സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28
Swathiyude Pathivrutha Jeevithathile Maattangal Part 28
Author : Tony | Previous Part
തുടരുന്നു….
പിറ്റേന്ന് ഒരു ബുധനാഴ്ചയായിരുന്നു.. ജയരാജ് രാവിലെ സോണിയമോളെ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോയി. സ്വാതി രാവിലെ മുതൽ തുണി അലക്കലും, അടുക്കളയിലെ പണിയിലുമൊക്കെ ആയിരുന്നു. അൻഷുൽ തന്റെ മുറിയിൽ ലാപ്ടോപ്പിൽ ചിലതൊക്കെ ചെയ്തുകൊണ്ടും സമയം ചിലവഴിച്ചു. കൊച്ചുമോൾ അവനരികിൽ തൊട്ടിലിൽ കിടന്നുറങ്ങുകയുമായിരുന്നു..
ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ അൻഷുൽ ലാപ്ടോപ്പ് ഓഫ് ചെയ്തിട്ട് ഹാളിലേക്കു ചെന്നു. അപ്പോൾ സ്വാതി ബാൽക്കണിയിൽ നിന്ന് ഉണങ്ങിയ തുണികൾ തിരികെ എടുക്കുകയായിരുന്നു.
അൻഷുൽ കൊണ്ട് ആകാംക്ഷയോടെ കുറച്ച് നേരം സ്വാതിയെ നോക്കിക്കൊണ്ട് എന്തൊക്കെയോ ആലോചിച്ച് അവിടെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ നേരത്തെ തീരുമാനിച്ചിരുന്നതു പ്രകാരം സ്വയം ശാന്തനായി സ്വാതിയെ ഒന്നു വിളിച്ചു..
”സ്വാതി..”
അവൾ മറുപടി പറഞ്ഞു, ”ഉം, എന്താ അൻഷു?”
സ്വാതി അപ്പോഴും അവന്റെ നേർക്ക് നോക്കാതെ വസ്ത്രങ്ങൾ മടക്കുന്ന തിരക്കിലായിരുന്നു. അൻഷുലിന് അത് ഇഷ്ടപ്പെട്ടില്ല.. എങ്കിലും അവൻ തുടർന്നു..
അൻഷുൽ: “സ്വാതി, ഇന്നലെ നടന്നത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..”
സ്വാതി: “എന്താ?.. എന്ത് ഇഷ്ടപ്പെട്ടില്ലാന്ന്?”
അൻഷുൽ: “ജയരാജേട്ടൻ എന്തിനാ നിന്റെ മടിയിൽ തല വയ്ക്കുന്നത്?.. നിനക്ക് പറയാൻ വയ്യായിരുന്നോ അത് വേണ്ട എന്ന്?.. എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല സ്വാതീ..”
ഇത്തവണ സ്വാതി അവന്റെ മുഖത്തേക്കു നോക്കി.. അവളുടെ മുഖത്ത് ദേഷ്യമുണ്ടായിരുന്നു.. എങ്കിലും അവളുടെ മുഖമങ്ങനെ ചുവക്കുന്നതിന് തൊട്ടു മുൻപ് അവിടെ ആകെ ഒരു പരവേശം തെളിഞ്ഞിരുന്നുവെന്ന് അൻഷുലിനു തോന്നി.. സ്വാതി അവനോട് മറുചോദ്യം ചോദിച്ചു..
സ്വാതി: “നിങ്ങൾ എന്താണ് ഈ പറഞ്ഞത്?.. ഞാൻ അതിനിവിടെ എന്തു തെറ്റാ ചെയ്തത്??”
‘നിങ്ങൾ’ എന്ന അവളുടെ പ്രയോഗവും, ആ മുഖഭാവും കൂടി കണ്ടതും അൻഷുലിന്റെ ഉത്ഖണ്ഡ ദേഷ്യമായി മാറി.. തന്റെ ഭാര്യയിൽ നിന്ന് അവനത് പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷേ അൻഷുൽ സ്വയം ശാന്തനായിരിക്കാൻ ശ്രമിച്ചു.. എന്നിട്ട് വീണ്ടും ചോദിച്ചു..