിച്ചയാൾ നിൽക്കുന്നു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
കാർത്തി: അയ്യേ എന്തിനാ ഇപ്പൊ കരായണേ???? ഇനി ഒരിക്കലും എന്റെ പെണ്ണ് കരയാൻ പാടില്ല.
അതും പറഞ്ഞ് അവൻ അവളുടെ കണ്ണുനിര് തുടച്ചു.
അനു: ഇ………, ഇപ്പൊ…….. ഇപ്പൊ ന്താ പറഞ്ഞെ????
കേട്ടത് വിശ്വസിക്കാനാവാതെ ഇടറിയ സ്വരത്തിൽ അവൾ വീണ്ടും ചോദിച്ചു.
കാർത്തി: എന്റെ പെണ്ണെന്ന്. എന്താ പറഞ്ഞത് ഇഷ്ട്ടപെട്ടില്ലേ????
അനു: ഇഷ്ട്ടം ആയില്ലെന്നോ ന്റെ കാർത്തിയുടെ നാവിൽ നിന്നും ഇങ്ങനെ കേക്കാൻ എത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നോ. അവസാനം ന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞല്ലോ നീ. ഒരാഗ്രഹം കൂടിയുണ്ട് സാധിച്ച് തരുവോ????
കാർത്തി: എന്താ എന്റെ അനുകുട്ടിയുടെ ആഗ്രഹം????
അനു: ആ നാവിൽ നിന്നും I LOVE YOU എന്നൊന്ന് കേട്ട മതിയെനിക്ക്.
കാർത്തിയൊന്ന് പുഞ്ചിരിച്ചു.
കാർത്തി: അനു, കഴിഞ്ഞതെല്ലാം മറക്കണം. ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ന്നോട് നീ ഷെമിക്കണം. ഇവിടുന്ന് നീ എന്ന് ഡിസ്സ്ചാർജ് ആവുന്നുവോ അന്ന് എന്റെയെല്ലമെല്ലാമായ മനുവിന്റെയും നിന്റെ എല്ലാമെല്ലാമായ അഞ്ജലിയുടെയും മുൻപിൽ വച്ച് ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്യും. അത് പോരെ ന്റെ അനുവിന്????