കാശും കാറിന്റെ കീയും ആനിയമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് പമ്പിലേക് പോയിരുന്നു. ആനിയമ്മ മകനെ അശ്വസിപ്പിച്ചു ” എല്ലാം നിന്റെ നല്ലതിനല്ലേ മോനെ, നീ പോയിട്ട് വാ”. ആന്റോ കാറുമായി പമ്പിലേക് പോയി. ഫുൾ ടാങ്ക് ഡീസൽ അടിച്ചു. കുര്യാച്ചായൻ ഓഫീസിൽ ഇരിപ്പുണ്ടായിരുന്നു. ഓഫീസിലേക്ക് കേറാതെ ആന്റോ നേരെ വണ്ടി വിട്ടു. വൈകിട്ട് ആയപ്പോളേക്കും ആന്റോ തോട്ടത്തിൽ എത്തി. നല്ല ഇളം കാറ്റും മഞ്ഞും ഉണ്ടായിരുന്നു. അടിമാലി കഴിഞ്ഞപ്പോളേ അവൻ ജാക്കറ്റ് എടുത്തു ഇട്ടിരുന്നു. 60 ഏക്കർ തോട്ടത്തിന്റെ ഒത്ത നടുവിൽ ഒരു ചെറിയ വീട്. വീടെന്നോ ബംഗ്ലാവെന്നോ പറയാം. വണ്ടി നേരെ പോർച്ചിലെക് കയറ്റി ഇട്ടു. അവൻ കാറിൽ നിന്നും ഇറങ്ങി. ആരെയും കാണുന്നില്ലല്ലോ? അവന്റെ കണ്ണുകൾ ചുറ്റുവട്ടത്തെല്ലാം പരതി. അവൻ പയ്യെ ബാഗും എടുത്തു സിറ്റ് ഔട്ടിലേക് കയറിയതും വാതിൽ തുറന്നു. ജാൻസിയായിരുന്നു അത്. ” മോൻ എന്താ താമസിച്ചേ ഞങ്ങൾ ഓർത്തു ഇനി നാളെയെ വരികയുള്ളു എന്ന് മോൻ കേറി വാ, എന്നെ ഒക്കെ ഓർക്കുന്നുണ്ടോ? ” ” പിന്നെ ഇല്ലേ, ചേച്ചി സുഖം അല്ലെ, അല്ല റോയിച്ചായൻ എന്ത്യേ “? റോയിച്ചേട്ടൻ പറമ്പിലാ മോനെ. ഈ വൈകിട്ട് പറമ്പിൽ എന്നതാ ചേച്ചിയെ? പണി അതിനു 2-3 ഒക്കെ ആകുമ്പോ തീരില്ലേ” ആന്റോ ചോദിച്ചു.
ജാൻസി : അത് മോനെ തോട്ടത്തിന്റെ മൂലക്ക് ഒരു കടന്നൽ കൂടുണ്ട് അത് കത്തിക്കാൻ പോയതാ. തന്നെയാ പോയിരിക്കുന്നെ. പണിക്കാരോട് പറഞ്ഞപ്പോ അവര്ക് പറ്റില്ല എന്ന് പറഞ്ഞു. റോയിച്ചായൻ പിന്നെ അങ്ങൊട് പോയി. മോൻ ഇരിക്ക് ഇച്ചായൻ ഇപ്പോ വരും. ചേച്ചി കാപ്പി എടുക്കാം.
എന്നും പറഞ്ഞു ജാൻസി അടുക്കളയിലേക്ക് പോയി.
റോയിച്ചായന്റെ ധൈര്യത്തിലും സത്യസന്ധതയിലും അന്റോയ്ക്കു അതിശയം തോന്നി. 90 ഇന്റെ പകുതിയിൽ ഈ തോട്ടം അപ്പൻ വാങ്ങിക്കുമ്പോൾ കാടുമൂടി കിടക്കുകയായിരുന്നു എന്ന് അമ്മ പറഞ്ഞു അവൻ കേട്ടിട്ടുണ്ട്. 2005 ഇൽ ആണ് അപ്പന്റെ ബന്ധത്തിൽ ഉള്ള റോയിച്ചായൻ ഒരു സമ്പന്ന കുടുംബത്തിലെ ജാൻസി ചേച്ചിയുമായി പ്രേമത്തിൽ ആകുന്നെ. അങ്ങനെ അവർ ഒളിച്ചോടി കുര്യാച്ചായന്റെ അടുത്തെത്തി. ജാൻസി ചേച്ചിയുടെ വീട്ടുകാരുടെ കൈയിൽ പെടാതെ ഇരിക്കാൻ കുര്യാച്ചായൻ ആണ് അവരെ തോട്ടത്തിൽ കൊണ്ട് വന്നു ആക്കിയേ. അങ്ങനെ റോയിച്ചായൻ തോട്ടത്തിന്റെ ചുമതല ഏറ്റെടുത്തു ഇന്ന് ഈ കാണുന്ന നിലയിൽ ആക്കി. കാര്യം പറഞ്ഞാൽ വല്ലപ്പോഴും കണക്കു നോക്കാൻ വരുമെന്നല്ലാതെ അപ്പന് ഇവിടം ആയിട്ട് വെല്യ ബന്ധം ഒന്നും ഇല്ല.
ജാൻസിയെ കാണാഞ്ഞിട്ട് ആന്റോ പയ്യെ അടുക്കളയിലേക്ക് പോയി. ജാൻസി അവിടെ നിൽപുണ്ടായിരുന്നു. അവൻ ചേച്ചിയെ ഒന്ന് അടിമുടി നോക്കി. ചേച്ചി എപ്പോളും നല്ല സുന്ദരി തന്നെ.
ആന്റോ തന്നെ ശ്രദ്ധിക്കുന്നതറിഞ്ഞ ജാൻസി അവനു നേരെ തിരിഞ്ഞു നിന്നു.
ജാൻസി : എന്താ മോനെ ഇങ്ങനെ നോക്കുന്നെ..
ആന്റോ : അല്ല ചേച്ചി ഞാൻ നിങ്ങളുടെ പഴയ കാര്യങ്ങൾ ഓർക്കുവായിരുന്നു. ചേച്ചിയെയും റോയിച്ചായനെയും പറ്റി.
ജാൻസി : കൊള്ളാം, മോൻ അന്നു കുഞ്ഞാ. കുര്യാച്ചായൻ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ. അന്നു എന്റെ അപ്പൻ ഒക്കെ ഞങ്ങളെ ദ്രോഹിക്കാൻ കുറെ ശ്രമിച്ചതാ. പക്ഷെ
കുര്യാച്ചായൻ ഇവിടെ കൊണ്ട് വന്നു ആക്കിയതിൽ പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പറമ്പിൽ പണികൾ ഒക്കെ ആയിട്ട് ഇപ്പൊ അങ്ങനെ പോകുന്നു.