വർഷങ്ങൾക്ക് മുൻപ് ഒരു
തുലാവര്ഷത്തിലെ ഇടവേളയിലേ

ഒരു തെളിഞ്ഞ പകൽ തുടങ്ങുന്ന നേരം ,
ഓഫീസിനു അടുത്തുള്ള കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണം
കഴിച്ചു ഇറങ്ങി നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ ഒരു കൂട്ടം സ്ത്രീകള് നില്ക്കുന്ന കണ്ടു ,
അതിൽ ഒരു ചുരിദാർ കാരി
എന്നെ സസൂക്ഷ്മം വീക്ഷിക്കുന്ന കണ്ടു ഞാനും അതീവ ശ്രദ്ധയോടെ ഞാനും നോക്കി ,
അപ്പോൾ അവൾ എന്നെ ഉറപ്പാക്കും വിധം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടാരുന്നു ,
ഞാനും അങ്ങനെ തന്നെ ,അടുത്തെത്തിയതും അവൾ തന്നെ മുന്നിട്ടു ചോദിച്ചു ,
“പരിചയം ഉണ്ടോ…………..”
“എന്ന്…………” ,
ഉണ്ടെന്നു ഞാനും ,
പിന്നെ നിമിഷങ്ങള കൊണ്ട് ഞങ്ങൾ പരിചയം പുതുക്കി
ഒരിക്കൽ ഇത് പോലെ ഉള്ള ഒരു മഴയത് ആണെന്ന് തോന്നുന്നു
ചെറിയ ആക്‌സിഡന്റിൽ അവളുടെ ഒരു ബന്ധു വണ്ടി മുട്ടി വീണപ്പോൾ ഞാൻ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്
അവൾ അന്ന് പരിചയ പെട്ട്
താങ്ക്സ് പറഞ്ഞു പോയി
എന്നാൽ ഇപ്പോൾ ആണ് അവിചാരിതമായി എന്നെ കണ്ടിട്ട് വീണ്ടും മിണ്ടിയത്
അവൾ എവിടെ താമസിക്കുന്നു എന്ന് എനിക്ക് അറിയില്ല ,
ഞാനോ കുടുംബത്തെ എല്ലാം മിസ്സ് ചെയ്തു ഈ നഗരത്തിൽ ഒറ്റക്ക് താമസിക്കുന്നു .
ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്കുള്ള പോകും …
പിന്നെ തിങ്കൾ വെളുപ്പിന് ഈ നഗരത്തിലേക്ക് …
മടുപ്പും ഹോട്ടൽ ഭക്ഷണത്തിന്റെ ബുദ്ധി മുട്ട് സഹിച്ചങ്ങനെ ജീവിതം തള്ളി നീക്കുമ്പോൾ ആണ് അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടത്
ഞാന്‍ എന്നും ഒറ്റപ്പെട്ടവന്‍ ആയിരുന്നു ..
ഏകാന്തതയെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു …
ഏകാന്തതയുടെ ലോകത്തുനിന്നു എന്നെ
ഒരു കൊച്ചു
കുഞ്ഞിനെപ്പോലെ കൈപിടിച്ചു നടത്തിയത് അവളായിരുന്നു ……..
ആ കൈപിടിച്ചു ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു …
പിന്നെ ഒരിക്കൽ ഫേസ്ബുക് ഫ്രണ്ട് റിക്വസ്റ്റ് അവൾ എനിക്ക് അയച്ചു ,
അത് ആ നിമിഷം തന്നെ അക്സെപ്റ്റ് ചെയ്യാ പെട്ടപ്പോൾ എനിക്കല്ഭുതമായീ ,
പിന്നെ ജിമെയിൽ ചാറ്റിൽ വിശേഷങ്ങൾ കൈമാറി ഞങ്ങൾ കുടുംബ വിശേഷങ്ങൾ അവളുടെ കുട്ടികളുടെ ഫോട്ടോ കൾക്ക് ലൈക് കമന്റ് അങ്ങനെ അങ്ങനെ പോയി