“പറ്റില്ല…”
“എന്നാ പോണ്ട.. അവിടെ നിന്നോ..”
“അതല്ല.. എന്നെ എൻ്റെ വീട്ടിൽ വിടണം എന്ന്…”
“പറ്റില്ല പോടി..”
“നീ പോടാ…”
“മര്യാദക്ക് ഇരി…”
“ഹും…”
അവള് പറഞ്ഞത് വക വയ്ക്കാതെ ഞാൻ വണ്ടി എൻ്റെ വീട്ടിലേക്ക് തന്നെ ആയിരുന്നു ഓടിച്ചത്…
വണ്ടി മുറ്റത്ത് നിർത്തിയതും അവള് വഴക്കിടാൻ തുടങ്ങി…
“നിന്നോട് ഞാൻ എൻ്റെ വീട്ടിലേക്ക് പോകാൻ അല്ലെ പറഞ്ഞത്…”
“ഞാൻ നിൻ്റെ ഡ്രൈവർ ഒന്നും അല്ല.. നീ പറയുന്ന സ്ഥലത്തേക്ക് ഒക്കെ പോവാൻ…”
ഞങ്ങളുടെ വഴക്ക് കേട്ടിട്ട് ആവണം അപ്പോഴേക്കും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു…
“വന്ന് കേറും മുന്നേ തുടങ്ങിയോ രണ്ടാളും”
“നോക്ക് ആൻ്റി… എന്നെ വീട്ടിൽ വിട്ടിട്ട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞതാ.. ഇനി ഞാൻ എങ്ങനെ പോവും…”
“എടാ വിനു.. നിനക്ക് അവളെ അങ്ങ് വീട്ടിൽ വിട്ടൂടായിരുന്നോ.. ചെല്ലു അവളെ കൊണ്ടാക്കി വാ…”
“അമ്മേ… ഞാൻ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ വണ്ടി ഓടിച്ചാണ് വന്നത് ഇനി അവളുടെ വീട്ടിലേക്ക് കൂടി പോണോ..??”
“നീ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ ഒടിച്ചില്ലെ.. അവളുടെ വീട്ടിലേക്ക് കൂടി ഓടിക്… ചെല്ലടാ…”
“ഈ അമ്മ…”
ഞാൻ മനസ്സില്ലാ മനസ്സോടെ വണ്ടിയിലേക്ക് കയറി…
“വാ കയറ്…”
“താങ്ക്സ് ആൻ്റി…”
വണ്ടിയിൽ കയറുമ്പോൾ അവളുടെ മുഖത്തുള്ള അഹങ്കാര ചിരി എനിക്ക് നന്നായി കാണാമായിരുന്നു…
“ഒരുപാട് അഹങ്കരിക്കണ്ട…”
“നീ പോടാ…”
“നീ പോടി..”
ആതിരയെ വീട്ടിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു…
ഇത്രേം ദൂരം വണ്ടി ഓടിച്ചതിൻ്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു…
വീട്ടിൽ എത്തി തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ തന്നെ നല്ല ഒരാശ്വാസം തോന്നി…
കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ അലമാരയിൽ വച്ച ശേഷം ആണ് ഞാൻ നീതു ചേച്ചി പറഞ്ഞ സാധനങ്ങൾ കാണുന്നത്…
ഞാൻ ആ കിറ്റ് തുറന്ന് അതിനുള്ളിൽ എന്തൊക്കെ ആണെന്ന് നോക്കി…
ഒരു ഹാർഡ് ഡിസ്ക്കും, പെൻ ഡ്രൈവും, ഒരു മാലയും, ഹെഡ് ഫോണും പിന്നെ സ്വർണ നിറത്തിൽ ഉള്ള പുറം ചട്ട ഉള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു…