കോമിക് ബോയ് 3 [Fang leng]

Posted by

പെട്ടെന്നാണ് ജൂലി ക്ലാസ്സ്‌ റൂമിന്റെ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പഴയ പത്രങ്ങൾ കണ്ടത്

ജൂലി :പീറ്റർ നീ പോയി ആ പത്രങ്ങൾ എടുത്ത്‌ കൊണ്ട് വാ

പീറ്റർ :ഈ സമയത്താണോ മിസ്സ്‌ ജൂലി പത്രം വായിക്കേണ്ടത്

ജൂലി :എടാ മണ്ടാ എനിക്ക് വായിക്കാനല്ല അതുപയോഗിച്ച് ഈ ബെഞ്ച് വൃത്തിയാക്കാനാ

പീറ്റർ :ഹോ ഭയങ്കര ബുദ്ധി തന്നെ

ജൂലി :ഒരു പൊടിക്ക് അടങ്ങെഡാ ചെറുക്കാ

പീറ്റർ :എന്റെ പള്ളി ഒന്ന് പ്രശംസിക്കാനും പാടില്ലേ

പീറ്റർ വേഗം ഷെൽഫി നടുതേക്ക് നടന്നു

ജൂലി :ഇവനെ സഹിക്കുന്നതിലും ഭേദം വല്ല ട്രെയിനിനും തല വെക്കുന്നതാ

വളരെ പെട്ടെന്ന് തന്നെ പീറ്റർ പത്രവുമായി ജൂലിയുടെ അടുത്തേക്ക് എത്തി

ജൂലി :പത്രം ഇങ്ങേടുക്ക് ഞാൻ ബെഞ്ച് വൃത്തിയാക്കാം

പീറ്റർ :അത് പറ്റില്ല ഞാൻ ഉള്ളപ്പോൾ മിസ്സ്‌ ജൂലി ഒരിക്കലും കഷ്ടപെടേണ്ടി വരില്ല

ജൂലി :പിന്നെ എന്നെ കഷ്ടപെടുത്താത്താ ഒരു മൊതല്

വളരെ വേഗം തന്നെ പീറ്റർ ബെഞ്ചുകൾ വൃത്തി യാക്കി

പീറ്റർ :മിസ്സ്‌ ജൂലി അപ്പോൾ എല്ലാം ക്ലിയർ ആയി ഇനി നമുക്കിരിക്കാം

ജൂലി :ഇല്ലെടാ ഒരു പ്രശ്നം കൂടി ഉണ്ട്

പീറ്റർ :അതെന്താ?

ജൂലി :നേരം ഇരുട്ടികൊണ്ടിരിക്കുവാ ഉടനെ തന്നെ ഇവിടെ മുഴുവൻ ഇരുട്ടാകും

പീറ്റർ :അയ്യോ എനിക്ക് ഇരുട്ട് പേടിയാ

ജൂലി :എനിക്കും പേടിയുണ്ട് എന്തായാലും ഞാൻ പോയി ഈ ക്ലാസ്സിലെ ലൈറ്റുകൾ ഇട്ടുനോക്കാം

ജൂലി സ്വിച്ച്ബോർഡിനടുതേക്ക് നടന്നു

“നിൽക്ക് മിസ്സ്‌ ജൂലി” പെട്ടെന്നാണ് പീറ്റർ പുറകിൽ നിന്ന് വിളിച്ചത്

ജൂലി :ഇനിയിപ്പോൾ എന്താ

പീറ്റർ :മിസ്സ്‌ ജൂലി ഇവിടെ നിൽക്ക് ഞാൻ സ്വിച്ച് ഇടാം

ജൂലി :അതെന്താ?

പീറ്റർ :മിസ്സ്‌ ജൂലിയുടെ സമയം ഇപ്പോൾ ഒട്ടും ശെരിയല്ല ഈ സമയത്ത് മിസ്സ്‌ ജൂലി സ്വിച്ച് ഇട്ടാൽ കത്തുന്ന ബൾബ് കൂടി അടിച്ചുപൊകും
പക്ഷെ ഞാൻ അങ്ങനെയല്ല ഞാൻ തൊട്ടാൽ ഫ്യൂസ്ആയ ബൾബും കത്തും അതുകൊണ്ട് ഞാൻ പോകാം

ജൂലി :എന്നാൽ പിന്നെ അങ്ങനെയായികോട്ടെ

പീറ്റർ വേഗം തന്നെ സ്വിച്ച് ബോർഡിനടുത്തെക്കെത്തി സ്വിച്ചുകൾ ഓരോന്നായി ഇടാൻ തുടങ്ങി

“അമ്മേ “പെട്ടന്ന് ഒരു നിലവിളിയോടെ പീറ്റർ താഴേക്ക് വീണു

ഇത് കണ്ട് ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി

ജൂലി :ചെറുക്കാ നമ്പർ ഇടാതെ വേഗം എണീറ്റെ ഇതൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ നീ സ്വിച്ച് ഇടാൻ പോയപ്പോഴേ എനിക്ക് തോന്നിയതാ ഇങ്ങനെ എന്തെങ്കിലും ഒപ്പിക്കാനായിരിക്കുമെന്ന് നീ വേഗം എണീറ്റെ ഞാൻ ശ്വാസം തരുമെന്ന് മോൻ കരുതണ്ട

ജൂലി പീറ്ററിനെ തട്ടി വിളിക്കാൻ തുടങ്ങി

“ഇവനെന്താ എണീക്കാതത് എടാ എണീക്ക് എനിക്ക് പേടിയാവുന്നു ദൈവമേ ഇവന് എന്താ പറ്റിയത് ”

ഇതേ സമയം കോമിക് വേൾഡ് കോമിക് മാസ്റ്ററിന്റെ കൊട്ടാരം

Leave a Reply

Your email address will not be published. Required fields are marked *