ഒരു മണിക്കൂറിന് ശേഷം
ജയരാജ് തിരിച്ചെത്തി. അയാൾ വന്ന് കാളിംഗ് ബെൽ അടിച്ചപ്പോൾ, സ്വാതി കുളിച്ച് ഒരു ഷിഫോൺ സാരിയും ധരിച്ചുകൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി.. അവളുടെ മുഖത്ത് ചെറുതായി മേക്കപ്പ് ചെയ്തിട്ടുണ്ടായിരുന്നു.. അവൾ ചെന്ന് ജയരാജിന് വാതിൽ തുറന്നു കൊടുത്ത് അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. ജയരാജ് വന്ന് അവളുടെ ഇടുപ്പിൽ കൈ വച്ചു കൊണ്ട് അകത്തേക്കു കയറി..
അൻഷുലത് കണ്ടിരുന്നു.. ജയരാജ് നേരെ വന്ന് സോഫയിൽ ഇരുന്നു.. അൻഷുലിന് അയാളല്പം ക്ഷീണിതനായി കാണപ്പെട്ടു.. സ്വാതി അടുക്കളയിൽ ചെന്ന് ജയരാജിനു വേണ്ടി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്ന് കൊടുത്ത ശേഷം, വീണ്ടും അടുക്കളയിൽ പോയി ചായ തയ്യാറാക്കി. ഒരു കപ്പ് ചായ അവനോട് ഒരു വാക്കുപോലും മിണ്ടാതെ അൻഷുലിന് നൽകിയിട്ട്, നേരെ പോയി ജയരാജിന്റെ അടുത്തായി സോഫയിൽ ഇരുന്നു.. പിന്നെ അവർ മൂന്നുപേരും ചായ കുടിച്ചു. ഇടയ്ക്ക് സ്വാതിയും ജയരാജും അയാളുടെ അന്നത്തെ ജോലികളെ കുറിച്ച് സംസാരിച്ചു..
തുടർന്ന് സ്വാതി ആ മൂന്നു കപ്പുകളും എടുത്തുകൊണ്ട് അടുക്കളയിൽ ചെന്ന് കഴുകി വച്ചു. എന്നിട്ട് അവൾ നേരെ അവളുടെ കിടപ്പുമുറിയിലേക്ക് പോയി.. ജയരാജ് ഹാളിൽ തന്നെ ഇരിപ്പു തുടർന്നു.. എന്നിട്ട് TV സ്വിച്ച് ഓൺ ചെയ്തു കാണാൻ തുടങ്ങി.. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു മുഖവുരയുമില്ലാതെ അയാൾ അവിടെ വീൽചെയറിൽ ഇരുന്ന അൻഷുലിനോട് ചോദിച്ചു..
ജയരാജ്: ”അൻഷു.. എന്റെ കാലിന് നല്ല വേദന.. ഒത്തിരി ദൂരം വണ്ടിയോടിച്ചിട്ടാ.. നീ എന്റെ കാലൊന്നു തിരുമ്മി തരാമോ?..”
അൻഷുൽ അങ്ങനെയൊരു അഭ്യർത്ഥന അയാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പെട്ടെന്നങ്ങനെ കേട്ടപ്പോൾ അവന് വല്ലാത്ത അസ്വസ്ഥത തോന്നി.. ജയരാജ് അവനെ നിർവികാരമായി ഒന്ന് നോക്കിയിട്ട് വീണ്ടും ചോദിച്ചു,
ജയരാജ്: “ഉം, എന്താ ഞാൻ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ അൻഷു?..”
അപ്പോഴേക്കും അൻഷുലിന് ചെറിയ ഭയം വന്നിരുന്നു.. ഉടനെ തന്നെ അവൻ പറഞ്ഞു, “ആ, തിരുമ്മാം ജയരാജേട്ടാ..”
ജയരാജ് അവനോട് വീൽചെയർ സോഫയുടെ അരികിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെട്ടപ്പോൾ അൻഷുലങ്ങനെ ചെയ്തു.. തുടർന്ന് ജയരാജ് തന്റെ കാലുകളെടുത്ത് വീൽചെയറിന്റെ ഹാൻഡിലിനു മീതെയായി വച്ചു..
അൻഷുലിനിതെല്ലാം അപമാനം തോന്നി.. ജയരാജിനെ പോലെ അത്രയും ആരോഗ്യമുള്ള ഒരാൾ കാല് തിരുമ്മിക്കൊടുക്കാൻ, അതും ഇപ്പൊ അത്ര ആരോഗ്യമില്ലാത്ത തന്നോടു തന്നെ ആവശ്യപ്പെട്ടതിൽ അൻഷുലിന് ഉള്ളിൽ