അവൾ അവനെ വിളിച്ചു.
“ന്താ പെണ്ണെ പേടിച്ച് പോയോ??”
“പേടിച്ചൊന്നോ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി.”
അത് കേട്ട് അവൻ ചിരിച്ചു.
“ഞാൻ ചോദിച്ചതെ എന്റെ ബുക്ക് അല്ല. നിന്റെ ബുക്കാ.”
“എന്റെ ബുക്ക് എന്തിനാ നിനക്ക്??”
“നീയും ഒന്നും എഴുതിട്ടില്ലെന്ന് എനിക്ക് അറിയാം. നീ എനിക്ക് എഴുതുവല്ലേ, ഞാൻ നിനക്ക് എഴുതാം. താ.”
“ഏയ്യ് അതൊന്നും വേണ്ട കാർത്തി. ഞാൻ തന്നെ എഴുതിക്കോളാം.”
“ദേ പെണ്ണെ എന്നെ കൊണ്ട് ദേഷ്യം പിടിപ്പിക്കരുത്. ഇങ്ങോട്ട് താടി.”
അവസാനം അവന്റെ പിടിവാശിയിൽ തോറ്റ് അവൾ അവളുടെ ബുക്ക് അവന് കൊടുത്തു. എല്ലാവരും അവരെ തന്നെ അത്ഭുതത്തോടെ നോക്കുന്നു. അവൻ ബുക്കും വാങ്ങിച്ച് അവന്റെ ബെഞ്ചിൽ പോയിരുന്നു.
“Mm എന്തെ നിനക്ക് ഇപ്പൊ ഒന്നും മിണ്ടാനില്ലേ??”
“എടാ കള്ള കാമുകാ………”
“കള്ള കാമുകനല്ല മലരേ. ആ ഇരിക്കുന്ന മാലാഖയുടെ കാമുകൻ.”
“അഹ് അപ്പൊ എടാ മാലാഖയുടെ കാമുകാ……….”
പെട്ടന്ന് അവൻ കണ്ണ് തുറന്നു. മടിയിൽ കിടന്ന് phone vaibrate ചെയ്തു. അവൻ phone എടുത്തു നോക്കി. അളിയൻ എന്ന് ഡിസ്പ്ലേയിൽ കണ്ടു. അവൻ phone എടുത്തു.
“Dai അളിയാ എവിടെയാട നീ?? ഇപ്പോഴും മൂന്നാറിൽ തന്നെയാണോ??”
“അളിയാ എനിക്ക് serious ആയി ഒരു കാര്യം പറയാനുണ്ട്.”
“എന്താടാ എന്താ കാര്യം??”
“നീ ഇനി എപ്പൊ ഹോസ്റ്റലിലേക്ക് വരും??”
“മറ്റന്നാൾ വരും.”
“Mm.”
“നീ കാര്യം പറ മലരേ മനുഷ്യനെ പേടിപ്പിക്കാതെ.”
“അത് നമ്മട അനുവിന് ചെറിയൊരു ആക്‌സിഡന്റ്.”
“ഏഹ് എന്താടാ ഈ പറയണേ??”
“സത്യമാടാ. അഞ്‌ജലിയാ എന്നെ വിളിച്ച് കാര്യം പറഞ്ഞെ.”
“എന്താ ഉണ്ടായേ??”
അവൻ നടന്നതെല്ലാം മനുവിനോട് പറഞ്ഞു.
“എടാ പട്ടി*#*#*# ഇത്രയൊക്കെ ആയിട്ടും ഇപ്പോളാണോടാ വിളിക്കുന്നെ??”
“എടാ അളിയാ വിട്ടുകാരോടൊത്ത് ഒഴിവ് ദിവസം ആഘോഷിക്കാൻ പോയ നിന്നോട് ഞാനിത് എങ്ങനെ പറയൂട??”
“വാ കൊണ്ട് പറയണം പൂറ.”