വൈകിയിരുന്നു.. ഞങൾ കണ്ട മിക്ക ഹോട്ടലുകളിലും ഈ സമയം ആയിട്ട് കൂടി റൂമുകൾ നല്ല രീതിയിൽ ഫുൾ ആയിരുന്നു…
അവസാനം ഞങൾ ഒരു ഹോട്ടൽ കണ്ടുപിടിച്ചു..
റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ സിംഗിൾ റൂം മാത്രമേ ലഭ്യമൊള്ളൂ..
ഇനിയും അലഞ്ഞ് നടക്കാൻ വയ്യാത്തത് കൊണ്ട് ആ റൂം തന്നെ എടുക്കാൻ ഞാൻ തീരുമാനിച്ചു…
അത് അവളോട് പറയാൻ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
“അതേ…”
“എൻ്റെ പേരും അതേ എന്നല്ല…”
“ഹോ ശരി.. ഇവിടെ ആകെ ഒരു റൂം മാത്രേ ഒള്ളൂ.. ഞാൻ എന്തായാലും അത് ബുക്ക് ചെയ്യാൻ പോവാ..”
“രണ്ടാളും ഒരു റൂമിലോ..??”
“ആ അതേ…”
“അയ്യട.. അതൊന്നും പറ്റില്ല…”
“ആഹാ.. എന്നാ പോയി വേറെ റൂം ഉള്ള ഹോട്ടലിൽ റൂം എടുത്തോ.. ഇതിന് മുന്നേ കണ്ട സ്ഥലത്ത് ഒക്കെ ഇഷ്ടം പോലെ റൂം ഉണ്ടായിരുന്നല്ലോ ഞാൻ ആണോ അതൊക്കെ വേണ്ട എന്ന് പറഞ്ഞത്..”
“എന്നാലും.. നമുക്ക് ഒന്ന് കൂടി അന്വേഷിച്ച് നോക്കാം…”
“നീ ഒറ്റക്ക് പോയി അങ്ങ് അന്വേഷിച്ച മതി.. വരുന്നുണ്ടെങ്കിൽ വാ…”
“ഹും… അലവലാതി…”
“എന്ത്..??!!!”
“ഒന്നുമില്ല.. ശരി എന്ന് പറഞ്ഞതാ…”
“ഹും.. അവൾടെ ഒരു ശരി…”
അങ്ങനെ തമ്മിൽ അഭിപ്രായ വ്യത്യാസത്തോടെ ആണെങ്കിലും ഞങൾ അവിടെ ഉള്ള ആ റൂം ബുക്ക് ചെയ്തു…
അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള മുറി ആയിരുന്നു…
ബാഗ് ബെഡ്ഡിൽ വച്ച് ഞാൻ ടവ്വൽ എടുത്ത് കുളിമുറിയിലേക്ക് കയറാൻ നോക്കിയതും അവള് ഓടി വന്ന് ഉള്ളിലേക്ക് കയറി…
“ആദ്യം ഞാൻ.. എന്നിട്ട് കുളിച്ചാ മതി…”
“പോടി..”
“നീ പോടാ..”
“പോടാ എന്നോ…”
ആ വാക്കേറ്റം അവിടെയും അവസാനിച്ചില്ല… അത് നാവുകൾ കൊണ്ടുള്ള യുദ്ധത്തിൽ നിന്ന് കയ്യാം കളിയായി മാറി.. ഒന്നും രണ്ടും പറഞ്ഞ് ഞങൾ ആ ബാത്ത്റൂമിൽ കിടന്ന് അടികൂടി…
കപ്പിൽ ഇരുന്ന വെള്ളം ഞാൻ അവളുടെ മുഖത്തേക്ക് ഒഴിച്ചതും ബക്കറ്റിൽ ഇരുന്ന വെള്ളം അവള് എൻ്റെ തലയിലൂടെ ഒഴിച്ചു… പിന്നെയും വഴക്ക് നീണ്ടപ്പോൾ ഞങൾ രണ്ടുപേരും കാലു വഴുതി നേരെ ടാപ്പിന് മുകളിലൂടെ വീണു..
നല്ല ബലം ഉണ്ടായിരുന്നത് കൊണ്ട് ടാപ്പ് അപ്പൊൾ തന്നെ പൊട്ടി വെള്ളം കുതിച്ച് വരാൻ തുടങ്ങി… അതോടെ ഞങ്ങളുടെ വഴക്കും അവസാനിച്ചു… ഒരു വിധം ഞങൾ ആ ടാപ്പ് വീണ്ടും പൈപ്പിലേക്ക് കുത്തി കയറ്റി…
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി കുളിക്കേണ്ടി വന്നില്ല…
അങ്ങനെ ലാവിഷ് ആയുള്ള കുളിയും നല്ല ഒരു വഴക്കും കഴിഞ്ഞതിനു ശേഷം ഞങൾ റൂമിൽ വിശ്രമിക്കുകയായിരുന്നു…