കെട്ടിയിട്ടുണ്ട്.
എഴുന്നേൽക്കാൻ നോക്കുമ്പോൾ കൈ മുറുകി ഒന്ന് ഞെരങ്ങാനെ കഴിയുന്നുള്ളൂ അടക്കാനാവാത്ത വേദനയോടും തികഞ്ഞ അമ്പരപ്പോടും കൂടിയാണ് ഞാൻ കട്ടിലിലേക്ക് നോക്കിയത്, എന്താണ് സംഭവിച്ചതെന്ന് ഒരു സൂചന പോലും എനിക്കില്ല പക്ഷെ ഒട്ടും വൈകാതെ എനിക്ക് പിന്നിൽ നിന്നും ഒരാൾ മുന്നിലേക്ക് നടന്നു കയറി, എന്നെ നോക്കി ചിരിച്ച ആഹ് രൂപത്തിന് വിജയുടെ
മുഖമായിരുന്നു…കട്ടിലിനടുത്തേക്ക് നടന്നു കയറിയ അവൻ വികട ചിരിയോടെ എന്നെ നോക്കി പിന്നെ വസുവിന്റെ മേലെ നിന്ന് സാരിത്തുമ്പ് വലിച്ചു മാറ്റി….
“ആഹ്………”
പറ്റാവുന്നത്ര ഉച്ചത്തിൽ ഞാൻ അലറി വിളിച്ചു.
ഒരു നിമിഷം ഒരു കയത്തിൽ നിന്ന് എടുത്തെറിയപ്പെട്ടത് പോലെയാണ് ഞാൻ ഞെട്ടി ഉണർന്നത്. ശ്വാസം കിട്ടാതെ ആഞ്ഞു അഞ്ചാറു തവണ വലിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത് ഒരു വൃത്തികെട്ട സ്വപ്നത്തിൽ നിന്നുമാണെന്ന ബോധ്യം പോലും ഉണ്ടായത്. തൊണ്ടയിലെ ഉമിനീര് വറ്റിപ്പോയ നേരത്തും ഞാൻ എന്റെ ഇടവും വലവും തപ്പി എന്റെ രണ്ട് ജീവനും എനിക്കൊപ്പമുണ്ടെന്നു ഉറപ്പിച്ചു. ശ്വാസം നേരെ വീഴുന്നത് വരെ ഞാൻ ഇരുന്നു, ഇതുപോലെ ഒരു കാള സ്വപ്നം ഇനി കണ്ടുകൂടാ അതിനായി അവരുടെ മരണം എന്റെ കണ്മുന്നിൽ കണ്ടേ തീരു എന്ന ഉറപ്പായിരുന്നു എന്റെ നെഞ്ചിലെ മിടിപ്പിന്.
കിടന്ന എന്റെ ചൂട് അറിഞ്ഞിട്ടാവണം ഉറക്കത്തിലും രണ്ടും നിരങ്ങി എന്നിലേക്ക് ചേർന്ന് കിടന്നു. സ്വപ്നത്തിലെ അലർച്ച വായിലൂടെ പുറത്തേക്ക് വരാഞ്ഞത് ഭാഗ്യം. കെട്ടിരുന്നേൽ ഇപ്പോൾ രണ്ടൂടെ എണീറ്റു എന്തൊക്കെ കാട്ടിക്കൂട്ടിയേനെ എന്ന് എനിക്ക് പോലുമറിയാതെ കാര്യമാണ്.
വീണ്ടും നിദ്രയെ പുല്കുമ്പോൾ രണ്ടു പേരെയും എന്നോട് മുറുക്കി പിടിച്ചിരുന്നു. ഉറക്കത്തിൽ പോലും അകലരുത് എന്ന വാശിയിൽ.
*******************************************************************
“ബേഹ്……. ബേഹ്….
എനിക്ക് മതിയായി ചേട്ടാ ആഹ് നായിന്റമോൻ പിന്നേം എന്നെ ആഹ് സ്റ്റോർ റൂമിൽ കൊണ്ടോയി. ഇവനൊക്കെ മേയാൻ നിന്ന് കൊടുക്കുന്നതിലും ബേധം ഞാൻ വല്ല ചത്ത് കളഞ്ഞാലോ എന്നാലോചിക്കുവാ.”
സെല്ലിലെ മുറികക്കൂസിലേക്ക് ശര്ധിക്കുകയായിരുന്നു വിജയ്. ചിരിയടക്കി പുറകിൽ രമേട്ടനും.
“ഹാ നീ ഇതെന്നായൊക്കെയാ ഈ പറയുന്നേ എന്തേലും വഴി കിട്ടുവെടാ ഇവിടുന്നു പോവാൻ.”
“എന്ത് വഴി ആഹ് നായിന്റെ മക്കൾക്കൊന്നും ഇപ്പൊ എന്നെ വേണ്ടല്ലോ അവന്മാര് ഇനി വരുമെന്ന് ഞാൻ കരുതുന്നില്ല.”
“വിജയ്ക്ക് ഒരു വിസിറ്റർ ഉണ്ട്.”
അവൻ പറഞ്ഞു തീർന്നതും സെല്ലിന്റെ പുറത്ത് ഗാർഡ് വന്നു പറഞ്ഞിട്ട് പോയതും ഒരുമിച്ചായിരുന്നു.
അവൻ അതാരായിരിക്കാം എന്ന ഭാവത്തിൽ രമേട്ടനെ നോക്കി, എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ രാമേട്ടൻ കൈ മലർത്തി.
അവൻ വിസിറ്ററിനെ കാണാൻ പോയ നേരം രാമേട്ടന്റെ ഉള്ളിൽ മറ്റു ചില കാര്യങ്ങൾ കൂടി ആലോചനെയ്‌ക്കെത്തി. അവൻ ഇവിടുന്നിറങ്ങി അവന്മാരെ വിളിച്ചാലോ…ഹരിയുടെ കൈക്ക് വീഴും മുൻപ് അവൻ അവരെ കണ്ടാൽ എല്ലാം തകരും. അതിനു അവൻ ഇവിടുന്നിറങ്ങുമ്പോൾ അവരെ കാണാനുള്ള തോന്നൽ അവനുണ്ടായിക്കൂടാ…അതിനെന്തു ചെയ്യും എന്ന് രാമേട്ടൻ തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി.