യുഗം 14 [Achilies]

Posted by

“ആഹ്, മോന്റെ പൂതി എനിക്ക് മനസ്സിലായി അതൊന്നും വേണ്ട, തോക്കൊക്കെ പൊല്ലാപ്പാടാ, വിചാരിക്കുന്ന പോലെ അല്ല തോക്ക് കുറച്ചൂടെ ഈസി ആയി ട്രേസ് ചെയ്യാൻ പറ്റും അത് മാത്രമല്ല കയ്യിൽ അതുള്ളതും അതും കൊണ്ട് നടക്കുന്നതും റിസ്ക് ആഹ്…….പക്ഷെ നിനക്കുള്ളത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്…..”

ഒരു തുണി അഴിച്ചു കൊണ്ട് പ്രേത്യേക രീതിയിലുള്ള ഒരു കത്തി പുറത്തെടുത്തു അങ്ങേരെന്നെ നോക്കി ചിരിച്ചു.

“ഇതാണ് നിനക്ക് വേണ്ടി ഞാൻ പ്രേത്യേകം ഓർഡർ ചെയ്ത ഐറ്റം……ട്രൈഡാഗർ എന്ന് പറയും. നിനക്ക് പറ്റിയ സാധനം.”

അങ്ങേരെന്റെ കയ്യിൽ തന്ന കത്തി കണ്ട് ഞാൻ ഒന്ന് അമ്പരന്നു. ഇരുതല അല്ല മൂന്ന് തല ഉള്ള കത്തി മൂന്ന് മൂർച്ച ഉള്ള വായ്‌തലകൾ പിണഞ്ഞു സ്പൈറൽ പോലെ കൂർത്തു ഒരു പോയിന്റിൽ ഒരുമിക്കുന്നു.

“സംഭവം കിടുക്കിട്ടാ……”

“ഹ്മ്മ് കിടുക്കും കിടുക്കും സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചോൾണം… തോക്കിനെക്കാളും പ്രശ്‌നവാ….ഒരു കുത്തു കിട്ടി കഴിഞ്ഞാൽ തുന്നിക്കെട്ടിലൊന്നും നിൽക്കില്ല സർജറി തന്നെ വേണ്ടി വരും അതും ഉടനെ….കിട്ടുന്ന കുത്തു ഇന്റർണൽ ഓർഗൻസിനാണേൽ പിന്നെ പറയേ വേണ്ടാ…”

“അപ്പോൾ ഇത് എനിക്കൊരു മുതൽക്കൂട്ടയിരിക്കും അല്ലെ….”

എന്റെ ഇളി കണ്ടിട്ടാവണം അജയേട്ടൻ എന്റെ തലയിൽ ഒന്ന് കൊട്ടി.

“നിഗളിക്കല്ലെടാ ചെക്കാ ഇതൊക്കെ ഉണ്ടെലും സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം.
പിന്നെ ഇത് മോർഫിൻ ഇല്ലീഗൽ ആണ് ഈ ബോക്സിലെ മിക്ക സാധനങ്ങളും പോലെ….ഡ്രഗ് ആണ് ഡോസേജ് ഒക്കേ ഇതിൽ എഴുതിയിട്ടുണ്ട്.
ഇത് ക്ലോറോഫോം…..അറിയാല്ലോ….”

ഞാൻ അറിയാമെന്ന രീതിയിൽ തലയാട്ടി.

അതിൽ നിന്ന് രണ്ട് മൂന്ന് മൊബൈൽ ഫോണുകൾ എടുത്ത് അജയേട്ടൻ എനിക്ക് തന്നു.

“ഇതെല്ലം അവൻ ട്രേസ് ചെയ്യാൻ കഴിയാത്ത രീതിയിൽ കോണ്ഫിഗർ ചെയ്ത മൊബൈലുകളാ, ഒരെണ്ണം എന്റെ കയിലുണ്ടാവും ഈ കാര്യത്തിനു മാത്രം, ബാക്കി നിന്റെ കയ്യിലുള്ള ഫോണിൽ നിന്ന് ഇതിലേക്ക് മാത്രം വിളിക്കുക.”
ഇനി ഒരു വണ്ടി വേണം, വരട്ടെ നമുക്ക് നോക്കാം.”

“അല്ല ഏട്ടാ ഈ സംഭവമൊക്കെ ഒപ്പിച്ചത് എങ്ങനാ ഏതാ ആഹ് ആഗ്രഹാരത്തിലെ ചെക്കൻ…”

“അവനോ അതൊക്കെ ഒരു കഥയാണ് മോനെ, ഞാൻ അവിടുത്തെ സ്റ്റേഷനിൽ ചാർജ് ഇൽ ഇരുന്നപ്പോൾ കിട്ടിയതാ.
സി ഐ തീർത്തു വെച്ചിരുന്ന ഒരു കേസ്, സ്റ്റേഷന്റെ ഒരു മൂലയിൽ കൂഞ്ഞി കൂടി ഇരുന്നു ഇവൻ കരയുന്നത് കണ്ടപ്പോൾ എന്തോ പോലെ തോന്നി ഒന്ന് കേട്ട് നോക്കാൻ മനസ്സ് പറഞ്ഞു.
കോഡിങ്ങും ഹാക്കിങ്ങും ഒക്കെ അറിയാവുന്ന ഒരുത്തൻ അവനെ യൂസ് ചെയ്ത തെറ്റിലേക്ക് തിരിച്ചു വിട്ട അവനെക്കാൾ പ്രായമുള്ള കൂട്ടുകാർ ഒടുക്കം പിടി വീഴുമെന്ന് കണ്ടപ്പോൾ ഇവനെ ഇട്ടു കൊടുത്ത് മുങ്ങി കേസ് എത്രയും പെട്ടെന്ന് തീർക്കാനായി സി ഐ മെനക്കെട്ടുമില്ല…. അവന്റെ ഇരിപ്പും ഭാവോം കണ്ടപ്പോൾ എനിക്ക് പിന്നെ സഹായിക്കാതിരിക്കാനും തോന്നീല. കുറച്ചൊന്നു ചുറ്റിയെങ്കിലും അവൻ പറഞ്ഞു തന്നത് വെച്ച് അവന്മാരെ പൊക്കി ഇവനെ ഊരിയും കൊടുത്തു.
അതോടെ ചെക്കൻ എനിക്ക് വേണ്ടി ചാവാൻ വരെ റെഡി ആണെന്നും പറഞ്ഞാ അന്ന് പോയത്. ആള് കുറച്ചൊരു എക്സിൻട്രിക് ആണ്. പക്ഷെ വളരെ ലോയലും. ഡാർക്ക് വെബിലും അതിലുള്ള ചില്ലറ ബ്ലാക്ക് മാർക്കറ്റ് ഡിൽസുമൊക്കെ അവൻ മോണിറ്റർ ചെയ്യാറുണ്ടെന്നു എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റെ ഇങ്ങനൊരു ആവശ്യം വന്നപ്പോൾ മനസ്സിൽ വന്നത് അവനാ, ഇതൊക്കെ വേണമെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു തിരിച്ചൊരു ചോദ്യം പോലും അവൻ

Leave a Reply

Your email address will not be published. Required fields are marked *