“അപ്പൊ നീ മീരയോട് എഴുതി തരാൻ പറഞ്ഞതോ??”
“ഞാനല്ലല്ലോ പറഞ്ഞത് അവളല്ലേ??”
“മീരെ നീ എഴുതണ്ട. ഇവന് ഞാൻ എഴുതി കൊടുത്തോളം.”
“അത് എന്താ?? അവൻ നിന്നോട് ചോദിച്ചതല്ലേ എഴുതി തരുവോന്ന്?? അപ്പൊ നീ പറ്റില്ലാന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ എഴുതി കൊടുക്കാന്ന് പറഞ്ഞു. ഇനിയിപ്പോ ഞാൻ തന്നെ എഴുതി കൊടുത്തോളം.”
“കാർത്തി സോറി ടാ. അപ്പഴത്തെ അവസ്ഥയില് ഞാനങ്ങനെ പറഞ്ഞ് പോയതാ. ഇത് മുഴുവൻ ഞാൻ തന്നെ എഴുതി തന്നോളം. രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ ഞാനെഴുതി തരാം plz ടാ.”
“Mm.”
അവൻ മിരയെ നോക്കി ചിരിച്ചു. തിരിച്ച് അവളും. എന്നിട്ട് അവൻ അവന്റെ ബെഞ്ചിൽ പോയിരുന്നു.
“നാണമുണ്ടോ മലരേ നിനക്ക്??”
വന്നിരുന്ന പാടെ മനു അവനോട് ചൂടായി.
“എന്താടാ??”
“നീയൊരു മനുഷ്യനാണോ?? പാവം നിയെന്ന് പറഞ്ഞാൽ അവള് മരിക്കും. ഇത്രയും ദിവസം അവള് തല വേദനയാണെന്ന് പറഞ്ഞ് ക്ലാസ്സിൽ കിടന്നപ്പോ ഒരുപാട് നോട്ട് അവൾക്കും pending ആയതാ. അവളുടെ നോട്ട് പോലും അവള് എഴുതി തീർന്നിട്ടില്ല. അതിന്റെ കൂടെ ഇനി നിന്റെം. കഷ്ട്ടം ഉണ്ടെടാ.”
ഇത്രയും കേട്ടിട്ടും അവൻ ഒന്ന് ചിരിച്ചതല്ലാതെ വേറെ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച് സമയത്തേക്ക് രണ്ടുപേരും മൗനം ആയിരുന്നു. പെട്ടന്ന് കാർത്തി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. മനു അവനെ തന്നെ നോക്കി കൊണ്ടിരുന്നു. അവൻ നടന്ന് അവളുടെ ബെഞ്ചിന് മുൻപിൽ പോയി നിന്നു.
“പാറു”
അവൾ എന്താന്ന് അർദ്ധത്തിൽ പുരികം പൊക്കി ചോദിച്ചു.
“ബുക്ക് താ.”
“ഞാൻ പറഞ്ഞതല്ലേ കാർത്തി, ഞാൻ എഴുതി തന്നോളം.”
“നിന്നോട് ബുക്ക് തരാനാ പറഞ്ഞെ.”
“കാർത്തി..”
“ബുക്ക് താടി..”
ഇത്തവണ അവൻ ശബ്‌ദം ഉയർത്തി. ചുറ്റുമുള്ളവർ അവരെ തന്നെയാണ് നോക്കുന്നത്. അവളുടെ മുഖം ആണെങ്കിൽ ഇപ്പൊ കരയുമെന്ന അവസ്ഥയിലും. അവൾ ബാഗ് തുറന്ന് അവന്റെ ബുക്ക് എടുത്ത് വിറച്ച് വിറച്ച് അവന്റെ നേരെ നീട്ടി. കാരണം കാർത്തിയെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്.
“അതിന് എന്റെ ബുക്ക് അല്ലല്ലോ ഞാൻ ചോദിച്ചത്.”
അവനിൽ നിന്നും ഇങ്ങനെയൊരു മാറ്റം അവളെ ഞെട്ടിച്ചു കളഞ്ഞു. അവൾ തലയുയർത്തി അവനെ നോക്കി. അപ്പൊ കണ്ടത് അവളെ തന്നെ നോക്കി ചിരിക്കുന്ന അവനെയാണ്.
“കാ… കാർത്തി.”
വിറയാർന്ന ശബ്ദത്തിൽ