“ എന്ത് പരിപാടി, തിയേറ്ററിൽ പോകുന്നു സിനിമ കാണുന്ന പിന്നെ
വൈകിട്ട് ബീച്ചിൽ, എന്നിട്ട് നേരെ വീട്ടിലേക്ക് ഇത്ര തന്നെ അല്ലാതെ എന്ത്
പരിപാടി. “ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
“അതല്ല ചേട്ടാ…!… ഭാവി പരിപാടി … പറഞ്ഞത് ബിസിനസിന്റെ
കാര്യമാണ്”
“ഓ…. അതോ…. അതിപ്പോ എല്ലാം പോസിറ്റീവായി അല്ലേ പോകുന്നേ. നാളെ
മുതൽ അതിന്റെ കാര്യങ്ങൾക്ക് തന്നെയാ ഇറങ്ങുന്ന. സതീഷ് രാവിലെ
വരും, ….. മിക്കവാറും, അടുത്തമാസം തുടക്കത്തിൽ തന്നെ നമ്മുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുമെടി.. “ അവളുടെ തോളിൽ ഇടതു
കൈ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു.
“ അതൊന്നു പെട്ടെന്ന് നടന്നാൽ മതിയായിരുന്നു, കേട്ടോ ചേട്ടാ… കാരണം
നമുക്ക് ഒരു അടിസ്ഥാനം….. വേണ്ടേ . അത് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ
നമുക്ക് മറ്റോന്നും പേടിക്കേണ്ട കാര്യമില്ല. ദേ…. ഇവനെ നല്ല ഒരു നല്ല നിലയിൽ
എത്തിക്കണം. അതുമാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം…… ഈശ്വരാ
നടന്നു കിട്ടിയാൽ മതിയായിരുന്നു …. “… അവൾ വളരെയധികം പ്രതീക്ഷയോടെ പറഞ്ഞു.
“ നടക്കുമെടി… എല്ലാം… നമ്മൾ കഷ്ടപ്പെടുന്നതിന് എന്നായാലും അതിന്റെ
ഫലം ഒരു ഉണ്ടാവും… “ ഞാൻ അവളുടെ കൈകളിൽ വിരൽ കോർത്തു
പിടിച്ചു
“ ഹം ….അത് ശരിയാ ചേട്ടാ ഇപ്പോ തന്നെ എന്റെ കാര്യം കണ്ടില്ലേ. ഒരു
നേരമ്പോക്കിനു തുടങ്ങിയതാ , ഈ മീൻ വളർത്തൽ. ഇപ്പോ ചിലതെല്ലാം
കഴിച്ച് തരക്കേടില്ലാത്ത ഒരു വരുമാനം എനിക്ക് കിട്ടുന്നുണ്ട് . ഇതൊന്നും
നല്ല നിലയിൽ വളർന്നു വന്നാൽ, എന്റെ വരുമാനം കൊണ്ട് നമുക്ക് ഈ
ലോണും മറ്റുമൊക്കെ അടച്ചിച്ചിട്ട് ചേട്ടന്റെ വരുമാനം അങ്ങ് സേവ്
ചെയ്തിരുന്നു… ആ ഒരു നിലയിലേക്ക് എത്തിയ മതിയായിരുന്നു എന്റെ ഭഗവാനെ… “… അവൾ എന്നെ നോക്കിക്കൊണ്ടാണ് അത്രയും പറഞ്ഞത്.
“ നന്ദുട്ടാ ഇവിടെ ഇരിക്ക്… വീഴും.. വീഴും… “.. അപ്പോഴേക്കും കുസൃതി
കാണിച്ച നന്ദുവിനെ അവൾ പിടിച്ചു മടിയിലേക്ക് ചെത്തി.
“ …. ഉമ്മ ഉമ്മ ഉമ്മ, “… നന്ദുട്ടൻ അവളുടെ മുഖത്താകമാനം
ഉമ്മവെയ്ക്കുകയാണ്…. അവൾ തിരിച്ച്ചും.
“ മോനെ അച്ഛനില്ലേടാ ഉമ്മ…. .. ഹിഹി “… ഞാൻ അവരെ നോക്കി
പറഞ്ഞു
“ദേ….അച്ഛന് ഒരു മുത്തം കൊട് കുട്ടാ .. “ അവൾ അവനെ എന്റെ
മുഖത്തിന് നേർക്ക് പിടിച്ചു. മതിവരുവോളം അവൻ എന്റെ കവിളിൽ
ഒരുപാട് ഉമ്മ വച്ചു. സ്റ്റീയറിങ് ബാലൻസ് തെറ്റാതെ വളരെയധികം
സ്നേഹത്തോടെ എന്റെ മാറിൽ നിന്നും ഏറ്റുവാങ്ങി ഞാൻ അതെല്ലാം
വളരെയധികം സ്നേഹത്തോടെ എന്റെ മകനിൽ നിന്നും ഏറ്റുവാങ്ങി.
“ സ്നേഹം….. സ്നേഹം തന്നെയാണ് കേട്ടോ ചേട്ടാ. എത്ര മാസമായി അവൻ
ചേട്ടനെ കണ്ടിട്ട് മൂന്നുമാസത്തോളം ആയില്ലേ. എന്നിട്ടും അവന്റെ
അച്ഛനോട് സ്നേഹത്തിന് ഒരു കുറവും ഇല്ല… “ ഒരല്പം
അസൂയയോടെയാണ് അവളോട് പറഞ്ഞത്.
“ അവൻ എന്റെ ചോരയല്ലെടി … അങ്ങനെ അല്ലെ വരൂ…ഹിഹി… “
ഞാൻ ഒരൽപ്പം വെയിറ്റ് ഇട്ട് സംസാരിച്ചു…
“ഹും……. “…അവൾ പുറത്തേക്ക് നോക്കി ഒന്നു നെടുവീർപ്പിട്ടു.
“ ആ… പിന്നെ ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി കേട്ടോ…, “.
അവളെന്നെ എന്ത് എന്നർത്ഥത്തിൽ തിരിഞ്ഞുനോക്കി.
“ വേറെ ഒന്നുമല്ല, … ഇന്നലെ രാത്രി നീ ബാത്റൂമിൽ പോയില്ലേ
അപ്പോഴേക്കും നിനക്കൊരു കോൾ വന്നു മൊബൈൽ സൈലന്റ്
ആയിരുന്നോണ്ട് നീ കേട്ടുകാണില്ല …. പറയാൻ വിട്ടുപോയി ഇപ്പോഴാ
ഓർത്തത്…. “