യുഗം 14 [Achilies]

Posted by

പറയുമ്പോൾ പെണ്ണിന്റെ കണ്ണൊന്നു കലങ്ങിയത് ഞാൻ കണ്ടത് കൊണ്ടാവണം എന്നിൽ നിന്നും പെട്ടെന്ന് തിരിഞ്ഞു നടന്നു.
പക്ഷെ വിടാതെ എന്നിലേക്ക് ചേർത്ത വസുവിനെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു.

“പോയിട്ട് വേഗം വരാട്ടോ.”

മീനു ഇത് കണ്ട് എന്നെ പാളി നോക്കുന്നുണ്ട്.ഗംഗയുടെ കവിളിൽ ഒന്നു തലോടി. ഹേമേട്ടത്തിയേം മീനുട്ടിയേം ഒന്ന് നോക്കി ചിരിച്ചു.
ബൈക്ക് എടുത്തു ഞാൻ രാമേട്ടന്റെ അടുത്തേക്കോടി.
*******************************************************************

“നിനക്ക് വല്ല ആറാം ഇന്ദ്രീയോം വല്ലോം ഇണ്ടോ കാണാണോന്നു വിചാരിച്ചെ ഉള്ളു.”

വിസിറ്റിംഗ് റൂമിലേക്ക് കയറിയ പാടെ എന്നോട് ഉച്ചത്തിൽ വിളിച്ചു സംസാരിച്ചുകൊണ്ട് ആളിങ്ങെത്തി.

“എമാന്മാർക്കുള്ള തീറ്റയിലുള്ള കയ്യിടൽ ഇത്തിരി കൂടിയെന്നു തോന്നുന്നു അന്ന് കണ്ടതിലും കുറച്ചൂടെ ഒന്ന് നന്നായിട്ടുണ്ടല്ലോ.”

“നീ കണ്ണ് വെക്കാതെ പോഡെർക്കാ നിന്റെ പെണ്പിള്ളേരൊന്നും വെച്ചുണ്ടാക്കി തന്നില്ലേ.”

കൊടുത്തത് തിരിച്ചും കിട്ടി സംതൃപ്തി അടഞ്ഞു ചിരിയോടെ ഒരു മൂലയിലേക്ക് ഞങ്ങൾ മാറി. വിസിറ്റിംഗിന് ഇന്നാളു കുറവുണ്ട് അതോണ്ട് വലിയ പ്രെശ്നമില്ലാതെ കാര്യങ്ങൾ സംസാരിക്കാം.

“ഡാ സമയം ആയീട്ടാ.എനിക്ക് നീ തന്ന പണി ഞാൻ വെടിപ്പായിട്ടു ചെയ്തിട്ടെണ്ട്, ആഹ് പരനാറി ഇവിടുന്നു ചാടാൻ ഒരു പഴുതും നോക്കി ഇരിക്കുവാ. ആഹ് നായിന്റെ മോനെ കൊല്ലാൻ എന്റെ കൈ തരിച്ചിട്ടു പാടില്ലാർന്നു. ഇതിനകത്തിട്ടു തീർത്താലും എനിക്കൊരു മൈരുമില്ല കൂടിപ്പോയാൽ ഒരു തൂക്ക് കിട്ടും. പക്ഷെ കൊല്ലാതെ നീക്കുന്നത് ഓരോ പോലെയാടി മക്കളെയും കൊല്ലാൻ അതിനു അർഹതയുള്ളവർക്കെ അവകാശമുള്ളൂ അതറിയാവുന്നത് കൊണ്ടാ.”

രാമേട്ടൻ നിന്ന് തിളക്കുവായിരുന്നു.

“ഹോ ഇതെന്തുപറ്റി നല്ല മുടിഞ്ഞ തെറി ഒക്കെ ആണല്ലോ വരുന്നത്.”

“അതിവിടെ നിന്നെ പോലെ ഒരുത്തനെ കൂട്ട് കിട്ടി ഒരു അർജ്ജുൻ. അവൻ വാ തുറന്നാൽ തെറിയാ അവന്റെ കൂടെ കൂടി ഇപ്പോൾ ഞാനും വാ തുറന്നാൽ ഇതൊക്കെയാ………നീ അത് വിട് എന്താ ഇനി അങ്ങോട്ട് ഇവനെ നീ ചാടിക്കാൻ ഉള്ള പരിപാടിയാ.”

“ഏയ് അത് മണ്ടത്തരമായി പോകും, അവനെ ആഹ് ഒരു രീതിയിൽ ചാടാൻ സഹായിച്ചാൽ പിന്നെ എനിക്കെതിരെ തെളിവുണ്ടാവും. പക്ഷെ അവനെ പുറത്തിറക്കാൻ സർക്കാരിന്റെ കയ്യിൽ തന്നെ ഒരു വഴി ഉണ്ടല്ലോ……..”

“പരോളാ????………..”

“ഹ്മ്മ്.”

“എങ്കിൽ നീ നേരിട്ട് വേണ്ട ഒരു വക്കീൽ ഇനി കണ്ടാൽ മതി അവനെ.”

“പക്ഷെ രാമേട്ടാ അവൻ ഇങ്ങോട്ടു ചോദിക്കണം പരോൾ നമ്മൾ അങ്ങോട്ട് ഇട്ടു കൊടുത്താൽ ഇനി അവനു സംശയം വന്നാലോ.”

“അതും ശെരിയാ…………..ഒരു കാര്യം ചെയ്യാം നീ മീനുമോൾക്ക് ഡിവോഴ്‌സ് വാങ്ങാനായി വക്കീലിനെ വിട് ഡിവോഴ്‌സിന് പകരം അവൻ പരോൾ ചോദിക്കുന്ന രീതിക്ക് ഞാൻ അവനെ മാറ്റിക്കോളാം.”

“അവൻ പിടിക്കുവോ.”

“ചാടി പിടിക്കും……നീ ധൈര്യയോയിട്ടു പോടാ…
പിന്നെ പിള്ളേരൊക്കെ എന്ത്യെടാ അവർക്ക് സുഗല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *