💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

കാർത്തി: വീട്ടീന്ന് എന്തോ അത്യാവശ്യം വന്ന് പോയതാ.

Si: mm. ഞങ്ങള് എന്തായാലും കുട്ടിയുടെ മൊഴി എടുത്തിട്ട് വരട്ടെ. താൻ എങ്ങും പോയേക്കരുത്.

കാർത്തി: ഇല്ല സാർ.

അങ്ങനെ അവര് അവളുടെ മൊഴി എടുക്കാനായി ഉള്ളിലേക്ക് കയറി. അതേ സമയം കാർത്തി phone എടുത്ത് മനുവിനെ വിളിച്ചു. നടന്ന കാര്യങ്ങൾ എല്ലാം പറയുവാനായിരുന്നു. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൻ phone എടുത്തു.

കാർത്തി: ഹലോ അളിയാ.

: ഹലോ യേട്ടാ..

മറുഭാഗത്ത്‌ മധുരമാർന്ന ശബ്‌ദം.

കാർത്തി: ഹലോ ഇതാരാണ്?? മനുവില്ലേ??

: മനുവേട്ടൻ കാവിലേക്ക് പോയേക്കുവാ ഏട്ടാ. ഞാൻ മനുവേട്ടന്റെ മുറപെണ്ണാ ലക്ഷ്മി.

കാർത്തി: അഹ് ലക്ഷ്മി. ആദ്യം കേട്ടപ്പോ മനസിലായില്ല. തന്നെ പറ്റിയവൻ പറഞ്ഞിട്ടുണ്ട്. എന്താ വിശേഷം സുഖാണോ??

ലക്ഷ്മി:അഹ് ഏട്ടാ സുഖം. ഏട്ടനോ??

കാർത്തി: mm സുഖം. അല്ല അവന്റെ phone എങ്ങനെ തന്റെ കൈയിൽ വന്നു??

ലക്ഷ്മി: അത് പിന്നെ യേട്ടാ എനിക്ക് മനുവേട്ടനെ ചെറുതായി സംശയമൊക്കെ ഉണ്ട്. ഏതെങ്കിലും പെണ്ണുങ്ങൾ ഉണ്ടോന്ന് അറിയാൻ വേണ്ടിട്ട് game കളിക്കാൻ എന്നും പറഞ്ഞ് മനുവേട്ടന്റെന്ന് വാങ്ങിയതാ. മനുവേട്ടനോട് പറയല്ലേ.

കാർത്തി: ഇല്ലില്ലേ. പിന്നെ അവൻ വരുമ്പോ ഒന്ന് വിളിക്കാൻ പറയണേ അത്യാവശ്യ കാര്യമാ.

ലക്ഷ്മി: അഹ് ഏട്ടാ ഞാൻ വിളിക്കാൻ പറഞ്ഞേക്കാം.

കാർത്തി: ശെരി.

അവൻ phone വച്ചു.

കാർത്തി: പെണ്ണെന്നും പെണ്ണ് തന്നെ.

അവൻ അവൻ കേൾക്കേ രീതിയിൽ പറഞ്ഞു. എന്നിട്ട് phone എടുത്ത് gallery open ചെയ്ത് പാറുവിന്റെ ഫോട്ടോ നോക്കി കൊണ്ടിരുന്നു. എപ്പഴോ അവൻ ഓർമകളിലേക്ക് പോയി.

 

“ആഹാ ഇന്ന് കാക്ക മലർന്ന് പറക്കോലോ.”

“ഒന്ന് പോ മലരേ. നീ ഒരു മാസം കൈ വയ്യാണ്ട് കിടന്നില്ലേ അല്ലായിരുന്നെ എന്നോടൊപ്പം എഴുതാൻ നീയും ഉണ്ടായേനെ. ഈ economics കണ്ട് പിടിച്ചവന്റെ തള്ളക്ക് വിളിക്കണം”

“അല്ലട മനു നീ തന്നെയാണോ ഇത്രയും എഴുതിയെ??”

“Mm എന്താ സംശയം??”

“ഏയ്യ് ഒരുപാടുണ്ടോ ടാ??”

“ഒരു ബുക്കിന്റെ മുക്കാ ഭാഗം തീർന്ന്. ഇത് അറിഞ്ഞിരുന്നെങ്കിൽ പടിക്കാനെ വരില്ലായിരുന്നു. എഴുതി എഴുതി ഒടിഞ്ഞ്.”

Leave a Reply

Your email address will not be published. Required fields are marked *