നീതു തിരിച്ചും ചിരിച്ചു കാണിച്ചു.
” വരൂ.. അകത്തേക്ക് ഇരിക്കാം.. ”
അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.
ഹാളിലെ സോഫയിൽ ഇരുത്തി.
” മോൾടെ അമ്മ എന്ത്യേ…? ”
” അമ്മ അടുക്കളയിൽ പണിത്തിരക്കിലാ.. ഞാൻ വിളിക്കാം… ”
” വേണ്ട അമ്മയെ… വെറുതെ ബുദ്ധിമുട്ടിക്കേണ്ട…
അമ്മ വരുന്നത് വരെ നമ്മുക്ക് സംസാരിച്ചിരിക്കാലോ… ”
അയാൾക്ക് മറുപടി നൽകുന്നതിന് പകരം അവൾ ചിരിച്ചു കാണിച്ചു.
” മോള് വാ.. ഇവിടെ ഇരിക്ക് ഞാൻ ചോദിക്കട്ടെ… ”
സോഫയിൽ ഇരിക്കുവാൻ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.
” വേണ്ട അങ്കിൾ… ഞാൻ ഇവിടെ നിന്നോളം… ”
ചെറിയ നാണത്തോടെ പറഞ്ഞു.
” അതെന്താ… മോളെ എന്റെ അടുത്തിരിക്കാൻ മോൾക്ക് മടിയാണോ…? ”
” ഏയ്… അതുകൊണ്ടല്ല അങ്കിൾ…
ഞാൻ ഇവിടെ നിന്നോളം… ”
ഈ സമയം ബീന ഹാളിലേക്ക് വന്നു.
” തിരക്കൊക്കെ കഴിഞ്ഞ് ഇന്നാ സാറിനെ ഒന്ന് ഫ്രീ ആയി കാണാൻ പറ്റിയത്… ”
ബീന ചിരിച്ചു കൊണ്ട് പറഞ്ഞു.
” തിരക്കിനൊന്നും ഒരു കുറവുമില്ല…
നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവച്ചില്ലേൽ പിന്നെ ജിവിതത്തിന് എന്ത് അർഥമാ ഉള്ളത്…? അല്ലേ..? ”
” അതെ… ”
നീതു മറുപടി നൽകി.
” ഞാൻ സാറിന് കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ”
ബീന മകളെയും കൊണ്ട് അടുക്കളയിലേക്ക് ചെന്നു.
സ്ക്വാഷ് ഗ്ലാസിൽ ഒഴിച്ചു.
” നീയിത് സാറിന് കൊണ്ടുപോയി കൊടുക്ക്. എനിക്കിവിടെ കുറച്ചു പണി കൂടെ ബാക്കിയുണ്ട്. അതുവരെ അങ്ങേരെ ബോറടിപ്പിക്കാതെ കമ്പിനി കൊടുക്ക്… ”
” അമ്മേ… അത്… ഞാൻ…. ”
അവൾക്ക് താല്പര്യകുറവുള്ളതായി ഭാവിച്ചു.
ബീന മകളുടെ മുഖത്ത് കൂർപ്പിച്ചു നോക്കി പറഞ്ഞു : നീയെന്താ നീതു ഈ കൊച്ചു കുഞ്ഞുങ്ങളെ പോലെ…
കുറച്ച് മെച്ചൂർ ആയി കാര്യങ്ങളെ ഹാൻഡിൽ ചെയ്യു. അങ്ങേര് നമ്മുടെ ഗസ്റ്റ് ആണ്. ഒരുപാട് തിരക്കുകളുള്ള വ്യക്തിയും. എന്റെ ക്ഷണം സ്വികരിച്ചു തിരക്കുകളൊക്കെ മാറ്റി വച്ച് വന്ന അങ്ങേരെ നമ്മൾ വെറുപ്പിക്കാൻ പാടില്ല…
” എന്നാലും അങ്ങേരെ ഫേസ് ചെയ്യാൻ എനിക്ക് എന്തോ ഒരു നാണം… ”
നഖം കടിച്ചുകൊണ്ട് പറഞ്ഞു.
” എന്നെ സംസാരിച്ചു മുഷുപ്പിക്കാതെ നീ ചെല്ലാൻ നോക്ക്… ”
ബീന മകളെ ഹാളിലേക്ക് തള്ളി വിട്ടു.
സ്ക്വാഷുമായി അവൾ കൃഷ്ണൻ കുട്ടി സാറിന്റെ അടുക്കൽ ചെന്നു.
ടീവിയിൽ ന്യൂസ് ചാനൽ നോക്കുകയാണ് അയാൾ.
” അങ്കിൾ… ”
നീതു നേരിയ സ്വരത്തിൽ വിളിച്ചു.
ടീവിയിൽ നിന്നുമുള്ള ശ്രദ്ധ മാറ്റി നീതുവിനെ നോക്കി.
ഒരു വിളറിയ ചിരിയോടെ സ്ക്വാഷ് അയാളുടെ നേരെ നീട്ടി.
” അതികം മധുരമുള്ളതൊന്നും ഞാൻ കഴിക്കാറില്ല…