സ്നേഹിച്ചയാൾക്ക് കൊടുത്ത വാക്ക് ഓർത്തു.
“ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട് പാറു. നിന്നെ ഞാൻ എങ്ങനെ സ്നേഹിച്ചോ അതുപോലെ നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നില്ലേ ആ വാക്ക് പാലിച്ച് ഞാൻ അനുവിനെയും സ്നേഹിക്കുന്നു. സ്നേഹിച്ച് സ്നേഹിച്ച് അവളെ ഞാൻ വീർപ്പ് മുട്ടിക്കുന്നു.”
അനു: എന്താ കാർത്തി ആലോചിക്കുന്നെ??
അനുവിന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
കാർത്തി: ഏയ് ഒന്നുമില്ല ടി.
അനു: കാർത്തി
കാർത്തി: mm
അനു: എനിക്കിപ്പോ സങ്കടെ ഇല്ല. ചെറിയൊരു വേദനയുണ്ട്. മനസിനല്ല ശരീരത്തിന്. അത് കുറെ കഴിയുമ്പോ മാറുവായിരിക്കും അല്ലേടാ??”
കാർത്തി: mm എല്ലാം പെട്ടന്ന് നേരയവും അനു. നിന്റെ സ്ഥാനത്ത് വേറെയാരെങ്കിലും ആയിരുന്നുന്നെങ്കിൽ ഇപ്പോഴും കണ്ണ് പോലും തുറക്കില്ലായിരുന്നു. പക്ഷെ നീ ഇപ്പോഴും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്ന രീതിയിലാ സംസാരൊക്കെ.
അനു: എനിക്കും അതിശയാ കാർത്തി. എന്റെ മുഖത്തിന് നേരെ അവൻ ആസിഡ് വിത്തിയപ്പോ എനിക്കെന്തോ മുഖമൊക്കെ പൊള്ളുന്ന പോലെ തോന്നി. എന്റെ മുഖം തന്നെ ഊരി പോകുന്ന പോലെ. ഞാൻ നിലത്തേക്ക് വീണ് പോയി. അവിടെ കിടന്ന് മുഖവും പൊത്തി പിടിച്ച് ഞാൻ അലറി. പിന്നെ ഒരു മാമൻ എന്നെ എടുക്കുന്നതും ഓട്ടോക്കുള്ളിൽ കേറ്റുന്നതും അവിടെന്ന് ഇവിടെ എത്തിയതും എല്ലാം ഒരു മിന്നായം പോലെ കണ്ടു ഞാൻ. അവസാനമായിട്ട് കണ്ണ് അടഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി ഒരിക്കലും തുറക്കില്ലെന്ന്. പക്ഷെ ഞാൻ കണ്ണ് തുറന്നു. എന്റെ മുഖത്ത് ആസിഡ് വിത്തിന്ന് എനിക്ക് തോന്നുന്നേ ഇല്ല. ദേ ഈ കേട്ട് ഒരു ബുന്ധിമുട്ട് അഹ്. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല.
കാർത്തി: വേറെ ഒരു പ്രശ്നവും ഇല്ലേ??
അനു: ഇല്ല.
കാർത്തി: അപ്പൊ പിന്നെ എന്തിനാ ഇടക്കിടക്ക് ആ കൈയിൽ നോക്കി നീ ഇങ്ങനെ കരയുന്നെ??
അനു: അത്…… അത് എന്റെ പോയ നാല് വിരളുകളിലും നല്ല നഖം ഉണ്ടായിരുന്നു. അമ്മേം ചേച്ചിയും എപ്പളും പറയും വെട്ടി കളയാൻ. പക്ഷെ ഞാൻ കേക്കില്ല. എന്റെ അഹങ്കാരം ആയിരുന്നു. ക്ലാസ്സിലും first ഞാനാ. ആ വിരലുകൾ ഇപ്പൊ..
അവൾ അതും പറഞ്ഞ് കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണിര് തുടച്ചു കളഞ്ഞു.
കാർത്തി: ദേ വീണ്ടും. എന്താ പെണ്ണെ നീ ഇങ്ങനെ?? നീ ഇങ്ങനെ കരഞ്ഞാൽ നിനക്ക് നക്ഷ്ടപ്പെട്ടത് ഒക്കെ തിരിച്ച് കിട്ടുവോ?? വെറുതെ കുറെ കണ്ണിര് വേസ്റ്റ് ആക്കാൻ. രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നിന്റെ ഈ മുഖത്തിലെ ആകെയുള്ള കെട്ടുംകൂടെ അവര് അഴിച്ച് കളയും. പിന്നെ എന്റെ അനു പഴയ അനു ആവും.
അനു: എല്ലാ അർഥത്തിലും എനിക്ക് പഴയ അനു ആകാൻ പറ്റില്ല കാർത്തി.
കാർത്തി: അതെന്താ പറ്റാത്തെ??
അനു: എന്റെ മുഖം, എന്റെ കൈ……..
കാർത്തി: മുഖവും കൈയുമൊക്കെ അവിടെ നിക്കട്ടെ. പഴയത് പോലെ നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുവോ??
അനു: ഈ ചോദ്യം ഞാനല്ലേ കാർത്തി അങ്ങോട്ട് ചോദിക്കണ്ടേ?? ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് എന്നെ നീ എങ്ങനെ കണ്ടോ അതുപോലെ നിനക്ക് ഇപ്പൊ എന്നെ കാണാൻ പറ്റുവോ??
കാർത്തി: പറ്റും.