“ചേട്ടന്റെ പേരെന്നാ ?”
“മുത്തുക്കുട്ടി , എന്റെ വീട് ഇതിന്റെ താഴെ ഒരു തുരുത്തുണ്ട് അവിടെയാണ് ”
“ഹോട്ടൽ ഇനി ഇവ്ടെന്നു ഒത്തിരി ദൂരെയായിരിക്കും അല്ലിയോ ചേട്ടാ ?”
“ഇതുപോലെ ചെയക്കട യൊക്കെ ഉണ്ട് സാറെ. ഹോട്ടൽ കുറവായിക്കും”
“ഞങ്ങൾക്ക് രാത്രയിലെ ഭക്ഷണം മാത്രം ചേട്ടന് ഒന്നുണ്ടാക്കി തരാമോ ”
“എന്താണാവോ വേണ്ടത്”
“ചപ്പാത്തിയോ ബീഫോ കിട്ടുമോ ?”
“അത് കൊണ്ടുവരാം, കാലത്തും വേണേൽ പറഞ്ഞാൽ മതി”
“ആയിക്കോട്ടെ …”
“സാറിന്റെ മോളായിരിക്കും അല്ലിയോ ?”
“ആഹ് ..അതെ”
“ഇവിടെ നിന്നാണാവോ സാറ് .”
“ഞങ്ങൾ കൊച്ചിയിൽ നിന്നാണ് മുത്തുക്കുട്ടി .” ഡാഡി സിഗരറ്റു ചുണ്ടത്തു വെച്ചപ്പോൾ മുത്തുക്കുട്ടി ലൈറ്റർ കൊണ്ട് അത് കത്തിച്ചു .
രാധിക ഫോൺ കട്ട് ചെയ്തു നടന്നു വരുമ്പോൾ കാറ്റത്തു അവളുടെ ചുവന്ന പുള്ളി ഫ്രോക്ക് ചെറുതായൊന്നു മുകളിലേക്ക് പറന്നു , രാധിക അത് പിടിച്ചു താഴേക്ക് ആക്കി.
“ചേട്ടാ രണ്ടു ചായ എടുക്കൂ .”
“നല്ല ചൂട് വേണം കേട്ടോ . തണുക്കുന്നു …സ്സ് ….” രാധിക ഡാഡിയുടെ അരികിൽ ചേർന്ന് ബെഞ്ചിൽ ഇരുന്നു.