യുഗം 14 [Achilies]

Posted by

“തള്ളേടെ കാലൊന്നു തിരുമ്മി തരാത്തവന ഇപ്പോൾ പെങ്ങന്മാർക്ക് എന്തൊക്കെയാ ചെയ്തു കൊടുക്കണേ.”

കഥയറിയാതെ അജയേട്ടനിട്ടു ഇന്ദിരാമ്മ ഒന്ന് കൊട്ടി. എല്ലാം കേട്ടിട്ടും മിണ്ടാതെ പഴം വിഴുങ്ങിയ പോലെ ഇരിക്കുന്ന അങ്ങേരെ കണ്ട് ഇന്ദിരാമ്മ ഒന്ന് അത്ഭുതപ്പെടാതിരുന്നില്ല.
മടിയിൽ കിടന്നു അപ്പോഴേക്കും മൂന്നെണ്ണവും ഉറക്കം പിടിച്ചിരുന്നു.
*******************************************************************

“ഒന്ന് ഇങ്ങോട്ടു വാടാ കണ്ണ് തെറ്റിയാൽ രണ്ടിനേം കാണില്ല….””

പിറ്റേന്ന് ഇറങ്ങാൻ നേരം അജയേട്ടൻ എന്നെ മാറ്റി നിർത്തി ഒന്ന് സംസാരിക്കാൻ പോയതിനു കിടന്നു അലറിയതാണ് ഇന്ദിരാമ്മ.”

മുറ്റത്തേക്ക് ചെല്ലുമ്പോഴേക്കും ഇന്ദിരാമ്മ റെഡി ആയി നിപ്പുണ്ട്. വസൂന്റെയും ഗംഗയുടെയും മുഖം വാടി നീക്കുന്നത് കണ്ടിട്ട് ഇന്ദിരാമ്മ രണ്ടിനേം കെട്ടിപ്പിടിച്ചു അവരുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.
പിന്നെ ഒന്ന് താഴ്ന്നു ഗംഗയുടെ വയറിലും. പിന്നെ മീനുട്ടിയുടെ അടുത്തെത്തി അവൾ ഹേമേട്ടത്തിയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു തോളിൽ ചാരി നിപ്പുണ്ട്. അവളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.

“ഇനി വരുമ്പോ മോള് മിടുക്കി ആയിട്ട് ഇവിടെ വേണോട്ടാ… ഇവിടെ മോൾടെ അമ്മയുണ്ട് ദേ ചേച്ചിമാരുണ്ട്. പിന്നെ ഹരിയില്ലേ….. മോള് പേടിക്കണ്ടാട്ടോ.”

ഹേമേട്ടത്തിയുടെ കയ്യിൽ ഒന്ന് പിടിച്ചിട്ട് ഇന്ദിരാമ്മ ഇറങ്ങി അജയേട്ടനും എല്ലാരേം ഒന്ന് കണ്ണ് കാണിച്ചു.

“ഡാ ന്റെ പിള്ളേരെ നോക്കികോൾണോട്ടാ….”

എന്നെ കെട്ടിപ്പിടിച്ചു അത് പറയുമ്പോൾ ഇന്ദിരാമ്മയുടെ ശബ്ദം വിറച്ചിരുന്നു.

അവരിറങ്ങുമ്പോൾ അജയേട്ടൻ എന്നെ നോക്കി തലയാട്ടി. ഞാൻ തിരിച്ചും.
എറങ്ങും മുൻപ് ഒരു യാത്രയുടെ കാര്യം അജയേട്ടൻ പറഞ്ഞിരുന്നു. രാമേട്ടന്റെ അടുത്തേക്ക്, ഞാൻ പോവേണ്ട യാത്ര.
അവരിറങ്ങി കഴിഞ്ഞു അകത്തേക്ക് ചെന്ന ഞാൻ കാണുന്നത് ഫ്യൂസ് ഊരിയ പോലെ സെറ്റിയിൽ ഇരിക്കുന്ന രണ്ടെണ്ണത്തിനെ ആണ്. വസൂ മീനുവിനെ അടുത്ത് പിടിച്ചിരുത്തി അവളുടെ തലയും തലോടി ഇരിപ്പുണ്ട്, ഗംഗ വെറുതെ ചാരി ഇരുന്നു എന്തോ ആലോചിക്കുന്നുണ്ട്. മുഖം ഇരുണ്ട് കൂടി ഇരിക്കുന്നത് കണ്ടാൽ അറിയാം രണ്ടിന്റേം വിഷമം. ഞാൻ ചെന്നിരുന്നതും ഗംഗ നേരെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“എന്താ പറ്റിയെ രണ്ടിനും…….ഇത്രേം നേരം നല്ല സന്തോഷത്തിലാർന്നല്ലോ.”

“മ്മ്‌ച്ചും.”

ചുമൽ കൂച്ചി ഒന്നും മിണ്ടാതെ എന്റടുത്തേക്ക് ഒന്നൂടെ ചേർന്നിരുന്നു.

“ഇന്ദിരാമ്മ ഇനിം വരുവല്ലൊടി അതിനു ഇങ്ങനെ മുഖോം വീർപ്പിച് ഇരിക്കണതെന്തിനാ.”

“ഒന്നൂല്ല എങ്കിലും പോയപ്പോൾ ഒരു വിഷമം.”

എന്റെ കയ്യിൽ പയ്യെ നുള്ളിയും അവിടെ തന്നെ തടവിതന്നും പെണ്ണ് ഇരിക്കുന്നത് കണ്ടതോടെ ഇതൊരു നടക്ക് പോവുല്ല എന്ന് എനിക്ക് മനസ്സിലായി.
ഞാൻ പിന്നെ വേറൊന്നും ആലോചിച്ചില്ല ഇന്ദിരാമ്മയെ വിളിച്ചു.

“എന്താടാ……”

ഫോൺ എടുത്തത് അജയേട്ടനാണ്.

“അമ്മയ്ക്ക് കൊടുക്ക് അജയേട്ടാ.”

Leave a Reply

Your email address will not be published. Required fields are marked *