യുഗം 14 [Achilies]

Posted by

“അവിടെ അവളുമാരു പിടി തുടങ്ങീലെ…”

“ആഹ് എങ്ങനെ പിടി കിട്ടി.”

“ഇവിടെ അതെ അവസ്ഥയിൽ ഒരാള് ഇരുന്നു കരഞ്ഞു പിഴിഞ്ഞ് തുടങ്ങീട്ടുണ്ട്……….ന്റെ പിള്ളേര് അവിടെ എന്ത് ചെയ്യുവായിരിക്കും എന്നൊക്കെ ഇരുന്നു പറയുന്നുണ്ട്. ഗംഗയ്ക്ക് ഏഴാം മാസമാകുമ്പോൾ ഞാൻ കൊണ്ട് സ്ഥിരോയിട്ടു വിടുന്നുണ്ടെന്നു പറഞ്ഞേക്ക്. ഇപ്പോൾ ഫോൺ കൊടുക്കണില്ല പിന്നെ എല്ലാം കൂടെ കരഞ്ഞു അലമ്പാക്കും, പിടിച്ചാൽ കിട്ടിയില്ലേൽ ഇപ്പോൾ ഓടിയ ഓട്ടം മുഴുവൻ തിരിച്ചോടേണ്ടി വരും. ഏഴാം മാസം ആവും വരെ ഇടയ്ക്ക് ഞാൻ കൊണ്ട് വന്നോളാം എന്ന് പറഞ്ഞേക്കട്ടാ.”

അതോടെ അങ്ങേരു കട്ട് ചെയ്ത് പോയി. ഞാൻ അജയേട്ടനെ വിളിക്കുന്നത് കേട്ട് ഒരാള് തല പൊക്കി എത്തി നോക്കുന്നുണ്ട്. വേറൊരാള് ഇങ്ങോട്ടും നോക്കി ഇരിക്കുന്നുമുണ്ട്.”

“എന്താ പറഞ്ഞെ ഹരി…”

ഗംഗയുടെ വകയാണ് ചോദ്യം.

“ഈ വയറു കുറച്ചൂടെ വലുതായി കഴിയുമ്പോൾ ഇങ്ങോട്ടു സ്ഥിരോയിട്ടു വിട്ടേക്കാം എന്ന് പറഞ്ഞിട്ടുണ്ട് പോരെ.”

അത് കേട്ടതും ഗംഗ നാണിച്ചു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
പക്ഷെ രാത്രി ഉറങ്ങും മുൻപ് ഇന്ദിരാമ്മയുടെ വിളി എത്തി. പിന്നെ വീണ്ടും രണ്ടൂടെ ഫോണിൽ കിടന്നു കത്തി വെപ്പായി എല്ലാം കഴിഞ്ഞു ഉറങ്ങിയപ്പോൾ ശെരിക്കും വൈകി. അതോണ്ട് എണീക്കാനും വൈകി.
രമേട്ടനെ എത്രയും വേഗം കാണണം എന്നുള്ളത് കൊണ്ട് അതിനു വേണ്ടിയായി ചിന്ത മുഴുവൻ, ഇവിടുന്നു ഒന്ന് പോയി കാണാൻ ഇവളുമാരോട് അനുവാദം ചോയ്ക്കണോല്ലോ. എതിര് പറയാൻ ചാൻസ് ഒന്നുമില്ലാത്തൊണ്ടു പിന്നെ പ്രെശ്നമില്ല. എന്തായാലും ഇന്ന് തന്നെ പോണോന്നു തീർച്ചപ്പെടുത്തി.
കുളിച്ചു പുറത്തേക്കിറങ്ങി സെറ്റിയിൽ ഒന്നിരുന്നു ഗംഗ എണീറ്റാൽ പിന്നെ മീനുവിനോടൊപ്പമാണ്, അവളെ എണീപ്പിക്കുന്നതും മുടിക്കെട്ടി കെട്ടിക്കൊടുക്കുന്നതും എല്ലാം പെണ്ണാണ്, വസൂ നേരെ ഹേമേടത്തിയെ സഹായിക്കാൻ അടുക്കളയിലും കേറും.
പ്രാതൽ കഴിക്കുന്നതിനിടയിൽ കാര്യം ഞാൻ അവതരിപ്പിച്ചപ്പോൾ പെണ്ണുങ്ങൾ എതിർപ്പൊന്നും പറഞ്ഞില്ല.
റെഡി ആയി മീനൂട്ടിയെ പോയി ഒന്ന് കണ്ടു കുഞ്ഞി പിള്ളേര് നടക്കുന്ന പോലെ ഗംഗയുടെ സാരിത്തുമ്പിൽ പിടിച്ചും ഇടയ്ക്ക് കയ്യിൽ ചുറ്റിയുമൊക്കെയാണ് മീനുട്ടിയുടെ സഞ്ചാരം. ഇന്നലെ മുതൽ മുറിയിൽ അധിക നേരം ഇരുത്താറില്ല ഇന്ദിരാമ്മയുടെ മായാജാലം അല്ലാണ്ടെന്ത് പറയാൻ. പെണ്ണിനെ താഴോട്ടാക്കിയപ്പോൾ ആഹ് മുറിയിലും കോറി വരച്ചും നിറം പടർത്തിയും മുറിയിലെ ഭിത്തികൾക്കെല്ലാം മീനുന്റെ കഴിവ് മനസ്സിലായിട്ടുണ്ട്.
ആരും മോളിലെയും താഴത്തെയും മുറിയിൽ അവൾ വരച്ചതും എഴുതീതും ഒന്നും കളയാൻ പാടില്ലെന്ന വസൂന്റെ ഓർഡർ. അതുകൊണ്ട് അതിലൊന്നും വേറാരും കൈ വെക്കില്ല അതിനി ഞാൻ ആണേൽ പോലും വസൂ ചിലപ്പോൾ തല്ലി എന്നിരിക്കും.
ഞാൻ റെഡി ആയി ഇറങ്ങിയപ്പോഴേക്കും പെൺപടകൾ എല്ലാം ടാറ്റ പറയാൻ വന്നിട്ടുണ്ട്.

“ഡാ കാർ എടുത്തോടാ….”

“വേണ്ട വസൂ എന്തേലും ആവശ്യം വന്നാൽ ഇവിടെ എന്തെയ്യും ഞാൻ ബസിൽ പോക്കോളാം.”

“നീ നിക്ക് ഞാൻ ഇപ്പോ വരാം.”

വസൂ വേഗം അകത്തേക്ക് പോയി.
തിരികെ വന്നിട്ട് ബൈക്കിന്റെ ചാവി എനിക്ക് തന്നു.

“സൂക്ഷിച്ചു പോണം അത്രേ ഉള്ളു.”

Leave a Reply

Your email address will not be published. Required fields are marked *