💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

“എന്നാ കൊല്ലും ഞാൻ കള്ള തെമ്മാടി.”

“അഹ് നോക്കാം.”

“നോക്കിയാ പോര വരണം. ഇനി നീ ഒരിക്ക കൂടി ക്ലാസ്സിൽ വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് ഒരിക്കലും മിണ്ടാത്തില്ല.”

“ഭിക്ഷണിയാണോ??”

“അഹ് ഭിക്ഷണിയാ.”

“എന്നാ ഞാൻ വരാം.”

“Mm അങ്ങനെ വഴിക്ക് വാ.”

“പിന്നെ പാറൂട്ടി…….”

“ഓഹ് എന്റെ പൊന്ന് അളിയാ ഇത് class ആണ്. ആ ഓർമ വേണം. കുറെ നേരമായി രണ്ടും കൂടെ. നിന്റെ ഒലിപ്പീരൊക്കെ ക്ലാസ്സിന് വെളിയില് മതി.”

“നീ ഒന്ന് പോയെടാ. ഞാൻ വേണമെങ്കിൽ ഈ class ഞങ്ങടെ മണിയറ ആക്കും അല്ലെ പാറൂട്ടി??”

അതിന് മറുപടി കൊടുത്തത് അവളുടെ പല്ലുകളാണ്.

“ആ ആ ആ ആ ആ………”

അവന്റെ അലർച്ചയിൽ ക്ലാസ്സിലുള്ളവരുടെ മൊത്തം ശ്രദ്ധ അവനിലേക്കായി.

“നിങ്ങള് എഴുതിക്കോ. എന്നെ ഒരു ഓന്ത് കടിച്ചതാ.”

“ഓന്ത് നിന്റെ മാറ്റവള്.”

അവൾ അവൻ കേൾക്കെ രീതിയിൽ പറഞ്ഞു.

“അഹ് മാറ്റവളോട് തന്നെയാ പറഞ്ഞേ.”

അവനും അവൾ കേൾക്കെ രീതിയിൽ മറുപടി കൊടുത്തു. അപ്പോഴേക്കും സാർ വന്നു. പിന്നെ ക്ലാസ്സിലായി എല്ലാവരുടെയും ശ്രദ്ധ. ഇന്റർവെൽ ആയപ്പോ പാറുവും ഗൗരിയും പുറത്തേക്ക് പോയി. കാർത്തിയും മനുവും പിന്നെ രണ്ട് പെൺകുട്ടികളും മാത്രമായി ക്ലാസ്സിൽ. മനുവിന് എഴുതാൻ ഉള്ളതിനാൽ അവൻ പുറത്തേക്ക് ഇറങ്ങിയില്ല. അവന് കൂട്ടായി കാർത്തിയും. ആ സമയത്താണ് പെൺകുട്ടികളിൽ ഒരാൾ കാർത്തിയുടെ ബെഞ്ചിന് എതിരെ അവനെ കാണത്തക്ക രീതിയിൽ വന്നിരുന്നത്.

“കാർത്തി കൈക്കിപ്പോ എങ്ങനെയുണ്ട്??”

“ഏയ്യ് വേറെ കുഴപ്പം ഒന്നുമില്ല മീരെ.”

“Mm കുറെ നോട്ട് pending ആണല്ലേ??”

“Mm അതാലോചിക്കുമ്പോള തല പെരുക്കുന്നെ. അല്ല നീ എല്ലാം എഴുതിയോ??”

“അഹ് ഞാൻ എഴുതി.”

അപ്പോഴാണ് പുറത്തേക്ക് പോയ പാറുവും ഗൗരിയും തിരികെ ക്ലാസ്സിൽ വന്നത്. വന്ന പാടെ കാണുന്നത് മീരയുമായി സംസാരിക്കുന്ന കാർത്തിയെയാണ്. അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു. എന്നാൽ ഇതൊന്നും അറിയാതെ സംസാരം തുടരുകയായിരുന്നു അവർ.

“മീരെ നിന്നെ മൃതുല വിളിക്കുന്നുണ്ട്.”

അവർ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ തങ്ങളെ തന്നെ നോക്കി നിക്കുന്ന പാറു.

Leave a Reply

Your email address will not be published. Required fields are marked *