യുഗം 14 [Achilies]

Posted by

“ന്റെ പിടി വിട്ടപ്പോൾ എല്ലാം കഴിഞ്ഞുന്നാ ഞാൻകരുതിയേ പക്ഷെ ന്റെ ചെക്കൻ സൂക്ഷിച്ചോണ്ട് രക്ഷപെട്ടു…..ഉമ്മാ.”

“എന്റേം പിടി വിട്ടു തുടങ്ങീതാ പക്ഷെ എവിടെയോ പെട്ടെന്ന് വസൂനെ ഓര്മ വന്നു അതുകൊണ്ടാ.”
*******************************************************************
തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് അജയേട്ടന്റെ കാൾ വന്നത്. ഗംഗയെ അകത്തേക്ക് കയറ്റി വിട്ടിട്ടു ഞാൻ പുറത്തേക്ക് വന്നു കാൾ എടുത്തു.
കേൾക്കാൻ ആഗ്രഹിച്ച കാര്യം അങ്ങേരു പറഞ്ഞു. ഡിവോഴ്‌സ് ഒപ്പിടാൻ വിജയ്ക്ക് പരോൾ വേണമെന്ന്. മനസ്സിൽ രമേട്ടനോട് നന്ദി പറഞ്ഞു.

ഇനി വേഷം മാറി ആടി തീർക്കണം, അവന്റെ ചോരയിൽ അവൻ മുങ്ങി കിടക്കുന്നത് കാണുന്നത് വരെ നെഞ്ചിലെ അസുരതാളം മാറില്ല എന്നുറപ്പാണ്.

ഇവിടുന്ന് മാറി നില്ക്കാൻ ആണ് പാട് രണ്ടിനേം ബോധിപ്പിച്ചോണ്ട് ഒരു നുണ പറയണം പക്ഷെ ആഹ് നുണ ഞാൻ അവളുമാരുടെ മുഖത്ത് നോക്കി പറഞ്ഞാൽ ആഹ് നിമിഷം അവളുമാരത് പിടിക്കും. അതിനുമങ്ങേരു തന്നെ വഴി അജയേട്ടൻ അല്ലാതാരാ.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സോഫയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട് നേരത്തെ കയറി പോയ സാധനത്തെ. പണ്ട് എങ്ങനെ നടന്ന എന്റെ പെണ്ണാ ഇപ്പോൾ ഇരിപ്പ് കണ്ടില്ലേ. പതിനൊന്നുമണീടെ ഇടച്ചായ കുടിചോണ്ട് പണിക്കാരു ഇരിക്കണ പോലെ വസൂ കൊടുത്ത പാലും കേറ്റി ഇരിക്കുന്നുണ്ട്. എന്നെ നോക്കി വല്യ പുള്ളിയെ പോലെ ചുണ്ടും കോട്ടി ഇരുന്നു മുത്തി മുത്തി കുടിക്കുവാണ് തംബ്രാട്ടി.
ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു അവിടെ കൊണ്ട് പിടിച്ച പണിയിലാണ് വസുവും ഹേമേടത്തിയും അടുക്കളയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട ഞെട്ടലിൽ ആയിരുന്നു ഞാൻ….
മീനുട്ടി അവിടെ ഒരു സ്ടൂളിൽ ഇരിന്നോണ്ട് എല്ലാം നോക്കുന്നുണ്ട്.
ഞാൻ അവളെ നോക്കി നിൽക്കുന്നത് കണ്ട വസൂ ചെന്ന് മീനൂട്ടിയെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തി.

“എന്റെ കൊച്ചു അടുക്കളയിൽ എന്നെ സഹായിക്കാൻ വന്നതാടാ ഗംഗയ്ക്ക് പകരം…”

എന്നെ നോക്കി വസൂ പറയുന്നത് കേട്ടാണ് മീനാക്ഷി ഞാൻ അവിടെ എത്തിയ കാര്യം അറിഞ്ഞത് അതോടെ പെണ്ണൊന്നൂടെ വസുവിലേക്ക് ചാഞ്ഞു വസുവിനെ ചുറ്റിപ്പിടിച്ചു.
അവൾക്ക് ഞാൻ ഇപ്പോഴും ഇരുളടഞ്ഞ ഏതോ ദുസ്വപ്നത്തിൽ തന്നെ കൊത്തിപെറുക്കിയ കഴുകന്മാരുടെ വർഗ്ഗത്തിലെ ഒരാളായെ മനസ്സിലാവുന്നുള്ളൂ. ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം എന്നറിയില്ല, അവൾ എന്നെ അറിയാൻ പണ്ടത്തെപ്പോലെ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നെഞ്ചിൽ ചായാൻ. പക്ഷെ ഒരിക്കലും അവളെ ഞാൻ കൈ വിടില്ല എന്തൊക്കെ വന്നാലും, അത് മാത്രം എന്റെ നെഞ്ചിലുണ്ട്. ഇനി ഒരിക്കൽ ഞാൻ ഇല്ലാതെ ആയാൽ പോലും അവളെ പൊന്നുപോലെ നോക്കാൻ അവളുമാരുണ്ട് എന്റെ ദേവതമാർ.
അവിടുന്ന് പോന്ന് നേരെ സോഫയിൽ വന്നിരിപ്പുറപ്പിച്ചതും ഗംഗ കാലെടുത്തു എന്റെ മടിയിലേക്ക് വെച്ചു. പിന്നെ അതും മസാജ് ചെയ്തായി എന്റെ ഇരിപ്പ്.
ഉച്ചക്ക് ഊണിനു ചുറ്റും. ഇരിക്കുമ്പോളാണ് വസൂ കാര്യം എടുത്തിട്ടത്.

“അജയ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. രണ്ടാഴ്ചത്തെ ഒരു ക്ലാസ്സിന്റെ കാര്യം എന്നോട് പറഞ്ഞു. ശെരിക്കും നിനക്ക് അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ….ജയിലിൽ നിന്നിറങ്ങി ഇനി തെറ്റിലേക്ക് പോവാതിരിക്കാനും, പുതിയ ഒരു ജീവിതമോ തൊഴിലോ ഇല്ലാത്തവർക്കല്ലേ. ആഹ് ക്ലാസും സെമിനാറും കൊണ്ടെന്തെങ്കിലും കാര്യമുള്ളു. ഇതിപ്പോ നിനക്കതിന്റെ

Leave a Reply

Your email address will not be published. Required fields are marked *