അവശ്യോന്നുമില്ലല്ലോ.”
വസൂ എന്നോട് അതിനു പോണോ എന്നുള്ള ഉൾധ്വനി കൂടി ചേർത്തൊരു ചോദ്യം ഇട്ടു.
“രണ്ടാഴ്ചത്തെ കാര്യോല്ലേ ഉള്ളു, വസൂ………. അവിടത്തെ വാര്ഡന് ഒക്കെ പറഞ്ഞിട്ടല്ലേ അജയേട്ടൻ വിളിച്ചെ, ഒന്ന് പോയിട്ട് പൊന്നേക്കാന്നെ.”
രണ്ടിനും അപ്പോഴും മുഖത്ത് വലിയ തെളിച്ചോന്നും വന്നിട്ടില്ല. അത് കണ്ടിട്ടാവണം മീനുവിന് ഭക്ഷണം കൊടുത്തൊണ്ടിരുന്ന ഹേമേടത്തിയും എന്നെ നോക്കി.
“മോനെ മോനു കഴിയുമെങ്കിൽ ഒഴിവാക്കിക്കൂടെ.”
“അജയേട്ടൻ പറഞ്ഞതല്ലേ ഏടത്തി പോയില്ലേൽ പിന്നെ എങ്ങനാ. ദേ രണ്ടും ഇങ്ങനെ മുഖോം കേറ്റി ഇരിക്കല്ലേ. ഞാൻ അല്ലേലും ഒരാഴ്ച എസ്റ്റേറ്റിൽ പോവാറുള്ളതല്ലേ പിന്നെന്താ.”
“അത് ഞങ്ങൾക്ക് കാണാണോന്നു തോന്നുമ്പോൾ വന്നു കാണാം അല്ലേൽ ഇങ്ങോട്ടു വരുത്താം, പക്ഷെ ഈ ക്ലാസ്സിൽ പോയാൽ ചിലപ്പോൾ വിളിച്ചാൽ പോലും കിട്ടില്ലെന്ന് അജയേട്ടൻ പറഞ്ഞല്ലോ അതാ എനിക്ക്.”
ഇപ്രാവശ്യം സ്വരം ഉയർത്തിയത് ഗംഗയായിരുന്നു. പെണ്ണിന്റെ മുഖമൊക്കെ ഇത്തിരി ചുവന്നിട്ടുണ്ട്.
അതോടെ പെണ്ണ് കലിപ്പിലാണെന്നു മനസ്സിലായി. ഞാൻ കയ്യും കഴുകി എണീറ്റ് ചെന്ന് ഗംഗയുടെ പുറകിലൂടെ ചെന്ന് രണ്ടു തോളിലും അമർത്തി ഒന്നിളക്കി.
“എന്നെ കാണാണോന്നു തോന്നുമ്പോ വിളിച്ചോ ക്യാമ്പിന്റെ മതില് ചാടിയാണേലും എത്തിക്കോളാം ഗംഗകുട്ടി.”
“വിളിച്ചാൽ വന്നോൾണം….. ഇല്ലെങ്കിൽ അപ്പോൾ കാണിച്ചു തരാം.”
“ഉവ്വ് തംബ്രാട്ടി…”
അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു നടന്നപ്പോൾ…ഒരു മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.
******************************************************************
“സൂക്ഷിച്ചു പോയിട്ടു വരണോട്ടൊ ഹരി…”
“ശെരിയെന്റെ വസൂ കുട്ടി…”
“ഫ്രീ ആവുമ്പോ എല്ലാം വിളിച്ചോൾണം… അല്ലേലറിയാല്ലോ..എന്നെ.”
ഭീഷണി ഗംഗയുടെ വകയായിരുന്നു….പെണ്ണിന്റെ കവിളിലും ഉന്തി നിന്ന വയറിലും ഒന്ന് തലോടി ഞാൻ ഇറങ്ങുമ്പോൾ വസൂന്റെ തോളിൽ ചാരി മീനുവും എന്നെ നോക്കുന്നുണ്ടായിരുന്നു അവളെ നോക്കി ചിരിക്കുമ്പോൾ എന്റെ മനസ്സ് പിടക്കുകയായിരുന്നു. അവളുടെ ദേഹത്ത് ഒരിക്കൽ കയറിയ അട്ടകളെ പിഴുതെറിയാൻ.
*******************************************************************
ഉച്ചക്ക് മുൻപേ തന്നെ കുളിച്ചു റെഡി ആയി ലോഡ്ജിലെ റൂമും വെക്കേറ്റ് ചെയ്ത് അജയേട്ടൻ എനിക്കായി പറഞ്ഞു ശെരിയാക്കിയ വാനുമായി ജയിലിന്റെ പരിസരത്തു നിന്ന് അല്പം മാറി, എന്നാൽ ജയിലിൽ നിന്നും ഉള്ള വഴിയിലേക്കുള്ള ഹോട്ടലിൽ കയറി വാൻ അതിനടുത്തു തന്നെ ഒതുകിയിട്ടു. അവിടെ ഇരുന്നു അവന്റെ വരവിനായി ഇരിക്കുമ്പോൾ ചിന്തകളിലേക്ക് താഴ്ന്നു.
അത് കഴിഞ്ഞു അജയേട്ടന്റെ കാൾ മനസ്സിനെ തണുപ്പിച്ചു കൊണ്ടാണ് വന്നെത്തിയത്, ആഹ് നാറിക്ക് പതിനഞ്ച് ദിവസത്തെ പരോൾ കിട്ടിയെന്നു പറഞ്ഞു കൊണ്ട് വന്ന കാൾ….