“ഞാനും വരുന്നു…”
എന്റെ മറുപടിക്കൊന്നും കാത്തു നില്ക്കാൻ ആള് നിന്നില്ല ഇറങ്ങി വന്നു എന്റെ കൈയിൽ തൂങ്ങി. പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം അതുകൊണ്ട് ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു.”
“വസൂ ഞാൻ ഒന്ന് മാടം വരെ പോകുന്നുണ്ടെ…… കൂടെ ഗംഗയും ഉണ്ട്.”
ഞാൻ അകത്തേക്ക് നോക്കി ഉച്ചത്തിലൊന്നു വിളിച്ചു പറഞ്ഞതും.വസൂ കോലായിൽ എത്തി. ഗംഗയെ ചുഴിഞ്ഞൊന്നു നോക്കി.”
“ന്റെ ഇച്ചേയി നിക്ക് വീട്ടിൽ ഇരുന്നു മതിയായി. ഒന്ന് പോയിട്ട് വരട്ടെ…ഹരി കൂടെ ഉണ്ടല്ലോ….ഞാൻ സൂക്ഷിച്ചോളാം…ഇച്ചേയി പ്ലീസ്.”
പെണ്ണിന്റെ കൊഞ്ചൽ കണ്ടതോടെ വസൂന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
“വെയിൽ മൂക്കണത്തിന് മുന്നേ എത്തിക്കോൾണം രണ്ടും….കേട്ടല്ലോ…”
പിന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ഗംഗ എന്റെ കയ്യും പിടിച്ചു വലിച്ചു നടന്നു തുടങ്ങി. അപ്പോഴും പിറകിൽ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നോക്കിയ വസൂ ചുണ്ടനക്കി അവളെ സൂക്ഷിച്ചേക്കണം എന്ന് പറയുന്നത് ഞാൻ കണ്ടിരുന്നു. അവളെ ഇത്ര അധികം സ്നേഹിക്കുന്ന ഒരു ചേച്ചിയെ കിട്ടിയതാണ് എന്റെ ഈ പെണ്ണിന്റെ ഏറ്റവും വലിയ പുണ്യം എന്ന് എനിക്ക് തോന്നി.
“ഹോ ഇങ്ങോട്ടൊക്കെ വന്നിട്ട് എത്ര നാളായി…ഇച്ചേയി ആണേൽ എന്നെ പുറത്തേക്ക് വിടത്തെ ഇല്ല അതിനു പറ്റിയ ഹേമേടത്തിയും.”
ആള് കുറച്ചു നാളുകൾ കൂടി ഒന്ന് ഫ്രീ ആയി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ്.
“ന്നാലും ന്നോട് ഇഷ്ടം കൂടുതൽ ആയകൊണ്ടാ ആഹ് പാവം ഇങ്ങനെ ന്റെ പുറകെ തന്നെ നടക്കണേ.”
പെണ്ണ് പിന്നെ കൈ വയറ്റിൽ വെച്ചു.
“ന്റെ വാവ വരുമ്പോ എത്ര അമ്മമാര നോക്കാൻ ന്നറിയോ…”
“എന്താടി ഗംഗകുട്ടി….കുറച്ചു നാള് കൂടി പുറത്തിറങ്ങിയപ്പോൾ വട്ടായിപ്പോയോ…”
ഒന്നു കളിയാക്കാൻ വേണ്ടി ഞാൻ ചൊറിഞ്ഞതാ പക്ഷെ അവൾ വെറുതെ കൂളായി എന്റെ കയ്യിൽ ചുറ്റി.
“വാ മ്മക്ക് മാടത്തിൽ പോയിരിക്കാം വെയിൽ എറങ്ങണതിന് മുന്നേ പോണ്ടേ..”
എന്റെ തോളിൽ തല ചായ്ച്ചു നടന്ന അവൾ എന്നെ മാടത്തിൽ ഇരുത്തിയിട്ടു എന്റെ മടിയിൽ തല വെച്ച് പയ്യെ കിടന്നു.
അവളുടെ കുറുകി കിടക്കുന്ന മുടിയിലൂടെ വിരലുകളിളക്കി ഞാനും ഇരുന്നു കൊടുത്തു.
“ചെക്കാ ഇച്ചേയിക്കും ഒരു വാവേനെ കൊടുക്കണോട്ടോ…”
“പിന്നെ കൊടുക്കണ്ടേ…..നമ്മുടെ കുഞ്ഞാവ എന്തായാലും കുറുമ്പിന്റെ കൂടായിരിക്കും എന്റെ പെണ്ണിനെ കൂട്ട്, അപ്പോൾ വസൂനെ പോലെ ഒരു പാവം കുഞ്ഞാവ കൂടി വേണ്ടേ.”
പറഞ്ഞു തീർന്നതും പെണ്ണ് ഒന്ന് തിരിഞ്ഞു പിന്നെ പതിയെ എഴുന്നേറ്റു എന്റെ കവിളിലേക്കു മുഖം കൊണ്ട് വന്നു ഉമ്മ നോക്കി ഇരുന്ന എനിക്ക് കിട്ടീത് നല്ലൊരു കടിയും.
“ഞാൻ അപ്പൊ പാവം അല്ലല്ലേടാ പട്ടി….”
“ഔവ്വ്…..എനിക്ക് നോന്തൂടി ഗംഗേ…”
“അഹ് പിന്നെ നോവണ്ടേ അതിനു വേണ്ടി അല്ലെ കഷ്ടപ്പെട്ട് കടിച്ചേ…”
എന്നും പറഞ്ഞു അവള് നേരെ എന്റെ മടിയിലേക്ക് ഇരുന്നു. ഒന്ന് ചാഞ്ഞു കവിൾ എന്റെ കവിളിൽ ഉരച്ചു പെണ്ണൊന്നു ചിരിച്ചു.