💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

“എത്ര തവണ പറയണം., മറ്റവളോടാ ഈ പറയണേ.”

അതും പറഞ്ഞ് അവര് രണ്ടാളും ചിരിച്ചു.

“അതേ സല്ലപിച്ച് കഴിഞ്ഞെങ്കിൽ ക്ലാസ്സിലോട്ട് കേറിക്കോ. ഇപ്പൊ സാർ വരും.”

അവര് തിരിഞ്ഞ് നോക്കി. അവരെയും നോക്കി ചിരിച്ചോണ്ട് നിക്കുന്ന മീര.

“നിയല്ലെടി പറഞ്ഞെ എന്നെ മൃദുല വിളിക്കുന്നുണ്ടെന്ന്??”

“അത്.. അത് പിന്നെ..”

“Mm കിടന്ന് ഉരുളണ്ട. എനിക്കെല്ലാം മനസിലായി. നിന്റെ ചെക്കനെ ആരും കൊത്തി കൊണ്ട് പോവില്ല. പിന്നെ ഞാൻ, ഞാനും ഇവനും നല്ല ഫ്രണ്ട്സാ. അല്ലെ കാർത്തി??”

“പിന്ന അല്ലെ.”

“അപ്പഴേ പാർവതി, നീ ലക്കിയാ. ഇവനെ പോലെയൊരുത്തനെയല്ലേ കാമുകനായിട്ട് കിട്ടിയത്. ലക്ഷത്തിൽ ഒന്നേ കാണൂ ഇത്പോലൊരു item.”

“മോളെ കൂടുതല് പൊക്കല്ലേ. ഇപ്പൊ തന്നെ ഓവറായി.”

“അഹ് സത്യം പറഞ്ഞത് ഇപ്പൊ കുറ്റമായോ??”

“Mm മതി മതി. പിന്നെ പാറു എനിക്ക് നോട്ട് ഒന്ന് എഴുതി തരണേ ടി. കുറെ pendig അഹ്.”

“അയ്യടാ നിക്കൊന്നും പറ്റില്ല. തന്നതാൻ എഴുതിയ മതി.”

“Plz പാറൂട്ടി കൂറെയുണ്ടെടി അതാ.”

“ഒരു plz ഉം ഇല്ല. മോൻ തന്നെ അങ്ങോട്ട് എഴുതിയാ മതി.”

“കാർത്തി ഇങ്ങ് താ ഞാൻ എഴുതി തരാം.”

മീര ഇടയിൽ കേറി പറഞ്ഞു.

“അഹ് അത് മതി നീ എങ്കിലും എന്നെ സഹായിക്കാന്ന് പറഞ്ഞല്ലോ. ബുക്ക്‌ ബാഗിലാ വാ എടുത്ത് തരാം.”

അവൻ അതും പറഞ്ഞ് തിരിഞ്ഞ് നോക്കി അവിടെ പാറു ഉണ്ടായിരുന്നില്ല.

“ഇവളിത് എവിടെ പോയി??”

“അതാ ഞാനും നോക്കുന്നെ. ഇവളിത് ഇത്ര വേഗം ഇങ്ങോട്ട് മാഞ്ഞ് പോയി.”

“കാർത്തി ദേ അങ്ങോട്ട് നോക്കിയേ.”

അവൻ അവൾ കൈ ചുണ്ടിയ സ്ഥലത്തേക്ക് നോക്കി. Class മുറിയിലേക്കായിരുന്നു അവള് കൈ ചുണ്ടിയത്. അവിടെ അവന്റെ ബാഗിൽ നിന്നും ബുക്ക്‌ എടുത്ത് വരുന്ന പാറു. അവൾ അവളുടെ ബാഗിലേക്ക് ആ ബുക്ക്‌ വച്ചു. അപ്പോഴേക്കും അവർ അകത്ത് കേറിയിരുന്നു.

“ന്തിനാ എന്റെ ബുക്ക്‌ എടുത്തേ??”

അവൻ അവളോട് ചോദിച്ചു.

“എനിക്കിഷ്ട്ടം ഉണ്ടായിട്ട്.”

“ബുക്ക്‌ താ.”

“ഇല്ല തരില്ല.”

“നീ ബുക്ക്‌ എടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായി. പക്ഷെ വേണ്ട. എന്നെ ആരും സഹായിക്കണ്ട. എനിക്കറിയാം താനെ എഴുതാൻ.”

Leave a Reply

Your email address will not be published. Required fields are marked *