“ഇതെവിടെ പോയതാ രണ്ടൂടെ…..വാ ഉച്ചക്കത്തെക്കുള്ളതായി വല്ലതും കഴിക്കണ്ടേ.”
വസൂ നേരെ വന്നു എന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു വീട്ടിലേക്ക് എന്നെയും വലിച്ചോണ്ട് നടപ്പ് തുടങ്ങി.
പെട്ടെന്ന് തിരിഞ്ഞു കണ്ണ് കൂർപ്പിച്ചു എന്നെ നോക്കി പിന്നെ പുരികം പൊക്കി എളിക്ക് കയ്യും കുത്തി കലിപ്പ് നോട്ടത്തോടെ കണ്ണുരുട്ടി.
“എന്താ വസൂ എന്താ ഇങ്ങനെ നോക്കണേ”
പെണ്ണിന്റെ ഭാവം കണ്ടൊന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു. ഉടനെ അവൾ എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു മൂക്ക് കൊണ്ട് ശ്വാസം വലിച്ചെടുത്തു. എന്നിട്ടും പിടി വിടാതെ കൈ പിടിച്ചു വാങ്ങി കൈ വിരലുകൾ എല്ലാം മണുത്തു നോക്കി.
അതോടെ എനിക്ക് കാര്യം കത്തി പെണ്ണിന് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ സിഗരറ്റിന്റെ മണം കിട്ടി പ്രതിയെ പിടിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ കണ്ടത്.
എന്റെയിൽ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാവണം പിന്നെ തിരിഞ്ഞത് അജയേട്ടന്റെ നേരെ ആയിരുന്നു.
ദേഷ്യം കൊണ്ട് ചുവന്നു നിന്ന വസൂനെ കണ്ടപ്പോൾ തന്നെ അജയേട്ടൻ പോക്കറ്റിൽ കിടന്ന പാക്കറ്റ് എടുത്തു ദൂരെക്കെറിഞ്ഞു കളഞ്ഞു.
പക്ഷെ തടിച്ചി അതുകൊണ്ടൊന്നും തണുത്തില്ല വാശികേറി എടുത്തു പിടിച്ചു തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടക്കുന്നത് കണ്ടതോടെ കുറച്ചു മുൻപ് അവളുമാരെ പേടിയാണെന്നും പറഞ്ഞു എന്നെ കളിയാക്കിയ ആള് ദേ പോണു വസൂന്റെ പുറകെ കെഞ്ചിക്കൊണ്ട്.
“വസൂ പ്ളീസ് ഞാൻ ചുമ്മാ തമാശക്ക്………എപ്പോഴൊന്നുമില്ല വല്ലപ്പോഴും മാത്രേ ഉള്ളു. പ്ളീസ് വസൂ ഇനി വലിക്കില്ല…..ദേ ഈ നിക്കണ ഹരിയാണെ സത്യം.”
ഇങ്ങേരെന്തിനാ എന്നെ പിടിച്ചു ഇതിലേക്കിടുന്നെ….അല്ലേലെ പെണ്ണിന് വല്ലപ്പോഴും ഇത്തിരി കുടിക്കുന്നതിനോട് വലിയ എതിർപ്പില്ല, പക്ഷെ ഒരിക്കൽ കുടിച്ചതിന്റെ അനുഭവം മഹാ സംഭവമായൊണ്ട് ഞാൻ പിന്നെ അതിനു പോയിട്ടുമില്ല. പക്ഷെ വലിക്കുന്നതിനോട് വസൂന് കലിയാ കലീന്നു പറഞ്ഞാൽ മഹാകലി
ഹോസ്പിറ്റലിൽ പുകവലി കൊണ്ട് ലങ്‌സിലും മറ്റും കാൻസർ വന്നു കിടക്കുന്നവരെ കാണുന്നത് കൊണ്ട് മറ്റെന്തിനും പെണ്ണ് ചിലപ്പോ ഒന്നയഞ്ഞു തരും പക്ഷെ ഇതിനു പ്രതീക്ഷിക്കണ്ട.
എന്ത് പറഞ്ഞിട്ടും അവൾ അയയുന്നില്ല എന്ന് കണ്ടാ അജയേട്ടൻ അവസാന കൈ ആയ സെന്റിമെന്റസ് എടുത്തിട്ടു.
“നീ ക്ഷെമിക്കണ്ട ഒന്നുല്ലേലും ഇനി ചെയ്യില്ലെന്ന് പറഞ്ഞിട്ട് കൂടി കേൾക്കാൻ നിന്നില്ലല്ലോ. തെറ്റു ചെയ്തിട്ട് അത് തിരുത്താന്ന് പറഞ്ഞിട്ടൂടെ അവൾക്ക് കേൾക്കണ്ട ഇനി ഇപ്പോൾ എനിക്കെന്നാ. ഞാൻ ഇനിം വലിക്കും.”
പറഞ്ഞു തീർന്നതും പെണ്ണ് സ്വിച്ച് ഇട്ടതുപോലെ നിന്നു.
അങ്ങേരുടെ സെന്റി ഏറ്റെന്ന് എനിക്ക് പിടികിട്ടി. പെട്ടെന്ന് വെട്ടി തിരിഞ്ഞു അജയേട്ടന്റെ നേരെ വന്നു പിന്നെ തോളിൽ ചന്നം പിന്നം ഇടി ആയിരുന്നു. കുറച്ചു കൊണ്ടോട്ടെ എന്ന് ഞാനും കരുതി പിന്നെ പിടിച്ചു മാറ്റി, കണ്ണൊക്കെ ചുവന്നിരിപ്പുണ്ട്.
“ഡി ഡോക്ടറെ ഇനി വലിക്കത്തില്ല, ദേ ഞാനാ വാക്ക് പറയുന്നേ ഇനി വലിക്കത്തില്ല……പോരെ.”
ഒന്ന് തലയാട്ടി പയ്യെ ഒന്ന് ചിരിച്ചു.
“ഹോ ഇവളുമാരെക്കൊണ്ട് ഞാൻ തോറ്റു.”
“ഇപ്പോൾ പറഞ്ഞത് ഓര്മ ഉണ്ടാവണം ഇനി വലിക്കാൻ പാടില്ല. ഇവിടുന്നു പോയാലും, ഇനി എങ്ങാനും വലിച്ചാൽ പിന്നെ ഞാൻ ക്ഷെമിക്കത്തില്ല…..”
“എന്റെ പോന്നേ ഞാൻ സമ്മതിച്ചു….പോരെ, വാ വിശന്നിട്ടു വയ്യ.”
അതോടെ വസൂ വീണ്ടും പൂച്ചക്കുട്ടിയായി എന്റെയും അങ്ങേരുടെയും കയ്യിൽ ചുറ്റിപ്പിടിച്ചു നടന്നു തുടങ്ങി.
“മല്ലീടെ കാര്യം പറയട്ടെ….”