ചെറുപ്പത്തിൽ ഞങൾ ഭയങ്കര കൂട്ട് ആയിരുന്നു.. മണ്ണപ്പം ചുട്ട് കളിക്കുന്ന പ്രായത്തിൽ ഉണ്ടായിരുന്ന പരിചയവും അടുപ്പവും ഒന്നും ഇപ്പോ ഇല്ല കേട്ടോ…
പണ്ടത്തെ പാവത്താൻ സ്വഭാവം ഒക്കെ മാറി ഇപ്പോ നല്ല അസ്സൽ അഹങ്കാരി ആയി മാറിയിട്ടുണ്ട്.. പുച്ഛം ആണ് അവളുടെ സ്ഥായീ ഭാവം… പണത്തിൻ്റെ അഹങ്കാരം പിന്നെ ആവശ്യത്തിൽ അധികം ഉണ്ട്…
അവളെ കൂടെ കൊണ്ട് പോകാൻ ഒരു താല്പര്യവും ഇല്ലായിരുന്നെങ്കിലും അമ്മാവൻ വളരെ കാലങ്ങൾക്ക് ശേഷം എന്നെ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടിട്ടും ഞാൻ അത് നിരസിക്കാൻ പാടില്ല എന്ന് കരുതിയാണ് സമ്മതിച്ചത്…
അവളോട് ഒന്നിച്ചുള്ള ഏതാനും മണിക്കൂറുകൾ ആകും ഞാൻ ഏറ്റവും ഇനി വെറുക്കാൻ പോകുന്നത് എന്ന് ഇപ്പോഴേ എനിക്ക് ഉറപ്പായിരുന്നു…
അങ്ങനെ ഞാൻ പോകാനുള്ള കാര്യങ്ങള് പ്ലാൻ ചെയ്യാൻ തുടങ്ങി…
🌀🌀🌀🌀🌀🌀🌀🌀🌀🌀
ഞങ്ങൾക്ക് പോകാൻ ഉള്ള വണ്ടി അമ്മാവൻ റെഡിയാക്കി തന്നു…
അവള് കൂടെ വരുന്നത് കൊണ്ട് ആകെ കിട്ടിയ ഉപകാരം ആയിരുന്നു അത്…
കാർ വന്നപ്പോൾ അതിൽ അവളും ഉണ്ടായിരുന്നു…
എന്നെ കണ്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ല… പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല…
ഉച്ചവരെ പരസ്പരം ഒന്നും മിണ്ടാതെ ഫോണിൽ നോക്കിയും പുറത്തേക്ക് നോക്കിയും സമയം തള്ളി നീക്കി…
ഏകദേശം വിശന്ന് തുടങ്ങിയപ്പോൾ ഞാൻ ഡ്രൈവറോട് പറഞ്ഞു..
“ചേട്ടാ.. ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്ന ഏതേലും ഹോട്ടലിൽ നിർത്തിക്കോ..”
“ശരി സാർ..”
ഇത് കേട്ടതും ഉടൻ അവള് പറഞ്ഞു..
“ചേട്ടാ നല്ല വൃത്തി ഉള്ള റസ്റ്റോറൻ്റിൽ നിർത്തിയാൽ മതി..”
അത് പറഞ്ഞ് എന്നെ ഒരു നോട്ടവും…
അവളുടെ നോട്ടവും വർത്താനവും ഒക്കെ എനിക്ക് തീരെ പിടിച്ചില്ലെങ്കിലും തൽക്കാലം ഞാൻ മിണ്ടാതെ ഇരുന്നു…
അങ്ങനെ വഴിയരികിൽ ഉള്ള അത്യാവശ്യം നല്ല ഒരു റസ്റ്റോറൻ്റിൽ ഞങൾ ഭക്ഷണം കഴിക്കാൻ ആയി വണ്ടി നിർത്തി…
ഉള്ളിൽ കയറിയപ്പോൾ ഞാൻ കുറച്ച് സൈഡിലായി കണ്ട ഒരു ടേബിളിൽ പോയി ഇരുന്നു…
പക്ഷേ അവള് അതൊന്നും മൈൻഡ് ചെയ്യാതെ ഒരു പ്രൈവറ്റ് സീറ്റിൽ പോയി ഇരുന്നു… ഏതായാലും അവള് കൂടെ ഇരിക്കാത്തത് നനായി എന്ന് എനിക്കും തോന്നി…
രണ്ടായി ഇരുന്നത് കൊണ്ട് ബില്ലും സെപ്പറേറ്റ് ആയിട്ടാണ് വന്നത്.. അതും നല്ല ഒരു ആശ്വാസം ആയിരുന്നു…
ഇറങ്ങാൻ നേരം അവള് കൗണ്ടറിൽ എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നു…
ഒന്ന് റിലാക്സ് ആവൻ ഞാൻ കാറിനടുത്ത് നിൽക്കുമ്പോൾ ആണ് അവള് അടുത്തേക്ക് വന്നത്…
പമ്മി പമ്മി ഉള്ള അവളുടെ വരവ് കണ്ടപ്പോ തന്നെ എനിക്ക് എന്തോ പന്തി കേട് തോന്നി…
പക്ഷേ ഞാൻ അവളെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കൊണ്ടാവും അവള് സംസാരിച്ച് തുടങ്ങി…
“അതേ…”
ഞാൻ അപ്പോഴും മൈൻഡ് ചെയ്യാൻ പോയില്ല…
“അതേ..”